ചങ്കിടിപ്പേറി ബിജെപി.. ഇനി മണിക്കൂറുകൾ മാത്രം.. വെല്ലുവിളിയും ആത്മവിശ്വാസവും..
ബെംഗളൂരു: 224 അംഗ കര്‍ണാടക നിയമസഭയില്‍ ബിജെപിക്ക് നാളെ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 113 അംഗങ്ങളുടെ പിന്തുണയാണ്. യെദ്യൂരപ്പയുടെ കയ്യിലുള്ളതാകട്ടെ 104 എംഎല്‍എമാര്‍. കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിതമായി റിസോര്‍ട്ടുകളിലേക്ക് മാറ്റിക്കഴിഞ്ഞു. നാളെ വൈകിട്ട് നാല് മണി വരെയാണ് 113 മാന്ത്രിക സംഖ്യ തികയ്ക്കാൻ യെദ്യൂരപ്പയ്ക്കുള്ള സമയം. അതിന് സാധിച്ചില്ലെങ്കിൽ എംഎല്‍എമാരെ വോട്ടെടുപ്പിൽ നിന്നും വിട്ടു നിർത്താൻ സാധിക്കണം. വളരെ കുറഞ്ഞ മണിക്കൂറുകളേ ഉള്ളൂവെങ്കിലും യെദ്യൂരപ്പ ആത്മവിശ്വാസത്തിലാണ്.

നാളെ കര്‍ണാടകയില്‍ ബിജെപി ഭൂരിപക്ഷം തെളിയിച്ചിരിക്കുമെന്ന് യെദ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു. അക്കാര്യത്തിന് തനിക്ക് നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. നാളെ പ്രത്യേക അസംബ്ലി ചേരുമെന്നും ചീഫ് സെക്രട്ടറിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും യെദ്യൂരപ്പ പറഞ്ഞു.
120 എംഎല്‍എമാരുടെ പിന്തുണ യെദ്യൂരപ്പയ്ക്ക് ഉണ്ടെന്നാണ് ശോഭ കരന്തലജെ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ അവകാശ വാദം. തങ്ങള്‍ക്ക് ഭൂരിപക്ഷം ഇല്ലെന്ന് പറയുന്നവരോട് കാത്തിരുന്നു കാണുക എന്ന് മാത്രമേ പറയാനുള്ളൂ എന്നാണ് കര്‍ണാടക ബിജെപി ട്വീറ്റ് ചെയ്തിരിക്കുന്നത്.
We were ready to prove majority from the word go. We have more than the required number to sail through the floor test. We are looking forward to proving our mandate tomorrow.
— BJP Karnataka (@BJP4Karnataka) May 18, 2018
To all those doubting the strength of our mandate, we just have one thing to say: Wait and watch.
ശനിയാഴ്ച നാല് മണിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഭൂരിപക്ഷത്തിന് അപ്പുറത്തേക്കുള്ള പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ബിജെപി പറയുന്നു. ജനവിധി ഒരുവട്ടം കൂടി പരിശോധിക്കണം എന്നാണെങ്കില്‍ അത് നടക്കട്ടെ. ജെഡിഎസിന്റെയും കോണ്‍ഗ്രസിന്റെയും നാടകം നാളെ തകരുമെന്നും എന്തൊക്കെ ശ്രമങ്ങള്‍ നടത്തിയാലും നാളത്തെ വിജയവും തങ്ങളുടേതാണെന്നും ബിജെപി ട്വീറ്റ് ചെയ്തു.
Following SC's order for floor test tomorrow at 4 PM, we want to make one thing very clear.
— BJP Karnataka (@BJP4Karnataka) May 18, 2018
We are absolutely sure of our numbers and will decisively prove our majority on the floor of the house. If people's mandate has to be vindicated again, so be it. Bring it on!
ബിജെപിക്ക് എംഎല്‍എമാരെ കുതിരക്കച്ചവടം നടത്താനുള്ള സമയം അനുവദിക്കാതെയാണ് വിശ്വാസ വോട്ടെടുപ്പ് നാളെത്തന്നെ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടികള്‍ എറിഞ്ഞാണ് എംഎല്‍എമാരെ തങ്ങളുടെ ക്യാമ്പിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ തങ്ങളുടെ എംഎല്‍എമാര്‍ കാല് വാരില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും ജെഡിഎസും.
Recommended Video

The drama that has been staged by JDS-Cong is there for everyone to see! They know fully well the discontent that exists amongst its own MLAs. It will be known to the world tomorrow!
— BJP Karnataka (@BJP4Karnataka) May 18, 2018
JDS-Cong may pull all their plugs. But rest assured, we will emerge victorious tomorrow.












Click it and Unblock the Notifications