കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഘർവാപസി'; കോൺഗ്രസിലേക്ക് നേതാക്കളുടെ തിരിച്ച് വരവ്..യുപി പിടിക്കാൻ തുനിഞ്ഞിറങ്ങി പ്രിയങ്ക

Google Oneindia Malayalam News

ലഖ്നൗ; വരാനിരിക്കുന്ന നിയമസഭ തിരഞ്ഞടുപ്പിൽ യുപിയിൽ എന്തുവിലകൊടുത്തും കോൺഗ്രസിന്റെ തിരിച്ച് വരവ് ഉറപ്പാക്കുകയെന്നതാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ലക്ഷ്യം. മാസങ്ങൾക്ക് മുൻപേ തന്നെ അവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.നിലനിൽ സംസ്ഥാന തിരഞ്ഞെടുപ്പിന് മുൻപായുള്ള പര്യടനവും പ്രിയങ്ക പൂർത്തിയാക്കി.

എന്നാൽ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് എന്നത് അത്ര എളുപ്പമല്ലെന്ന് പ്രിയങ്കയും കരുതുന്നു. ഈ ഘട്ടത്തിൽ പഴുതുകൾ എല്ലാം അടച്ചുള്ള നീക്കത്തിനാണ് പ്രിയങ്ക ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പാർട്ടിയുമായി പിണങ്ങി നിന്ന നേതാക്കളെയെല്ലാം തിരിച്ചെത്തിച്ചിരിക്കുകയാണ് അവർ. വിശദാംശങ്ങളിലേക്ക്

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

1

ഉത്തർപ്രദേശ് എന്നത് ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെയാണ് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്. ഭരണതുടർച്ച ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങൾ ബിജെപി മെനയുകയാണ്. പ്രധാന പ്രതിപക്ഷ പാർട്ടികളായ സമാജ്വാദി പാർട്ടിയും ബിഎസ്പിയും ഒട്ടും പിന്നിലല്ല. പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസും പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

2

സംസ്ഥാനത്ത് കോൺഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ച് പിടിക്കുമെന്ന് ആവർത്തിക്കുകയാണ് പ്രിയങ്ക. ഇതിനായി സംഘടന തലത്തിൽ പല അഴിച്ചുപണികളും നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ പാർട്ടിയുമായ അകന്ന് കഴിയുന്ന ശക്തരായ നേതാക്കളെ കൂടി തിരിച്ചെത്തിരിക്കുകയാണ് പ്രിയങ്ക. യുപിയിലെ പര്യടനം പൂര്‍ത്തിയാക്കി പ്രിയങ്ക ഗാന്ധി ദില്ലിയിലേക്ക് മടങ്ങി പോയതിന് തൊട്ട് പിന്നാലെയാണ് നേതാക്കളുടെ തിരിച്ചുവരവ്.

3

നേക്ക് ചന്ദ് പാണ്ഡെ, ബുധര്‍ നരൈന്‍ മിശ്ര, രാജേന്ദ്ര സിങ് സോളങ്കി എന്നീ മുതിർന്ന നേതാക്കളാണ് കോൺഗ്രസിലേക്ക് മടങ്ങിയത്. നേരത്തേ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഈ നേതാക്കൾക്കെതിരെ കോൺഗ്രസ് നടപടി എടുത്തിരുന്നു. അതേസമയം ഇത്തവണ പര്യടനത്തിനെത്തിയ പ്രിയങ്ക സ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനോട് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും തിരികെ എത്തിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത്രേ.

4

ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻപ് നെഹ്റു ജയന്തി ദിനത്തിൽ പ്രത്യേകം യോഗം ചേർന്നതിനായിരുന്നു ഈ നേതാക്കൾ ഉൾപ്പെടെയുള്ള പത്ത് പേരെ പാർട്ടി നേതൃത്വം പുറത്താക്കിയത്. ഇത് പാർട്ടിയിലെ യുവ നേതാക്കളും മുതിർന്ന നേതാക്കളും തമ്മിലുള്ള ഭിന്നതയ്ക്ക് വഴിവെച്ചിരുന്നു.

5

എന്നാൽ നേതാക്കളുടെ തിരിച്ചുവരവ് പാർട്ടിയിൽ നിന്നും മാറി നിൽക്കുന്ന മുതിർന്ന നേതാക്കളെ കൂടി അടുപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരിച്ച് വരവ് സാധ്യമാകണമെങ്കിൽ യുവ നേതാക്കളും മുതിർന്നവരും യോജിച്ച് പ്രവർത്തിക്കണമെന്ന നിർദ്ദേശമാണ് പ്രിയങ്ക ഗാന്ധി മുന്നോട്ട് വെയ്ക്കുന്നത്.
യുവാക്കൾ ഉയർന്നു വരികയെന്നത് കൊണ്ട് മുതിർന്ന നേതാക്കളെ മാറ്റി നിർത്തുക എന്നല്ല നേതൃത്വത്തിന്റെ നിലപാടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.

6

അതേസമയം പുറത്താക്കിയ പത്ത് നേതാക്കളിൽ മൂന്ന് നേതാക്കളെ മാത്രം തിരിച്ചെടുത്ത നേതൃത്വത്തിന്റെ നടപടിക്കെതിരെ മറ്റ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പുറത്താക്കപ്പെട്ടവരിൽ ഒരു മുതിർന്ന നേതാവ് അന്തരിച്ചു. മറ്റ് ആറ് പേർക്കെതിരായ നടപടികൾ ഇപ്പോഴും പിൻവലിച്ചിട്ടില്ല. ഞങ്ങളോട് മാപ്പ് എഴുതി നൽകാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ തെറ്റ് ചെയ്തിട്ടില്ലെന്നിരിക്കെ എന്തിനാണ് ക്ഷമാപണം നടത്തേണ്ടതെന്ന് മറ്റ് നേതാക്കൾ ചോദിച്ചു.

7

എന്നാൽ എല്ലാ മുതിർന്ന നേതാക്കളുമായും തങ്ങൾ ബന്ധപ്പെടുകയാണെന്നും പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്നവരേയെല്ലാം തിരിച്ച് കൊണ്ടുവരുമെന്നുമായിരുന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ അജയ് ലല്ലു ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിച്ചത്. അതേസമയം പ്രിയങ്ക ഗാന്ധിയുടെ വരവ് ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതാക്കൾ.

8

പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന ആവശ്യവും പ്രവർത്തകർ മുന്നോട്ട് വെയ്ക്കുന്നുണ്ട്. 2017 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഷീലാ ദീക്ഷിതിനെയായിരുന്നു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അവതരിപ്പിച്ചത്. എന്നാൽ കനത്ത തിരിച്ചടി നേരിട്ടു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറായിരുന്നു കോൺഗ്രസിന് വേണ്ടി അന്ന് തന്ത്രങ്ങൾ മെനഞ്ഞത്. ഇക്കുറിയും പ്രശാന്ത് നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്.

9

ഇതോടെ കോൺഗ്രസിന് വേണ്ടി പ്രശാന്ത് ഇക്കുറിയും രംഗത്തിറങ്ങുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതേസമയം സ്വാധീനം തീരയില്ലാത്ത സംസ്ഥാനത്ത് പ്രിയങ്ക മുൻനിർത്തിയുള്ള പരീക്ഷണത്തിന് കോൺഗ്രസ് തയ്യാറാകുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും.

2017 ആവര്‍ത്തിക്കാന്‍ എന്‍സിപി? ശശീന്ദ്രനെ വീണ്ടും താഴെയിറക്കുമോ... അണിയറക്കഥകള്‍2017 ആവര്‍ത്തിക്കാന്‍ എന്‍സിപി? ശശീന്ദ്രനെ വീണ്ടും താഴെയിറക്കുമോ... അണിയറക്കഥകള്‍

പുതിയ നീക്കവുമായി യദ്യൂരപ്പ: പുറത്ത് പോവാതിരിക്കാന്‍ യോഗം റദ്ദാക്കി? ബിജെപി പ്രതിസന്ധിയില്‍പുതിയ നീക്കവുമായി യദ്യൂരപ്പ: പുറത്ത് പോവാതിരിക്കാന്‍ യോഗം റദ്ദാക്കി? ബിജെപി പ്രതിസന്ധിയില്‍

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
Three veteran leaders who have expelled returned to Congress in UP just before assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X