മൂന്നുമക്കളെയും അമ്മയെയും കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി
മീററ്റ്: മൂന്നു മക്കളെയും അവരുടെ അമ്മയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മീററ്റിലെ ലിസാര്‍ഹി ഏരിയയിലാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. യുവതിയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച നിലയിലാണെന്ന് പ്രാഥമിക പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയും ഒന്‍പത്, പത്ത് വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ഇവരുടെ അമ്മയ്ക്ക് 40 വയസ് പ്രായം വരുമെന്ന് പോലീസ് പറഞ്ഞു. ലിസാര്‍ഹി ഏരിയായിലെ സമ്മര്‍ ഗാര്‍ഡനില്‍ മുന്നു ദിവസം മുന്‍പാണ് ഇവര്‍ താമസത്തിനെത്തിയത്. അതുകൊണ്ടുതന്നെ ഇവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

കുട്ടികളുടെ പിതാവ് ജയിലിലാണെന്നും സ്ത്രീയ്ക്ക് കാമുകനുണ്ടായിരുന്നെന്നും അയല്‍ക്കാരായ ചിലര്‍ പോലീസിനെ അറിയിച്ചതായി വിവരമുണ്ട്. അതേസമയം, മൂന്നു കുട്ടികളും സ്ത്രീയുടെ മക്കളോണോ എന്ന കാര്യത്തിലും സംശയമുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.
ആത്മഹത്യയല്ലന്നാണ് പ്രാധമിക നിഗമനം. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ വീട്ടില്‍ കഴിഞ്ഞദിവസം സന്ദര്‍ശനത്തിനെത്തിയ അയല്‍ക്കാരെ പോലീസ് ചോദ്യം ചെയ്തു. സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നെന്ന് പറയപ്പെടുന്ന യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.












Click it and Unblock the Notifications