കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; മൂന്നാമത്തെ എംഎല്‍എയും രാജിവച്ചു... ബിജെപിയില്‍ ചേര്‍ന്നേക്കും

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു. ഒരാഴ്ചക്കിടെ മൂന്നാമത്തെ കോണ്‍ഗ്രസ് എംഎല്‍എയും രാജിവച്ചു. നേരത്തെ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 എംഎല്‍എമാര്‍ രാജിവച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ഇടക്കിടെ രാജിവാര്‍ത്തകള്‍.

പാര്‍ട്ടിയിലെ ഉള്‍പ്പോര് ആണ് എംഎല്‍എമാരുടെ രാജിക്ക് കാരണം. ബിജെപി തങ്ങളുടെ എംഎല്‍എമാരെ റാഞ്ചുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സ്വന്തം എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന്റെ വീഴ്ചയാണെന്ന് ബിജെപി തിരിച്ചടിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ന് രാജിവച്ചത് ഇദ്ദേഹം

ഇന്ന് രാജിവച്ചത് ഇദ്ദേഹം

മന്താത്ത മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ നാരായണ്‍ പട്ടേലാണ് ഇന്ന് രാജിവച്ചത്. തന്റെ എംഎല്‍എ പദവി ഒഴിയുകയാണെന്ന് കാണിച്ച് നാരായണ്‍ പട്ടേല്‍ പ്രൊടം സ്പീക്കര്‍ക്ക് കത്ത് നല്‍കി. സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ രാജി ഉടന്‍ സ്വീകരിക്കുകയും ചെയ്തു.

ബിജെപിയില്‍ ചേരും

ബിജെപിയില്‍ ചേരും

നാരായണ്‍ പട്ടേല്‍ അടുത്ത ദിവസം തന്നെ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. കഴിഞ്ഞാഴ്ച കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നേപാനഗര്‍ എംഎല്‍എ സുമിത്ര ദേവി കസ്‌ദേക്കറാണ് കഴിഞ്ഞാഴ്ച കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അതിന് മുമ്പ് മറ്റൊരു എംഎല്‍എയും.

തിരഞ്ഞെടുപ്പ് അടുക്കവെ

തിരഞ്ഞെടുപ്പ് അടുക്കവെ

ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം രാജിവച്ച 22 എംഎല്‍എമാരുടെയും നേരത്തെ മരിച്ച രണ്ടു എംഎല്‍എമാരുടെയും മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മാസങ്ങള്‍ക്കകം തിരഞ്ഞെടുപ്പ് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഓരോ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വയ്ക്കുന്നത്.

Recommended Video

cmsvideo
Sachin Pilot Wins A Big Step In Supreme Court Against Congress | Oneindia Malayalam
ഇതുവരെ രാജിവച്ചത് 25 പേര്‍

ഇതുവരെ രാജിവച്ചത് 25 പേര്‍

കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷം മധ്യപ്രദേശില്‍ രാജിവയ്ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 25 ആയി. ഇത്രയും എംഎല്‍എമാര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നതിന് കാരണം ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഭിന്നതയാണ് രാജിക്ക് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജിവച്ച ഉടനെ പുതിയ പദവി

രാജിവച്ച ഉടനെ പുതിയ പദവി

ബാദാ മലേഹ്‌റയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രദ്യുമാന്‍ സിങ് ലോധി രാജിവച്ചത് ഒരാഴ്ച മുമ്പാണ്. അദ്ദേഹം ഉടനെ ബിജെപിയില്‍ ചേര്‍ന്നു. തൊട്ടുപിന്നാലെ മധ്യപ്രദേശ് സിവില്‍ സപ്ലെയ്‌സ് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനാകുകയും ചെയ്തു. ഇതാണ് രാജിക്ക് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കാന്‍ കാരണം.

കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടല്‍

കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടല്‍

എംഎല്‍എമാര്‍ തുടര്‍ച്ചയായി രാജിവയ്ക്കുന്ന വിഷയം കോണ്‍ഗ്രസ് പ്രത്യേകം ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തില്‍ സംബന്ധിച്ച സുമിത്ര ദേവി കസ്‌ദേക്കര്‍ രാജിവച്ചത് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി. തൊട്ടുപിന്നാലെയാണ് നാരായണ്‍ പട്ടേലിന്റെ രാജി.

കൂടുതല്‍ എംഎല്‍എമാര്‍ രാജിവയ്ക്കും

കൂടുതല്‍ എംഎല്‍എമാര്‍ രാജിവയ്ക്കും

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണെന്നാണ് വിവരം. ഇനിയും കൂടുതല്‍ എംഎല്‍എമാര്‍ രാജിവച്ചേക്കും. എംഎല്‍എമരുടെ രാജി ജ്യോതിരാദിത്യ സിന്ധ്യ സ്വാഗതം ചെയ്തു. ഇന്നത്തെ രാജിയോടെ മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 27 ആയി ഉയര്‍ന്നു.

കൈവിട്ട നീക്കങ്ങളുമായി സൗദി അറേബ്യ; വന്‍തോതില്‍ വിറ്റഴിക്കല്‍... 'സകല മാര്‍ഗങ്ങളും ഉപയോഗിക്കും'കൈവിട്ട നീക്കങ്ങളുമായി സൗദി അറേബ്യ; വന്‍തോതില്‍ വിറ്റഴിക്കല്‍... 'സകല മാര്‍ഗങ്ങളും ഉപയോഗിക്കും'

വേണമെങ്കില്‍ ഉഴപ്പാമായിരുന്നു; ആ കുട്ടിയുടെ ജീവിതം പ്രചോദനമാണ്... ജയസൂര്യയെ കുറിച്ച് ജയസൂര്യവേണമെങ്കില്‍ ഉഴപ്പാമായിരുന്നു; ആ കുട്ടിയുടെ ജീവിതം പ്രചോദനമാണ്... ജയസൂര്യയെ കുറിച്ച് ജയസൂര്യ

ബിജെപിക്ക് വമ്പന്‍ കെണി ഒരുക്കി കോണ്‍ഗ്രസ്; വന്‍ സഖ്യം അണിയറയില്‍... വിശദീകരിച്ച് ഗൊഗോയ്ബിജെപിക്ക് വമ്പന്‍ കെണി ഒരുക്കി കോണ്‍ഗ്രസ്; വന്‍ സഖ്യം അണിയറയില്‍... വിശദീകരിച്ച് ഗൊഗോയ്

English summary
Third Congress MLA Resigned in Madhya Pradesh within One week likely to Join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X