കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ സുരക്ഷിതരല്ലെന്ന പൊതുവികാരം ഉണ്ട്; ഹമീദ് അന്‍സാരി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. സർക്കാറിന്റെ ഔദ്യോഗിക പദാവലിയിൽ നിന്ന് മതേതരത്വം "മിക്കവാറും അപ്രത്യക്ഷമായി" മതേതരത്വത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ മിക്കതും ബോംബായ് വിധിന്യായത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. സീ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മതേതരത്വം, ഇന്ത്യയിലെ മുസ്ലിംങ്ങളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഹമീദ് അന്‍സാരി വിശദമായി സംസാരിച്ചത്.

ഈ രാജ്യത്ത് പ്രീതിപ്പെടുത്തൽ പോലെ ഒന്നുമില്ല. പ്രീതിപ്പെടുത്തൽ എന്നാൽ ആവശ്യമുള്ള ഒന്നിനെക്കാളും മുകളിലാണെന്നും ഇന്ത്യയിൽ ഈ പദം ഉപയോഗിക്കാൻ സന്ദർഭമില്ലെന്നുമായിരുന്നു മതേതരത്വം എന്നതുകൊണ്ട് ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കുകയാണോ ലക്ഷ്യം വെക്കുന്നതെന്ന് ചോദിച്ചപ്പോൾ അൻസാരി മറുപടി നല്‍കിയത്. 2014 ന് മുമ്പ് സർക്കാറിന്റെ നിഘണ്ടുവിൽ മതേതരത്വം എന്ന വാക്ക് ഉണ്ടായിരുന്നു. പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ മുസ്‌ലിംകൾ സുരക്ഷിതരല്ലെന്ന് താന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 hamid-ansari

ഞാന്‍ സുരക്ഷിതനാണ് എന്നാല്‍ രാജ്യത്തെ എല്ലാ മുസ്ലിങ്ങളും അങ്ങനെയല്ല. മുത്തലാഖ്, ലൗ ജിഹാദ് എന്നീ പേരുകളില്‍ ഉത്തര്‍പ്രദേശില്‍ മുസ്ലിംങ്ങളെ ജയിലില്‍ അടയ്ക്കുകയാണ്. മുസംങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ സുരക്ഷിതരല്ലെന്ന ബോധം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതേ കുറിച്ചുള്ള കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് അദ്ദേഹം തയ്യാറിയില്ല.

Recommended Video

cmsvideo
കര്‍ഷകര്‍ക്ക് വേണ്ടാത്ത കാര്‍ഷിക ബില്‍ മോദിക്ക് എന്തിനാണ് | Ondindia Malayalam

ആരോഗ്യ മേഖലയ്ക്ക് സഹായം വേണം; കേന്ദ്ര ബജറ്റില്‍ അമിത പ്രതീക്ഷയില്ലെന്ന് തോമസ് ഐസക്ക്ആരോഗ്യ മേഖലയ്ക്ക് സഹായം വേണം; കേന്ദ്ര ബജറ്റില്‍ അമിത പ്രതീക്ഷയില്ലെന്ന് തോമസ് ഐസക്ക്

English summary
There is a general feeling in India that Muslims are not safe; Hamid Ansari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X