കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ എരിയുന്നു, ആക്രമണത്തില്‍ മൂന്ന് സൈനികരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു

  • By Sruthi K M
Google Oneindia Malayalam News

ശ്രീനഗര്‍: തീവ്രവാദികളും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കശ്മീരില്‍ തുടരുന്നു. ആക്രമണത്തില്‍ ഇതുവരെ നാല് സിആര്‍പിഎഫ് ജവാന്മാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ട്. പത്തോളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ ആര്‍മി ക്യാപ്റ്റനും ഉള്‍പ്പെടുന്നുണ്ട്. ജമ്മു കശ്മീരിലെ പാംപോറിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സൈനിക ഉദ്യോഗസ്ഥരുടെ വാഹനത്തിനുനേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. തീവ്രവാദികള്‍ കെട്ടിടത്തിനു മുകളില്‍ ഒളിച്ചിരുന്നു വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ആക്രമണം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

kashmir

തീവ്രവാദികള്‍ക്കു നേരെ സൈനികര്‍ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. വെടിയുതിര്‍ത്ത ഭീകരര്‍ പരിസരത്തുള്ള സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് ഓടി കയറുകയായിരുന്നു. 150ഓളം ആളുകള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. അഞ്ച് ഭീകരര്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങളായി ഒളിച്ചിരിക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിലെ ആളുകളെ ഒഴിപ്പിച്ചതിനുശേഷമാണ് സൈനികര്‍ തീവ്രവാദികള്‍ക്കുനേരെ തിരിച്ചടിച്ചത്.

പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് കെട്ടിടത്തിനുള്ളിലുള്ളവരെ ഒഴിപ്പിച്ചത്. സമീപത്തുള്ള മറ്റ് കെട്ടിടങ്ങളിലെ ജനങ്ങളെയും ഒഴിപ്പിച്ചു. തീവ്രവാദികളെ പിടികൂടാനായിട്ടില്ല. ഈ മേഖലയിലുള്ള ഗതാഗതം നിരോധിച്ചു.

English summary
Three CRPF personnel and a civilian were killed and at least 10 other people including civilians injured in a gunfight between militants and security forces in Jammu & Kashmir's Pulwama district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X