ശശികലയെ ജയിലില്‍ വക വരുത്താന്‍ പദ്ധതി!! ഏതും നിമിഷവും ആക്രമിക്കപ്പെടും!!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: എഐഡിഎകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്കു ജയിലിലും രക്ഷയില്ല. ബുധനാഴ്ച വൈകീട്ട് പരപ്പന അഗ്രഹാര ജയിലിലെത്തിയ ശശികലയ്ക്ക് ഭീഷണിയുണ്ടെന്നാണ് റിപോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതിയാണ് ശശികലയ്ക്ക് നാലു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. 

മുന്നറിയിപ്പ് നല്‍കിയത്

ഇന്റലിജന്‍സ് വിഭാഗമാണ് ശശികല ജയിലില്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപോര്‍ട്ട് നല്‍കിയത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഇവരുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

10 വനിതാ കോണ്‍സ്റ്റബിള്‍മാര്‍

10 വനിതാ കോണ്‍സ്റ്റബിള്‍മാരെയാണ് ജയിലില്‍ ശശികലയുടെ സുരക്ഷ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. മുഴുവന്‍ സമയവും ഇവരോട് ശശികലയെ പിന്തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശശികല താമസിക്കുന്ന സെല്ലിനും കൂടുതല്‍ സുരക്ഷ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ആക്രമികള്‍ ജയിലില്‍ തന്നെ

ജയിലില്‍ തന്നെയുള്ള തമിഴ്‌നാട്ടുകാരായ കുറ്റവാളികളാണ് ശശികലയെ ആക്രമിച്ചേക്കുമെന്ന് പോലിസ് ഭയക്കുന്നത്. തമിഴ്‌നാട്ടിലെ ചില വിഭാഗങ്ങള്‍ക്കു ശശികലയോട് ശത്രുതയുണ്ട്. ഇതാണ് ശശികല ആക്രമിക്കപ്പെട്ടേക്കാമെന്ന അഭ്യൂഹങ്ങള്‍ക്കു കാരണം. ബുധനാഴ്ച വൈകീട്ട് ജയിലിലേക്ക് കയറവെ കുറച്ചു പേര്‍ ശശികലയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

ജയലളിതയ്ക്ക് നല്‍കിയത്

2014ല്‍ ഇതേ ജയിലില്‍ ജയലളിത തടവുകാരിയായി കഴിഞ്ഞപ്പോഴുള്ള അവസ്ഥയല്ല ഇപ്പോള്‍ ശശികലയ്ക്കുള്ളത്. അന്നു ജയലളിത മുഖ്യമന്ത്രിയായതിനാല്‍ സെഡ് പ്ലസ് സുരക്ഷയാണ് നല്‍കിയത്. പക്ഷെ ശശികലയ്ക്ക് മുഖ്യമന്ത്രി പദവിയൊന്നും ഇല്ലാത്തതിനാല്‍ അത്തരം സുരക്ഷയൊന്നും ലഭിക്കില്ല. ബോര്‍ഡി ഗാര്‍ഡുകള്‍ മാത്രമാണ് ജയിലിലെത്തുന്നതിനു മുമ്പ് ശശികലയ്‌ക്കൊപ്പമുണ്ടായിരുന്നത്. എന്നാല്‍ ജയിലിനുള്ളിലേക്ക് ബോര്‍ഡി ഗാര്‍ഡുമാരെ പ്രവേശിപ്പിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ സുരക്ഷാ ചുമതല കര്‍ണാടക സര്‍ക്കാരിനാണ്.

തമിഴ്‌നാട്ടിലേക്ക് മാറ്റിയേക്കും

സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ശശികല അപ്പീല്‍ നല്‍കിയാല്‍ ശശികലയെ തമിഴ്‌നാട്ടിലെ ജയിലിലേക്ക് മാറ്റാനുള്ള സാധ്യത കൂടുതലാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കേസുള്ളത് കര്‍ണാടകയിലായതിനാല്‍ അതേ സംസ്ഥാനത്തു തന്നെ ജയിലില്‍ കഴിയണമെന്ന നിയമമാണ് ശശികലയ്ക്കു വിനയായത്.

താമസിപ്പിച്ചിരിക്കുന്നത് സാധാരണ സെല്ലില്‍

സാധാരണ സെല്ലിലാണ് ശശികലയെ താമസിപ്പിച്ചിരിക്കുന്നത്. ജയിലില്‍ പ്രത്യേക സെല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സാധാരണ സെല്‍ മാത്രമേ ശശികലയ്ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളൂ. നല്ല നടപ്പിന് ശിക്ഷ ഇളവ് ലഭിച്ചില്ലെങ്കില്‍ നാലു വര്‍ഷവും ശശികലയ്ക്കു ജയിലില്‍ തുടരേണ്ടിവരും.

 ജയിലിലെത്തിയത് വൈകീട്ട്

വൈകീട്ട് അഞ്ചു മണിക്കാണ് ശശികല ജയിലിനകത്തേക്കു കയറിയത്. കോടതിക്കു പുറത്തുവച്ച് ഭര്‍ത്താവ് നടരാജനെ കണ്ടപ്പോള്‍ ശശികല കണ്ണീര്‍ വാര്‍ത്തു. ജയിലിലെ വനിതാ ബ്ലോക്കിലേക്ക് ശശികലയെയും ഇളവരശിയെയും ഒരുമിച്ചാണ് കൊണ്ടുവന്നത്.

ശശികലയ്ക്ക് ഇതു രണ്ടാമൂഴം

പരപ്പന അഗ്രഹാര ജയിലില്‍ ഇത് ആദ്യമായല്ല ശശികലയ്ക്കു കഴിയേണ്ടിവരുന്നത്. 2014ല്‍ വിചാരണക്കോടതി കുറ്റക്കാരിയായി വിധിച്ചപ്പോള്‍ 20 ദിവസം ഇവര്‍ ഈ ജയിലില്‍ താമിസിച്ചിട്ടുണ്ട്. അന്ന് സഹോദരഭാര്യ ഇളവരശിയാണ് ഒപ്പം സെല്ലിലുണ്ടായിരുന്നത്.

മെഴുകുതിരിയുണ്ടാക്കും

മെഴുകുതിരി നിര്‍മാണമാണ് ശശികലയ്ക്കു ജയിലില്‍ ലഭിച്ചിരിക്കുന്ന ജോലി. ദിവസവും കൂലിയായി 50 രൂപ ലഭിക്കും. ഇതേ ജോലി ദിവസവും ചെയ്യുകയും ശിക്ഷാ കാലാവധി പൂര്‍ത്തിയാവുന്നതു വരെ ജയിലില്‍ തുടരുകയും ചെയ്താല്‍ മോചിതയാവുമ്പോള്‍ ശശികലയ്ക്കു 65,700 രൂപയാണ് ലഭിക്കുക.

ആദ്യരാത്രി ഉറങ്ങിയത് തറയില്‍

ജയിലിലെ തന്റെ ആദ്യ രാത്രി ശശികല സെല്ലിലെ സിമന്റ് തറയില്‍ കിടന്നാണ് ഉറങ്ങിയത്. സഹോദരഭാര്യയും കൂട്ടു പ്രതിയുമായ ഇളവരശിക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ശശികല ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിക്കപ്പെട്ടു. മറ്റു രണ്ടു വനിതാ പ്രതികളാണ് സെല്ലില്‍ ഒപ്പമുള്ളത്.

English summary
There is tight security around the cell in which Sasikala Natarajan is lodged. Based on an intelligence report that she should be attacked in jail
Please Wait while comments are loading...