കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവര്‍ പശ്ചിമേഷ്യക്കാര്‍': ചരിത്ര പ്രദര്‍ശനത്തില്‍ മുസ്ലീം രാജവംശത്തെ ഒഴിവാക്കി ഐസിഎച്ച്ആര്‍

മുസ്ലീം രാജവംശങ്ങളെ ഇന്ത്യന്‍ രാജവംശങ്ങളായി കണക്കാക്കുന്നില്ലെന്ന് ഐ സി എച്ച് ആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫസര്‍ ഉമേഷ് അശോക് കദം പറഞ്ഞു.

Google Oneindia Malayalam News
ICHR

ദില്ലി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ട്ട് മധ്യകാലഘട്ടത്തിലെ രാജവംശങ്ങളെ കുറിച്ച് ഒരു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. 50 ഓളം വ്യത്യസ്ത രാജവംശങ്ങളാണ് ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ പ്രദര്‍ശനത്തില്‍ മുസ്ലീൂം രാജവംശത്തെ ഉള്‍പ്പെടുത്താത്തത് വിവാദത്തിന് കാരണമായി.

മധ്യകാല ഇന്ത്യയുടെ മഹത്വം: പര്യവേക്ഷണം ചെയ്യപ്പെടാത്ത ഇന്ത്യന്‍ രാജവംശങ്ങള്‍, 8 മുതല്‍ 18 നൂറ്റാണ്ടുകള്‍' എന്ന വിഷയത്തില്‍ ഡല്‍ഹിയിലെ ലളിതകലാ അക്കാദമിയില്‍ ഐ സി എച്ച് ആര്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഫെബ്രുവരി ആറ് വരെയാണ് പ്രദര്‍ശനം നടക്കുക. ബഹ്മനി, ആദില്‍ ഷാഹി തുടങ്ങിയ മുസ്ലീം രാജവംശങ്ങളെ എന്തുകൊണ്ട് പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നില്ല എന്ന ചോദ്യത്തിന് ഐ സി എച്ച് ആര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.

മുസ്ലീം രാജവംശങ്ങളെ ഇന്ത്യന്‍ രാജവംശങ്ങളായി കണക്കാക്കുന്നില്ലെന്ന് ഐ സി എച്ച് ആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫസര്‍ ഉമേഷ് അശോക് കദം പറഞ്ഞു. മുസ്ലീം വിഭാഗം പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയതാണെന്നും അവര്‍ ഇന്ത്യന്‍ രാജവംശങ്ങളുടെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യകാലഘട്ടത്തില്‍ ഇസ്ലാമും ക്രിസ്തുമതവും ഇന്ത്യയില്‍ വന്ന് നാഗരികതയെ വേരോടെ പിഴുതെറിയുകയും വിജ്ഞാന വ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

ചോളര്‍, റാത്തോറുകള്‍, യാദവര്‍, കാകതീയര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 രാജവംശങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന നഗരങ്ങള്‍, വാസ്തുവിദ്യ, കല, സംസ്‌കാരം, ഭരണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയ്ക്കുള്ള സംഭാവനകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

English summary
They are West Asians': ICHR refuses to include Muslim dynasties from historical exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X