നിങ്ങൾക്ക് ബുദ്ധി കൂടണോ; അതിനൊരു എളുപ്പവഴിയുണ്ട്... ഓർമ്മശക്തി, ബുദ്ധി.... എല്ലാം ലഭിക്കും!
ദില്ലി: നല്ല ബുദ്ധിയുള്ളവരായി തീരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. തന്റെ മക്കൾ ബുദ്ധിയുള്ളവരാവണമെന്നു തന്നെയാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക. എന്നാൽ ഇതിനൊക്കെ ഒരു പോംവഴിയുണ്ട്. സംസ്‌കൃതം പഠിച്ചാല്‍ ഓര്‍മ്മശക്തി വര്‍ധിക്കുമെന്നും ബുദ്ധിയ്ക്ക് ഉണര്‍ച്ചയുണ്ടാകുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
ന്യൂറോശാസ്ത്രജ്ഞനായ ജയിംസ് ഹാര്‍ട്‌സെല്‍ ആണ് ഇതുസംബന്ധിച്ച ലേഖനം സയന്റിഫിക് അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്. സംസ്‌കൃതം എഴുതുകയും വായിക്കുകയും ചെയ്താല്‍ ചിന്താശക്തി വര്‍ധിക്കുമെന്നും ബുദ്ധിവികാസമുണ്ടാകുമെന്നും പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹാര്‍ട്‌സെല്‍ വാദിക്കുന്നത്. ശാസ്ത്രീയമായി യജുര്‍വേദം പഠിച്ച പണ്ഡിറ്റ്മാരെയാണ് ഗവേഷണങ്ങളില്‍ പങ്കെടുപ്പിച്ചത്. ആകെയുള്ള 42 പേരില്‍ 21 പേര്‍ ഇങ്ങനെയുള്ളവരായിരുന്നു.

സംസ്കൃതം പഠിച്ച വ്യക്തി
ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് സംസ്‌കൃതം പഠിച്ചയാളാണ് ന്യൂറോശാസ്ത്രജ്ഞനായ ജയിംസ് ഹാര്‍ട്‌സെല്‍. ഇറ്റലിയിലെ ട്രേന്റോ സര്‍വ്വകലാശാലയിലെ തന്റെ സഹപ്രവര്‍ത്തകരും ഹരിയാനയിലെ നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്ററിലെ ഡോ. തന്മയ് നാഥ്, ഡോ.നന്ദിനി ചാറ്റർജി എന്നിവരുമായും ചേർന്നാണ് ഹാർട്സൺ ഗവേഷണം നടത്തിയത്.

ഗവേഷണ ഫണ്ട്
സംസ്കൃതം പഠിച്ചതും പഠിക്കാത്തതുമായ രണ്ട് കൂട്ടരുടെയും ഓര്‍മ്മശക്തി, ബുദ്ധിനിലവാരം തുടങ്ങിയവയൊക്കെ വിലയിരുത്തിയും താരതമ്യം ചെയ്തുമാണ് ഗവേഷണഫലത്തിലെത്തിയത്. ഇന്ത്യയും ട്രേന്റോ സര്‍വ്വകലാശാലയും ചേര്‍ന്നാണ് ഗവേഷണഫണ്ട് അനുവദിച്ചത്.

ഓര്‍മ്മശക്തി, ബുദ്ധിനിലവാരം
ആകെയുള്ള 42 പേരില്‍ 21 പേര്‍ ഇങ്ങനെയുള്ളവരായിരുന്നു. രണ്ട് കൂട്ടരുടെയും ഓര്‍മ്മശക്തി, ബുദ്ധിനിലവാരം തുടങ്ങിയവയൊക്കെ വിലയിരുത്തിയും താരതമ്യം ചെയ്തുമാണ് ഗവേഷണഫലത്തിലെത്തിയത്.

കൂടുതൽ ഊർജ്ജം ലഭിക്കും
സംസ്‌കൃതത്തില്‍ ചിന്തിക്കുകയും പറയുകയും ചെയ്തശേഷം ഇംഗ്ലീഷിലേക്കെത്തുമ്പോള്‍ കൂടുതല്‍ ഊര്‍ജം അനുഭവപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്ത ന്യൂറോശാസ്ത്രജ്ഞനായ ജയിംസ് ഹാര്‍ട്‌സെല്‍ പറയുന്നു. ശരിയായി ചിന്തിക്കാന്‍ സംസ്‌കൃതം സഹായിക്കുമെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്ന് ഹാര്‍ട്‌സല്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications