മൂന്നാം തരംഗം മാര്‍ച്ച് പകുതിയോടെ അവസാനിച്ചേക്കും, പ്രതീക്ഷ നല്‍കി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി
മുംബൈ: കൊവിഡ് മൂന്നാം തരംഗം മാര്‍ച്ച് പകുതിയോടെ അവസാനിച്ചേക്കാമെന്ന സൂചന നല്‍കി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ. മഹാരാഷ്ട്രയില്‍ ഒന്നാകെ കൊവിഡ് കേസുകള്‍ കുറഞ്ഞ് തുടങ്ങുന്ന ട്രെന്‍ഡാണ് കാണാന്‍ സാധിക്കുന്നത്. മൂന്നാം തരംഗം പീക്ക് ഘട്ടം കഴിഞ്ഞുവെന്നാണ് സൂചന ലഭിക്കുന്നത്. അതുകൊണ്ടാണ് കേസുകള്‍ കുറഞ്ഞുവരുന്ന ട്രെന്‍ഡ് കാണുന്നത്. മാര്‍ച്ച രണ്ടോ മൂന്നോ വാരമാകുമ്പോഴേക്ക് മൂന്നാം തരംഗം അവസാനിക്കുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും ടോപ്പെ പറഞ്ഞു. മൂന്നാം തരംഗം അതീതീവ്രമായപ്പോള്‍ 48000 കേസുകള്‍ വരെ നിത്യേന റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

പ്രതിദിനം അരലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യം മാറി. ഇപ്പോള്‍ 15000 കേസുകള്‍ എന്ന നിലയിലേക്ക് പ്രതിദിന കേസുകള്‍ മാറിയിരിക്കുകയാണ്. മുംബൈ, താനെ, പൂനെ, റായ്ഗഡ് പോലുള്ളസുപ്രധാന നഗരങ്ങളില്‍ കൊവിഡ് കേസുകളുടെ കുറവുകള്‍ വലിയ ആശ്വാസമാണെന്ന് ടോപ്പെ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ 12-15 വയസ്സ് കാറ്റഗറിയില്‍ വരുന്ന കുട്ടികളുടെ വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കണമെന്ന് ആരോഗ്യ മന്ത്രി പറയുന്നു. ഈ വിഭാഗത്തിന് വാക്‌സിന്‍ നല്‍കാന്‍ മഹാരാഷ്ട്രയിലെ ആരോഗ്യ മേഖല സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. കേസുകള്‍ കുറയുന്നതിന് അനുസരിച്ച് നിയന്ത്രണങ്ങള്‍ ഇനിയും കുറച്ച് കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്താകെ നഗരങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നുണ്ട്. ദില്ലിയില്‍ 2272 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പോസിറ്റിവിറ്റി നിരക്ക് 3.85 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ദില്ലിയിലെ മരണനിരക്ക് 25952 ആയി. വ്യാഴാഴ്ച്ച 2668 കേസുകളായിരുന്നു ദില്ലിയില്‍ റിപ്പോര്‍ട്ട്‌ചെയ്തിരുന്നത്. പതിമൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ജനുവരി 13ന് 28867 കൊവിഡ് കേസുകള്‍ വരെ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ നിന്നാണ് പതിയെ കേസുകള്‍ കുറഞ്ഞ് വന്നത്. മുപ്പത് ശതമാനത്തിന് മുകളില്‍ പോസിറ്റിവിറ്റി നിരക്കും എത്തിയിരുന്നു. മൂന്നാം തരംഗത്തിന്റെ തീവ്രത ദില്ലിയില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
Recommended Video
ഇതിനിടെ രാജ്യത്തെ ഔദ്യോഗിക മരണനിരക്ക് അഞ്ച് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 1072 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 335 മരണങ്ങളും കേരളത്തില്‍ നിന്നാണ്. നാല് ലക്ഷം മരണനിരക്ക് കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഇന്ത്യ മറികടന്നത്. ഡെല്‍റ്റ വേരിയന്റിനെ തുടര്‍ന്ന് രണ്ടാം തരംഗം അതിരൂക്ഷമായ സമയത്തായിരുന്നു മരണങ്ങള്‍ വര്‍ധിച്ചത്. അതേസമയം ഇപ്പോഴത്തെ മൂന്നാം തരംഗത്തിന് തീവ്രത കുറവാണെങ്കില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്നുണ്ട്. പക്ഷേ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ അധികവും ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവയാണ്. ഗുരുതര സ്വഭാവത്തിലേക്ക് നല്ലൊരു ശതമാനം രോഗികളും പോവുന്നില്ലെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications