അടുത്ത വര്‍ഷം മുതല്‍ തൊഴില്‍ മേഖലയില്‍ വന്‍ മാറ്റം; നാല് ദിവസം ജോലി, പുതിയ ശമ്പളഘടന
ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്ത് തൊഴില്‍ കോഡ് പരിഷ്കരിക്കാന്‍ സാധ്യതയുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ശമ്പളം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങള്‍, തൊഴില്‍ സുരക്ഷ എന്നിവയില്‍ നാല് പുതിയ തൊഴില്‍ കോഡുകള്‍ ഉണ്ടാക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നാണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുതുവത്സരാഘോഷം പുറത്ത് വേണ്ട അകത്ത് മതി; കര്‍ശന നിയന്ത്രണവുമായി കര്‍ണാടക സര്‍ക്കാര്‍
ഈ കോഡുകള്‍ക്ക് കീഴില്‍ നിലവിലെ തൊഴിലും, തൊഴില്‍ സംസ്കാരവുമായി ബന്ധപ്പെട്ട പൊതുവായ നിരവധി വശങ്ങളില് മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വരുന്ന സാമ്പത്തിക വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ 13 സംസ്ഥാനങ്ങളെങ്കിലും ഈ നിയമങ്ങളുടെ കരട് നിയമങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കോഡുകള്‍ക്ക് കീഴിലുള്ള നിയമങ്ങള്‍ക്ക് കേന്ദ്രം ഇതിനകം തന്നെ അന്തിമരൂപം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. തൊഴില്‍ എന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ട വിഷയമായതിനാല്‍ ഇനി സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നുള്ള വ്യവസ്ഥകള്‍ കൂടി അറിയേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പുതിയ നിയമങ്ങള്‍ പ്രകാരം ഇന്ത്യയിലുടനീളമുള്ള ജീവനക്കാര്‍ക്ക് ഓരോ ആഴ്ചയിലും മൂന്ന് അവധി ദിവസങ്ങള്‍ ലഭിക്കും മറ്റ് നാല് ദിവസങ്ങള്‍ പ്രവൃത്തിദിനങ്ങള്‍ ആയിരിക്കും. ഈ ചട്ടങ്ങള്‍ക്ക് കീഴിലുള്ള നിയമങ്ങള്‍ക്ക് കേന്ദ്രം ഇതിനകം തന്നെ അന്തിമ രൂപം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ഗണേഷ് കുമാറിനെതിരെ പടയൊരുക്കം, കേരള കോൺഗ്രസ് ബി പിളർന്നു, സഹോദരി ഉഷ ചെയർപേഴ്സൺ

പുതിയ നിയമങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ രാജ്യത്തെ പൊതുവായുള്ള തൊഴില്‍ സംസ്കാരത്തില്‍ വലിയ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ചയില്‍ നിന്ന് വ്യത്യസ്തമായി, അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ മാത്രം ജോലി എന്ന വ്യവസ്ഥയാണ് വരുക. അതേസമയം നിര്‍ദ്ദേശം വന്നാലും ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥ പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയതിനാല്‍ ആ നാല് ദിവസങ്ങളിലും ജീവനക്കാര്‍ 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും.

മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍, തൊഴിലുടമകള്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കേണ്ടതായി വരും. ഇതോടെ ഗ്രാറ്റുവിറ്റി പേയ്മെന്റുകളും പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള ജീവനക്കാരുടെ സംഭാവനയും ഉയരും. ജീവനക്കാരുടെ കൈകളിലേക്ക് ലഭിക്കുന്ന ശമ്പളം കുറയുന്നതിന് ഇത് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശമ്പളത്തിന്റെ പകുതി അടിസ്ഥാന വേതനമായാണ് കണക്കാക്കുന്നത്. നിലവിലെ തൊഴില്‍ ചട്ടങ്ങള്‍ പ്രകാരം, പിഎഫ് ബാലന്‍സിലേക്കുള്ള തൊഴിലുടമയുടെ ശതമാനം അടിസ്ഥാനമാക്കിയുള്ള സംഭാവന ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തെയും ക്ഷാമബത്തയെയും ആശ്രയിച്ചാണിരിക്കുന്നത്. ഒരു ജീവനക്കാരന്റെ ശമ്പളം പ്രതിമാസം 50,000 ആണെങ്കില്‍, അവരുടെ അടിസ്ഥാന ശമ്പളം 25,000 ആയിരിക്കാം, ബാക്കി 25,000 അലവന്‍സിലേക്ക് പോകാം. ഇങ്ങനെയാണ് പുതിയ തൊഴില്‍ നിയമ പ്രകാരം സംഭവിക്കുക. ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ പുതുക്കിയ ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിട്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചട്ടത്തിന്റെ കരട് നിയമങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് കഴിഞ്ഞ ആഴ്ച രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ പറഞ്ഞിരുന്നു.യുകയും ചെയ്തിരുന്നു. ഇതിനോടകം നാല് തൊഴില്‍ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2019 ആഗസ്റ്റ് 8 നാണ് വേജ് കോഡ് 2019 സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് 2020, സോഷ്യല്‍ സെക്യൂരിറ്റി കോഡ് 2020, ലേബര്‍ സെക്യൂരിറ്റി, ഹെല്‍ത്ത്, വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ്, 2020 എന്നിവയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ വന്നത് കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ്.
റൂള്‍ ബുക്ക് എറിഞ്ഞുവെന്ന് ആരോപണം; തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന് സസ്പെന്ഷന്