കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ എതിര്‍ക്കുന്നവര്‍ക്ക് ഇന്ത്യയില്‍സ്ഥാനമില്ല

  • By Aswathi
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നാടുവിടേണ്ടിവരും. പറഞ്ഞത് ഒരു മുതിര്‍ന്ന ബി ജെ പി നേതാവാണ്. മോദിയെ എതിര്‍ക്കുന്ന വ്യക്തികള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്ന് പറഞ്ഞത് ബീഹാറിലെ മുതിര്‍ന്ന ബി ജെ പി നേതാവ് ഗിരിരാജ് സിംഗാണ്.

ഒരു തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് നേതാവിന്റെ വിവാദ പരമാര്‍ശം. ബി ജെ പി മുന്‍ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലായിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസംഗം.

giriraj-singh

മോദിയെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇന്ത്യയില്‍ ഇടമുണ്ടാകില്ല. അത്തരക്കാര്‍ പാകിസ്താനില്‍ ഇടം കണ്ടെത്തേണ്ടിവരുമെന്നാണ് സിംഗ് പ്രസംഗിച്ചത്. ക്ഷേത്ര നഗരിയായ ഡിയോഗാര്‍ഹിനു സമീപമുള്ള മോഹന്‍പൂര്‍ ഹട്ട് മൈതാനത്തിലായിരുന്നു പ്രസംഗം.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ പശുക്കളെ പരിപാലിക്കുന്നവരല്ല, മറിച്ച് ഇറച്ചി വിദേശത്തേക്ക് കയറ്റിയയ്ക്കുന്നവര്‍ക്ക് സബ്‌സിഡി നല്‍കുന്നവരാണെന്ന് ഗിരിരാജ് സിംഗ് ആരോപിച്ചു.

ബീഹാറിലെ നവാദയില്‍ നിന്നാണ് ഗിരിരാജ് സിംഗ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നേരത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതം മോദി അവസാനിപ്പിക്കുമെന്ന് ട്വീറ്റ് ചെയ്തും സിംഗ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്ന

English summary
Senior BJP leader and former minister in the Nitish Kumar cabinet, Giriraj Singh kicked up a huge row when he said all those opposed to Narendra Modi should go to Pakistan as they have no place in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X