കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യം ഡോളറിനെതിരെ 79 കടന്നു; രൂപ വീണ്ടും സര്‍വകാല വീഴ്ചയില്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്നു. ബുധനാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 79 കടന്നു. ബുധനാഴ്ച താത്കാലികമായി രൂപ ഡോളറിന് 79 എന്ന നില ലംഘിച്ചതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. കറന്‍സിയുടെ മൂല്യം 18 പൈസ കുറഞ്ഞ് ഡോളറിന് 79.03 എന്ന റെക്കോര്‍ഡ് ക്ലോസ് ചെയ്തു.

78.86 ല്‍ ദുര്‍ബലമായാണ് രൂപയുടെ വിനിമയ മൂല്യം ആരംഭിച്ചത്. ചൊവ്വാഴ്ച രൂപയുടെ മൂല്യം 48 പൈസ ഇടിഞ്ഞ് 78.85 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ വിപണിയില്‍ ഇടപെട്ടിരുന്നു.

dwqs

എന്നാല്‍ ഫ്യൂച്ചര്‍ മാര്‍ക്കറ്റിലെ നിലവിലെ ഇടപെടല്‍ രീതി മൂലം കറന്‍സിയുടെ ഇടിവ് ത്വരിതപ്പെടുത്തുന്നതിനാല്‍ രൂപയുടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ആര്‍ബിഐ തന്ത്രം മാറ്റേണ്ടതുണ്ടെന്ന് വിശകലന വിദഗ്ധരെയും വ്യാപാരികളെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്തുതന്നെ രൂപയുടെ മൂല്യം 80 കടന്നേക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. തിങ്കളാഴ്ച 78.37 എന്ന സര്‍വ്വകാല താഴ്ചയിലായിരുന്നു രൂപയുടെ വിനിമയം അവസാനിച്ചത്. അസംസ്‌കൃത എണ്ണയുടെ വില, ഡോളര്‍ തുടങ്ങിയ ഘടകങ്ങളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്.

അമ്മ യോഗത്തിനെത്തിയ സ്വാസികയുടെ ക്യാന്‍ഡിഡ് ക്ലിക്ക്; വൈറല്‍ ചിത്രങ്ങള്‍

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. ഇതോടെ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. ഇതാണ് രൂപയുടെ മൂല്യത്തെ പ്രധാനമായും ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അസംസ്‌കൃത എണ്ണയുടെ വില ഇനിയും ഉയര്‍ന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 81 വരെയാകാന്‍ സാധ്യതയുണ്ട് എന്നാണ് ബാങ്ക് ഓഫ് അമേരിക്ക പറയുന്നത്.

അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല..ആരെ രക്ഷിക്കാനാണ് ആ പ്രസ്താവന;പൊട്ടിത്തെറിച്ച് ഗണേഷ് കുമാർഅമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല..ആരെ രക്ഷിക്കാനാണ് ആ പ്രസ്താവന;പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ

ഈ വര്‍ം മേയ് മാസം മുതല്‍ രൂപ തുടര്‍ച്ചയായി പുതിയ റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കൂടുന്നതിനാല്‍ വീണ്ടും രൂപക്ക് തകര്‍ച്ച ഉണ്ടാകാനാണ് സാധ്യത. അതേസമയം ഇറാന് മേലുള്ള ഉപരോധങ്ങള്‍ മാറ്റാന്‍ അമേരിക്ക ശ്രമിക്കുന്നത് വിജയിക്കുകയും, ഇറാന്‍ എണ്ണ വിതരണം കൂട്ടുകയും ചെയ്താല്‍ അസംസ്‌കൃത എണ്ണ വില രാജ്യാന്തര വിപണിയില്‍ കുറയും. എണ്ണ വില കുറഞ്ഞെങ്കില്‍ മാത്രമേ ഇന്ത്യയില്‍ പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനാകൂ. അങ്ങനെ വന്നാല്‍ രൂപയും ശക്തി പ്രാപിക്കും.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
The rupee had crossed 79 against the dollar in early trade on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X