കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യമില്ല, എന്നിട്ടും രണ്ടു സീറ്റ് കോണ്‍ഗ്രസിന്!! മായാവതി എടുത്ത സുപ്രധാന തീരുമാനത്തിന്റെ രഹസ്യം

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയേണ്ടത് കോണ്‍ഗ്രസ് സഖ്യത്തിലുണ്ടോ എന്നതായിരുന്നു. ഇക്കാര്യം ബോധ്യപ്പെട്ടതുകൊണ്ടുതന്നെയാകണം, വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ ഭാഗവും ബിഎസ്പി അധ്യക്ഷ മായാവതി ഉപയോഗിച്ചത് എന്തുകൊണ്ട് കോണ്‍ഗ്രസിനെ സഖ്യത്തില്‍ എടുത്തില്ല എന്ന് വിശദീകരിക്കാനാണ്.

എസ്പിയും ബിഎസ്പിയും 38 സീറ്റുകള്‍ വീതം മല്‍സരിക്കുന്നുണ്ട്. ബാക്കി വരുന്ന നാലില്‍ രണ്ടു സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചുവെന്ന് മായാവതി പറയുന്നു. സഖ്യത്തിലില്ലാത്ത കോണ്‍ഗ്രസിന് എന്തിനാണ് മായാവതി-അഖിലേഷ് സഖ്യം സീറ്റുകള്‍ വിട്ടുകൊടുക്കുന്നത്. അവിടെയാണ് മായാവതി എന്ന രാഷ്ട്രീയ തന്ത്രജ്ഞയുടെ നീക്കം നിര്‍ണായകമാകുന്നത്....

ചരിത്രപരമായ തീരുമാനം

ചരിത്രപരമായ തീരുമാനം

യുപിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച ചരിത്രപരമായ സഖ്യമാണ് പിറന്നിരിക്കുന്നത്. എസ്പിയും ബിഎസ്പിയും 24 വര്‍ഷത്തിന് ശേഷം ഒന്നിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പിലെ വിജയമാണ് ഈ സഖ്യത്തിലേക്ക് നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനെ അവര്‍ മാറ്റി നിര്‍ത്തുകയും ചെയ്തു.

2009ല്‍ സംഭവിച്ചത് കോണ്‍ഗ്രസ് പറയുന്നു

2009ല്‍ സംഭവിച്ചത് കോണ്‍ഗ്രസ് പറയുന്നു

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഭയമില്ലെന്നാണ് നേതാക്കളുടെ അവകാശ വാദം. 2009ല്‍ കോണ്‍ഗ്രസ് തനിച്ച് മല്‍സരിച്ചപ്പോള്‍ യുപിയില്‍ 22 സീറ്റുകള്‍ നേടിയെന്ന് അവര്‍ എടുത്തുപറയുന്നു. മാത്രമല്ല, എസ്പിയിലെ വിമത വിഭാഗമായ ശിവപാല്‍ യാദവിന്റെ കക്ഷി കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് അഭ്യൂഹമുണ്ട്. മാത്രമല്ല, എസ്പി-ബിഎസ്പി സഖ്യത്തിലുള്ള ആര്‍എല്‍ഡിയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പ്രചാരണമുണ്ട്.

ഇതാണ് ആ രണ്ടു മണ്ഡലങ്ങള്‍

ഇതാണ് ആ രണ്ടു മണ്ഡലങ്ങള്‍

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ റായ് ബറേലി, അമേത്തി എന്നീ മണ്ഡലങ്ങളില്‍ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ല. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മല്‍സരിക്കുന്ന മണ്ഡലങ്ങളാണിത്. ഇവിടെ എസ്പി-ബിഎസ്പി വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കും.

 മായാവതി കൂടുതല്‍ പറഞ്ഞത്

മായാവതി കൂടുതല്‍ പറഞ്ഞത്

എന്തുകൊണ്ട് സഖ്യത്തിലില്ലാത്ത കോണ്‍ഗ്രസിന് എസ്പി-ബിഎസ്പി മുന്നണി സീറ്റുകള്‍ വിട്ടുനല്‍കി. എന്തുകൊണ്ട് കോണ്‍ഗ്രസിനെ സഖ്യത്തിലെടുത്തില്ല. തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാനാണ് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മായാവതി കൂടുതല്‍ സമയം എടുത്തത്.

 മായാവതിയുടെ വിശദീകരണം

മായാവതിയുടെ വിശദീകരണം

സ്വാതന്ത്ര്യത്തിന് ശേഷം മിക്ക സംസ്ഥാനങ്ങളും കേന്ദ്രവും കൂടുതല്‍ ഭരിച്ചത് കോണ്‍ഗ്രസാണെന്ന് മായാവതി പറഞ്ഞു. എന്നിട്ടും അഴിമതിയും ദാരിദ്ര്യവും ഇല്ലായ്മ ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തു. കോണ്‍ഗ്രസും ബിജെപിയും അഴിമതിയില്‍ തുല്യരാണെന്നും സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താത്തതിന് ന്യായീകരണമായി മായാവതി സൂചിപ്പിച്ചു.

ദളിത്, യാദവ വോട്ടുകള്‍

ദളിത്, യാദവ വോട്ടുകള്‍

ദളിത്, യാദവ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എസ്പി-ബിഎസ്പി സഖ്യത്തിന്റെ നീക്കം. ഈ വോട്ടുകള്‍ കോണ്‍ഗ്രസിന് ഒരിക്കലും ലഭിക്കില്ലെന്ന് മായാവതി കരുതുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് തങ്ങളുടെ വോട്ടുബാങ്കില്‍ ഇളക്കം തട്ടിക്കാന്‍ സാധിക്കില്ലെന്ന് മായാവതി പറഞ്ഞു.

