'ഭരിക്കുന്ന സര്‍ക്കാരിന് വേണ്ടിയുളള തീരുമാനങ്ങൾ', തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് ശരദ് പവാർ
ശിവസേന വിട്ട് പോയി ബിജെപി പക്ഷം ചേർന്ന ഏക്നാഥ് ഷിൻഡെ വിഭാഗത്തിനാണ് പാർട്ടിയുടെ പേരും ചിഹ്നവും ലഭിച്ചിരിക്കുന്നത്.

ദില്ലി: ശിവസേനയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ വിമര്‍ശിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേലുളള കനത്ത ആക്രമണം ആണെന്ന് ശരദ് പവാര്‍ പ്രതികരിച്ചു. ശിവസേന സ്ഥാപക നേതാവായിരുന്ന ബാലസാഹിബ് താക്കറെയ്ക്ക് തന്റെ കാലശേഷം മകന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കണം എന്നായിരുന്നു ആഗ്രഹമെന്നും ശരദ് പവാര്‍ പറഞ്ഞു.
''തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനമെടുത്തിരിക്കുകയാണ്. ഒരു സ്ഥാപനത്തെ എത്തരത്തില്‍ ദുരുപയോഗം ചെയ്യാമെന്നതിനുളള ഉദാഹരണമാണിത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു തീരുമാനം ഇതുവരെ കണ്ടിട്ടില്ല. ബാലസാഹിബ് താക്കറെ അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ പറഞ്ഞത് തനിക്ക് ശേഷം ശിവസേനയുടെ ഉത്തരവാദിത്തം ഉദ്ധവ് താക്കറെയ്ക്ക് നല്‍കണം എന്നായിരുന്നു, ശരദ് പവാര്‍ പറഞ്ഞു.

'തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിച്ചിരിക്കുന്നത് ശിവസേനയുടെ പേരും ചിഹ്നവും മറ്റ് ചിലര്‍ക്ക് നല്‍കാനാണ്. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേലുളള കടുത്ത ആക്രമണമാണ്. ഭരിക്കുന്ന സര്‍ക്കാരിന് വേണ്ടിയുളള തീരുമാനങ്ങളാണ് ഇന്നത്തെ കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റ് സ്ഥാപനങ്ങളും എടുക്കുന്നത്. മോദിയുടെ നേതൃത്വത്തിലുളള സ്ഥാപനം കരുതുന്നത് അധികാരം എപ്പോഴും തങ്ങളുടെ കയ്യില്‍ തന്നെ ഉണ്ടാകും എന്നാണ്' എന്നും ശരദ് പവാര്‍ പറഞ്ഞു.
ഷിന്‍ഡെ വിഭാഗത്തിന് പേരും ചിഹ്നവും നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരിക്കല്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ പിന്നെ അതില്‍ ചര്‍ച്ചയില്ല. അത് അംഗീകരിച്ച് പുതിയ ചിഹ്നം സ്വീകരിക്കുക. പഴയ ചിഹ്നം പോയത് ബാധിക്കാന്‍ പോകുന്നില്ല, ജനം പുതിയ ചിഹ്നം സ്വീകരിക്കും എന്നും ഉദ്ധവ് താക്കറെയോടായി ശരദ് പവാര്‍ പറഞ്ഞു. കോണ്‍ഗ്രസിന് രണ്ട് കാളകളും കലപ്പയുമായിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നം. പിന്നീട് അവര്‍ കൈപ്പത്തി ചിഹ്നമായി തിരഞ്ഞെടുക്കുകയും അത് ജനം സ്വീകരിക്കുകയും ചെയ്തു. സമാനമായ തരത്തില്‍ ജനം പുതിയ ചിഹ്നം സ്വീകരിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.












Click it and Unblock the Notifications