കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൂള്‍ ബുക്ക് എറിഞ്ഞുവെന്ന് ആരോപണം; തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: തൃണമൂല്‍ രാജ്യസഭാ എംപി ഡെറിക് ഒബ്രിയാനിനെ പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തെരെഞ്ഞടുപ്പ് ഭേദഗതി ബില്ലിനും, 12 എംപിമാരുടെ സസ്‌പെന്‍ഷനും എതിരെയുള്ള പ്രതിഷേധത്തിനിടെ രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷ എംപിമാര്‍ ഇറങ്ങിപോകുകയും അതിനിടെ റൂള്‍ബുക്ക് ഡെറിക് ഒബ്രിയാന്‍ വലിച്ചെറിയുകയായിരുന്നുവെന്നാണ് അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണം. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

ശീതകാല സമ്മേളനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; പ്രതിഷേധത്തിനിടെ അവതരിപ്പിച്ചത് നിരവധി ബില്ലുകള്‍ശീതകാല സമ്മേളനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; പ്രതിഷേധത്തിനിടെ അവതരിപ്പിച്ചത് നിരവധി ബില്ലുകള്‍

സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്ന സമയത്താണ് എന്നെ അവസാനമായി രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. പാര്‍ലമെന്റിനെ പരിഹസിക്കുന്ന ബിജെപിക്കെതിരെയും തെരഞ്ഞെടുപ്പ് ഭേദഗതി ബില്‍ കൊണ്ടുവന്നതിനെതിരെയുമാണ് തന്നെ ഇന്ന് സസ്‌പെന്‍ഡ് ചെയ്തതെന്നും. ഈ ബില്ലും ഉടന്‍ റദ്ദ് ചെയ്യുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

de

സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. എങ്കിലും ശബ്ദവോട്ടിലൂടെ പാര്‍ലമെന്റില്‍ ഈ ബില്‍ പാസാക്കുകയായിരുന്നു. വോട്ടര്‍മാരുടെ തനിപ്പകര്‍പ്പ് ഇല്ലാതാക്കുന്നതിനും വ്യാജ വോട്ടുകള്‍ ഇല്ലാതാക്കുന്നതിനും വോട്ടര്‍ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് ബില്ലെന്നാണ് ബിജെപി അറിയിച്ചത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ട് വിഭജനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ശബ്ദവോട്ടോടെ തള്ളുകയും ബില്‍ പാസാകുകയുമായിരുന്നു.

'മമ്മൂട്ടി ക്ഷണിച്ചു വരുത്തുകയായിരുന്നു'; ശിഹാബുദ്ദീന്റെ സ്നേഹ സമ്മാനം ഹൃദ്യമായി താരം ഏറ്റുവാങ്ങി'മമ്മൂട്ടി ക്ഷണിച്ചു വരുത്തുകയായിരുന്നു'; ശിഹാബുദ്ദീന്റെ സ്നേഹ സമ്മാനം ഹൃദ്യമായി താരം ഏറ്റുവാങ്ങി

Recommended Video

cmsvideo
'പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല'; ഹര്‍ജിക്കാരന് പിഴ | Oneindia Malayalam ചുമത്തി

ഈ ബില്ലിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, തൃണമൂല്‍, ഇടത് പാര്‍ട്ടികള്‍, ഡിഎംകെ, എന്‍സിപി തുടങ്ങിയ പാര്‍ട്ടികളുടെ അംഗങ്ങള്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് വാക്കൗട്ട് നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഡെറിക് ഒബ്രെയിന്‍ റൂള്‍ബുക്ക് എറഞ്ഞുവെന്നാരോപിച്ച് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. ബിജെപി, ജെഡി(യു), വൈഎസ്ആര്‍സിപി, എഐഎഡിഎംകെ, ബിജെഡി, ടിഎംസി-എം എന്നീ പാര്‍ട്ടികളുടെ അംഗങ്ങള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ്, വ്യാജ വോട്ടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞ് ബില്ലിനെ പിന്തുണച്ചതിന് പിന്നാലെയാണ് രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

 'ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് മര്‍ദ്ദിച്ചു; എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആശുപത്രിയില്‍' 'ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് മര്‍ദ്ദിച്ചു; എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആശുപത്രിയില്‍'

English summary
thrinamool rajyasabha mp derek obrien suspended from parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X