എസ്പി മിക്ക സീറ്റിലും തോറ്റില്ലേ

എസ്പി മിക്ക സീറ്റിലും തോറ്റില്ലേ

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി മല്‍സരിച്ചത്. എന്നിട്ടും എസ്പി മിക്ക സീറ്റിലും തോറ്റില്ലേ എന്നും മായാവതി ചോദിക്കുന്നു. എസ്പിയും ബിഎസ്പിയും ഒന്നിച്ചാല്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന സീറ്റുകള്‍ ഒട്ടേറെയുണ്ട് യുപിയില്‍. ഇതാണ് മായാവതി നോട്ടമിട്ടിരിക്കുന്നത്.

ബിജെപിക്ക് അവസരമുണ്ടാക്കും

ബിജെപിക്ക് അവസരമുണ്ടാക്കും

എന്നാല്‍ റായ്ബറേലിയിലും അമേത്തിയിലും എസ്പിയും ബിഎസ്പിയും വിചാരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ സാധിക്കില്ല. മാത്രമല്ല, ഇവരുടെ സാന്നിധ്യം ഒരു പക്ഷേ ബിജെപിക്ക് അവസരമൊരുക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ആ രണ്ടു സീറ്റുകളില്‍ മല്‍സരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

 ദേശീയ രാഷ്ട്രീയ പദ്ധതി

ദേശീയ രാഷ്ട്രീയ പദ്ധതി

ബിജെപിയെ കേന്ദ്ര ഭരണത്തില്‍ നിന്ന് തടയണമെന്ന് എസ്പി-ബിഎസ്പി സഖ്യം തീരുമാനിച്ചിരിക്കുന്നു. സഖ്യം രൂപീകരിച്ചതു വഴി ബിജെപിയുടെ ഒട്ടേറെ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സാധിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞാല്‍ കേന്ദ്രത്തില്‍ അധികാരം പിടിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും മായാവതി സൂചിപ്പിച്ചു. പരമാവധി സീറ്റുകള്‍ പിടിച്ച ശേഷം ദേശീയ രാഷ്ട്രീയത്തില്‍ സാന്നിധ്യമറിയിക്കാനും മായാവതിക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മായാവതിക്ക് പ്രധാനമന്ത്രി മോഹമോ

മായാവതിക്ക് പ്രധാനമന്ത്രി മോഹമോ

ബിജെപിക്കും കോണ്‍ഗ്രസിനും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രാദേശിക കക്ഷികള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണയാക ശക്തിയായി മാറും. അങ്ങനെ സാഹചര്യം വന്നാല്‍ മായാവതി പ്രധാനമന്ത്രിയാകുമെന്നും ബിഎസ്പി നേതാക്കള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ സഖ്യത്തിലെടുത്താന്‍ ഈ നീക്കം സാധിക്കില്ലെന്നും അവര്‍ പറയുന്നു.

മേല്‍ജാതി വോട്ടുകള്‍

മേല്‍ജാതി വോട്ടുകള്‍

യുപിയില്‍ ബിജെപിയുടെ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് മായാവതിയുടെ കരുതല്‍. എസ്പി-ബിഎസ്പി സഖ്യത്തിന്റെ വോട്ടുകളില്‍ ഇളക്കം തട്ടില്ല. എന്നാല്‍ ബിജെപിക്ക് കിട്ടേണ്ട ഉയര്‍ന്ന ജാതിക്കാരുടെ വോട്ടുകള്‍ കോണ്‍ഗ്രസും പിടിക്കും. അതുവഴി ബിഎസ്പി-എസ്പി സഖ്യത്തിന് വിജയം എളുപ്പമാകുമെന്നും മായാവതി കരുതുന്നു.

മുസ്ലിം വോട്ടുകള്‍

മുസ്ലിം വോട്ടുകള്‍

ഹിന്ദു കേന്ദ്രീകൃത വോട്ടുകളാണ് ബിജെപി പിടിക്കുക. ഇതുതന്നെയാണ് കോണ്‍ഗ്രസിനും ലഭിക്കാന്‍ പോകുന്നത്. പിന്നാക്ക വിഭാഗക്കാരുടെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നും മായാവതി കരുതുന്നു. എന്നാല്‍ യുപിയില്‍ പ്രബല വോട്ട് ബാങ്കായ മുസ്ലിം വോട്ടുകള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് നിര്‍ണയാകമാണ്. മുസ്ലിം വോട്ടുകള്‍ പൂര്‍ണമായും തങ്ങള്‍ക്ക് കിട്ടുമെന്ന് ബിഎസ്പി ഉറപ്പിച്ചുപറയുന്നില്ല. പക്ഷേ, അഖിലേഷ് കൂടെയുള്ളതിനാല്‍ മുസ്ലിം വോട്ടുകള്‍ സഖ്യത്തിന് ലഭിക്കുമെന്നാണ് മായാവതിയുടെ വിശ്വാസം.

യുപിയില്‍ കോണ്‍ഗ്രസ് വേഗത കൂട്ടി; രാഹുല്‍ എത്തുംമുമ്പ് രൂപരേഖ റെഡി, 15 സമ്മേളനങ്ങള്‍, പഴയ തന്ത്രംയുപിയില്‍ കോണ്‍ഗ്രസ് വേഗത കൂട്ടി; രാഹുല്‍ എത്തുംമുമ്പ് രൂപരേഖ റെഡി, 15 സമ്മേളനങ്ങള്‍, പഴയ തന്ത്രം

English summary
The Secret Behind Mayawati Leaving Two Seats for Congress in UP Despite Alliance Snub
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X