Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധി മുതല്‍ മോദി വരെ; ആധുനിക ചരിത്രത്തില്‍ നിര്‍ണായകമായ സംഭാവന നല്‍കിയ ഗുജറാത്തികള്‍ ഇവര്‍; അമിത് ഷാ

അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ള നാല് ഗുജറാത്തികള്‍ ആണ് ഇന്ത്യയുടെ ആധുനിക ചരിത്രത്തില്‍ നിര്‍ണായകമായ സംഭാവന നല്‍കിയത് എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹി ഗുജറാത്തി സമാജിന്റെ 125 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൊറാര്‍ജി ദേശായി, നരേന്ദ്ര മോദി എന്നിവര്‍ ഇന്ത്യയുടെ ആധുനിക ചരിത്രത്തില്‍ നിര്‍ണായക സംഭാവന നല്‍കി. നരേന്ദ്ര മോദി കാരണമാണ് ഇന്ത്യയുടെ പ്രശസ്തി ലോകമെമ്പാടും വ്യാപിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഗാന്ധിജിയുടെ പ്രയത്നത്താല്‍ ആണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. സര്‍ദാര്‍ പട്ടേലിലൂടെ രാജ്യം ഒന്നിച്ചു, മൊറാര്‍ജി ദേശായി കാരണം രാജ്യത്തിന്റെ ജനാധിപത്യം പുനരുജ്ജീവിപ്പിക്കപ്പെട്ടത് എന്നും അമിത് ഷാ പറഞ്ഞു.

AMIT SHAH

ഈ നാല് ഗുജറാത്തികള്‍ മഹത്തായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും അവര്‍ മുഴുവന്‍ രാജ്യത്തിന്റെയും അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തി സമൂഹം ലോകമെമ്പാടും ഉണ്ടെന്നും ഏത് സമൂഹത്തിലും നന്നായി ഇടകലര്‍ന്ന് ജീവിക്കുന്നവരാണ് അവരെന്നും അമിത് ഷാ അവകാശപ്പെട്ടു. എല്ലാ സമുദായത്തിലെയും ആളുകള്‍ ഡല്‍ഹിയില്‍ താമസിക്കുന്നുണ്ട്. ഗുജറാത്തി സമൂഹവും ഇവിടെ നല്ല ചിട്ടയോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

125 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ സംഘടനയുമായി ബന്ധപ്പെട്ട എല്ലാവരെയും അമിത് ഷാ അഭിനന്ദിച്ചു. പ്രധാനമന്ത്രി മോദിയുടെ ഒമ്പത് വര്‍ഷത്തെ ഭരണ കാലയളവില്‍ രാജ്യം നിരവധി നേട്ടങ്ങള്‍ കൈവരിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. 2014-ല്‍ മോദി പ്രധാനമന്ത്രിയാകുമ്പോള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ലോകത്ത് 11-ാം സ്ഥാനത്തായിരുന്നു. ഒമ്പത് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ലോകത്തിലെ അഞ്ചാം സ്ഥാനത്തെത്തി.

മോദിയുടെ നേതൃത്വത്തില്‍ സര്‍ജിക്കല്‍, വ്യോമാക്രമണങ്ങള്‍ നടത്തി ഇന്ത്യയുടെ അതിര്‍ത്തിയില്‍ ആര്‍ക്കും കൈകടത്താന്‍ കഴിയില്ലെന്ന സന്ദേശം ഇന്ത്യ ലോകത്തിന് നല്‍കി. 130 കോടി ജനങ്ങളുള്ള ഇന്ത്യ പോലൊരു വലിയ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം സുഗമമായി പൂര്‍ത്തിയാക്കി എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഉല്‍പ്പാദക രാജ്യമായി മാറി. സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

സംഘര്‍ഷമേതുമില്ലാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി എന്നും ഭീകരതയ്ക്കെതിരെ സഹിഷ്ണുതയില്ലാത്ത നയം സ്വീകരിച്ചു എന്നും അമിത് ഷാ അവകാശപ്പെട്ടു. ഒമ്പത് വര്‍ഷത്തിനിടെ ഒരു വലിയ ഭീകരാക്രമണവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും അതിര്‍ത്തികളുടെ സുരക്ഷയും ശക്തിപ്പെടുത്താന്‍ മോദി നിരവധി ശ്രമങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+