ബിജെപി ദേശീയ നേതാവിനെ ഹോട്ടല്‍ റെയ്ഡില്‍ പിടിച്ചു; 'രഹസ്യറിപ്പോര്‍ട്ട്' പുറത്തുവിട്ട മാധ്യമം എവിടെ?

  • Posted By:
Subscribe to Oneindia Malayalam

ബിജെപി ദേശീയ നേതാവ് റാം മാധവിനെ ഹോട്ടല്‍ റെയ്ഡില്‍ പിടിച്ചുവെന്ന റിപ്പോര്‍ട്ട് രാഷ്ട്രീയ നേതാക്കളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. നാഗാലാന്റില്‍ വച്ചുണ്ടായ സംഭവം എന്ന പേരിലാണ് റിപ്പോര്‍ട്ട് വന്നത്. നാഗാലാന്റിലെ വിമതവിഭാഗം നടത്തിയ റെയ്ഡില്‍ ഹോട്ടലില്‍ വച്ച് റാം മാധവിനെ അശ്ലീല സാഹചര്യത്തില്‍ പിടിച്ചുവെന്നായിരുന്നു വാര്‍ത്ത. ഇദ്ദേഹത്തിനൊപ്പം രണ്ട് സ്ത്രീകളെയും പിടിച്ചുവെന്നും വാര്‍ത്തയില്‍ പറയുന്നു. പക്ഷേ, ഇപ്പോള്‍ ഉയരുന്ന ചോദ്യം മറ്റൊന്നാണ്. ആ വാര്‍ത്ത നല്‍കിയ വെബ് സൈറ്റ് ഏതാണ്. ബിജെപി നേതാക്കള്‍ ഇതിന് പിന്നാലെ സഞ്ചരിച്ചെങ്കിലും എവിടെയും എത്തിയില്ല. ഇപ്പോള്‍ ആ വെബ്‌സൈറ്റ് കാണാനേ ഇല്ല. റാം മാധവിനെ മോശക്കാരനാക്കാന്‍ നടന്ന നീക്കമാണോ ഇതെന്ന സംശയമാണ് ബലപ്പെടുന്നത്. ദുരൂഹമായ സംഭവങ്ങള്‍ ഇങ്ങനെ...

സിപിഎം ടെറര്‍; പ്രാകൃത വിശ്വാസികള്‍!! ചുവപ്പണിഞ്ഞ് പ്രതിഷേധം, ആഞ്ഞടിച്ച് വിടി ബല്‍റാം

ദി ന്യൂസ് ജോയിന്റ് ഡോട് കോം

ദി ന്യൂസ് ജോയിന്റ് ഡോട് കോം

ദി ന്യൂസ് ജോയിന്റ് ഡോട് കോം എന്ന വെബ് സൈറ്റാണ് റാം മാധവിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. വെബ്‌സൈറ്റിനെതിരേ ബിജെപി പോലീസില്‍ പരാതി നല്‍കി. റാം മാധവിന്റേതെന്ന പേരില്‍ ഒരു വീഡിയോയും വെബ്‌സൈറ്റ് പരസ്യപ്പെടുത്തിയിരുന്നു.

പ്രയാസമാണെന്ന്

പ്രയാസമാണെന്ന്

എന്നാല്‍ വെബ്‌സൈറ്റ് ഇപ്പോള്‍ കാണാനില്ല. ആരാണ് ഇതിന് പിന്നിലെന്നും വ്യക്തമല്ല. വെബ് സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പ്രയാസമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം.

കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍

അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് പാര്‍ലമെന്റംഗം സുസ്മിത ദേവ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ വെബ്‌സൈറ്റ് വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ബിജെപിയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ നേതാവാണ് റാം മാധവ്.

സംഭവം നടന്നിട്ടില്ല

സംഭവം നടന്നിട്ടില്ല

എന്നാല്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് ബിജെപി നാഗാലാന്റ് ഘടകം പറയുന്നത്. ഇവര്‍ പോലീസില്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തു. വാര്‍ത്ത തെറ്റാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാനുള്ള ചില ശക്തികളുടെ ശ്രമമാണ് വാര്‍ത്തയെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

ആദ്യം വാര്‍ത്ത, പിന്നെ വെബ്‌സൈറ്റ്

ആദ്യം വാര്‍ത്ത, പിന്നെ വെബ്‌സൈറ്റ്

പരാതി ഉയര്‍ന്നപ്പോള്‍ തന്നെ വെബ്‌സൈറ്റ് വാര്‍ത്ത പിന്‍വലിച്ചിരുന്നു. പിന്നീട് വെബ്‌സൈറ്റ് തന്നെ കിട്ടാതായി. പക്ഷേ, വെബ്‌സൈറ്റ് പുറത്തുവിട്ട വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ജനുവരി രണ്ടിന്

ജനുവരി രണ്ടിന്

ദി ന്യൂസ് ജോയിന്റ് ഡോട്ട് കോമിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍ ഡൊമൈനുകള്‍ കൈകാര്യം ചെയ്യുന്ന ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്റ് നെയിംസ് ആന്റ് നമ്പേഴ്‌സ് (ഐസിഎഎന്‍എന്‍) ശേഖരിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ മാസം ജനുവരി രണ്ടിനാണ് വെബ്‌സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്.

രണ്ടാഴ്ചക്കിടെ

രണ്ടാഴ്ചക്കിടെ

വെബ്‌സൈറ്റില്‍ നേരത്തെ ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ കൂടുതല്‍ വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ്. ബജറ്റിന് ശേഷമുള്ള സാഹചര്യം, ഓഹരിവിപണി തകര്‍ച്ച തുടങ്ങയവയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് നേരത്തെ നല്‍കിയിരുന്നത്.

എല്ലാം മായ

എല്ലാം മായ

വെബ്‌സൈറ്റ് തുടങ്ങുന്ന വ്യക്തികള്‍ക്ക് വ്യക്തിവിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനുള്ള അവസരമുള്ളതിനാല്‍ യഥാര്‍ഥ പ്രതികളെ പിടിക്കാന്‍ പ്രയാസമാണ്. ഒരു സര്‍ക്കാര്‍ ഇതര സംഘടന വഴിയാണ് വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ സംഘടനയുടെ പേരും സത്യമാകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നു.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

വെബ്‌സൈറ്റിന്റെ യഥാര്‍ഥ ഉടമയെ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ വെബ്‌സൈറ്റ് അപ്രത്യക്ഷമായത് റാം മാധവിന്റെ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണോ എന്ന് വ്യക്തമല്ല. അധികം വൈകാതെ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്ന് പോലീസ് പ്രത്യാശ പ്രകടിപ്പിച്ചു.

English summary
The mystery of the website which published the ‘scoop’ on BJP’s Ram Madhav

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്