ചോരയൊന്നെങ്കില്‍ ചായ്‌വ് എന്തിന് !!! ഉത്തരേന്ത്യയില്‍ ചന്ദ്രശേഖറിന്റെ ദളിതു മുന്നേറ്റം

  • Posted By:
Subscribe to Oneindia Malayalam

ഉത്തര്‍പ്രദേശ്: ഇന്ത്യയുടെ സാമ്പത്തിക മേഖല ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ പലയിടങ്ങളിലും ദളിതര്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. ഇത്തരം സാമൂഹിക നെറികോടുകള്‍ക്കെതിരെ പുതിയ ശക്തമായി ചന്ദ്രശേഖറിന്റെ ഭീം ആര്‍മി ഭാരത് ഏക്താ മിഷന്‍. ആദ്യം തന്റെ നാട്ടില്‍ വേറുറപ്പിച്ച ഈ പ്രസ്ഥാനത്തിന്‍ കീഴില്‍ ഇപ്പോള്‍   നിരവധിപോരാണ് ചന്ദ്രശേഖറിനേടൊപ്പം പോരാടാനുള്ളത്‌.ഇവരെല്ലാവരും അധികാരികളോടു ചോദിക്കുന്നത് ഒന്നു മാത്രം ചോരയൊന്നാണെങ്കില്‍ പിന്നെ ചായ വ് എന്തിനു?

എല്ലാവരും ആഗ്രഹിക്കുന്ന വിദേശ പഠനം ഉപേക്ഷിച്ച് ദളിതു മുന്നേറ്റത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ ചെറുപ്പകാരനേടെപ്പം ആദ്യം വളരെ കുറച്ചു പേരുമാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് ഈ പ്രസ്ഥാനം ഇന്ത്യയുടെ 7 സംസ്ഥാനങ്ങളിലായി വ്യാപിച്ചിട്ടുണ്ട്. വളരെ വേഗമായിരുന്നു ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ച. ഇന്ന് ഭീം ആര്‍മിയുടെ കീഴില്‍ 40000 ഓളം പ്രവര്‍ത്തകരുണ്ട്.

chandra shekahar

ദളിതു മുന്നേറ്റമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനുപരിയായി ഒന്നുതന്നെയില്ലെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഭീം ആര്‍മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ബസും മോട്ടോര്‍ സൈക്കിളും കത്തിച്ച സംഭവത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും ഇത്തരം നടപടികളോടു യോജിക്കുന്നില്ലെന്നു ചന്ദ്രശേഖര്‍ പറഞ്ഞു.

പക്ഷെ ജാതി വിവേചനങ്ങള്‍ തുടരുമ്പോള്‍ ജനങ്ങള്‍ ഇതിനെതിരെ എന്തുചെയ്യണമെന്നാണ് ചന്ദ്രശേഖര്‍ ചോദിക്കുന്നത്.' താക്കൂര്‍ വിഭാഗക്കാര്‍ക്ക് ആഘോഷങ്ങളില്‍ തോക്കേന്തുകയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്യാം, എന്നാല്‍ ദളിതുകള്‍ക്ക് നിശബ്ദമായി ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കുമ്പോള്‍ അധികാരികള്‍ നിഷേധിക്കുന്നു, ഇതു പോലുള്ള ജാതീയ നെറികേടുകള്‍ കാണിക്കുമ്പോള്‍ എങ്ങനെയാണ് അവര്‍ പ്രതികരിക്കാതിരിക്കുന്നത്', ചന്ദ്രശേഖര്‍ ചോദിച്ചു.

English summary
‘Bheem Army Bharat Ekta Mission’ claims to have 40,000 members in seven states and Chandrashekhar has become the face of Dalit protests in Saharanpur.
Please Wait while comments are loading...