'എന്റെ മതത്തെ ഇത്തരം തെമ്മാടികൾ പ്രതിനിധീകരിക്കുന്നില്ല';ശശി തരൂർ
ദില്ലി; ; മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യണമെന്ന ഹിന്ദു പുരോഹിതന്റെ ഭീഷണി വീഡിയോയിൽ പ്രതികരിച്ച് ശശി തരൂർ എംപി. എന്റെ മതത്തെ ഇത്തരം തെമ്മാടികൾ പ്രതിനിധീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറിച്ചു. ഹിന്ദുക്കളിൽ ബഹു ഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയുക മാത്രമല്ല അവരൊന്നും തങ്ങളിൽ പെട്ടവരല്ല എന്ന നിലപാടുള്ളവരാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

'ഒരു ഹിന്ദു എന്ന നിലയിൽ ദൃഢവിശ്വാസത്തോടെ എനിക്ക് എന്റെ മുസ്ലിം സുഹൃത്തുക്കളോട് പറയാൻ കഴിയും നിങ്ങളുടെ മതത്തെ ഒരു ഐസിസ് തീവ്രവാദി പ്രതിനിധീകരിക്കുന്നില്ല എന്നത് പോലെ തന്നെ എന്റെ മതത്തെ ഇത്തരം തെമ്മാടികൾ പ്രതിനിധീകരിക്കുന്നില്ല.
ഹിന്ദുക്കളിൽ ബഹു ഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയുക മാത്രമല്ല അവരൊന്നും തങ്ങളിൽ പെട്ടവരല്ല എന്ന നിലപാടുള്ളവരാണ്. ഇത്തരക്കാർ ഹിന്ദുക്കൾക്ക് വേണ്ടിയല്ല ഒരിടത്തും സംസാരിക്കുന്നത്; അവരുടെ സ്വന്തം താത്പര്യത്തിന് വേണ്ടി മാത്രമാണ്, ശശി തരൂർ പോസ്റ്റിൽ പറഞ്ഞു.
'ഗായത്രി സുരേഷിനോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും'..ഇത് ട്രോളല്ല.. എന്നാ ഒരു ലുക്കാ'..വൈറൽ ഫോട്ടോ
ഖൈരാദാബാദ് എന്ന സ്ഥലത്ത് നിന്നുള്ള ബജ്റംഗ് മുനി എന്നറയിപ്പെടുന്ന പുരോഹിതന്റെ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രദേശത്തെ ഹിന്ദു പെൺകുട്ടികളെ മുസ്ലീം സമുദായത്തിലുള്ളവർ ഉപദ്രവിച്ചാൽ പകരം മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ട് വന്ന് ബലാത്സംഗം ചെയ്യണമെന്നായിരുന്നു ഇയാൾ ഭീഷണി മുഴക്കിയത്. ലഖ്നൗവിൽ നിന്നും നൂറ് കിമി അകലെയുള്ള സീതാപൂർ ജില്ലയിയിൽ പള്ളിക്ക് സമീപത്ത് വെച്ചാണ് സംഭവം
പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇയാളുടെ ഭീഷണി.
സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഖൈരാബാദിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ മഹന്ത് ബജ്‌റംഗ് മുനി ദാസിനെതിരെ കേസെടുത്തിട്ടുണ്ട്. തെളിവുകളുടെ ശേഖരണത്തിനും അന്വേഷണത്തിനും ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് സിതാപൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് രാജീവ് ദീക്ഷിത് പറഞ്ഞു.
വിദ്വേഷ പ്രസംഗം നടത്തിയതിനും അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. അതേസമയം കേസെടുത്തതിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് മുനി ദാസ് രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു. വിഷയത്തിൽ താൻ നിരുപാധികം മാപ്പ് പറയുകയാണെന്നുമായിരുന്നു ഇയാൾ പറഞ്ഞത്.
അതേസമയം ഇയാൾക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. നടപടിയെടുക്കാൻ വൈകിയതിൽ പോലീസിനെതിരേയും വനിതാ കമ്മീഷൻ രൂക്ഷവിമർശനം ഉയർത്തി.












Click it and Unblock the Notifications