സംഘി ഭീഷണി വിലപ്പോയില്ല!! ഹൈദരാബാദ് സമ്മേളനത്തിലും പിണറായി എത്തി!! കനത്ത സുരക്ഷ

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: സംഘപരിവാര്‍ ഭീഷണി മറികടന്ന് ഹൈദരാബാദില്‍ സിപിഎം സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പിണറായി എത്തിയത്.

സിപിഎം തെലുങ്കാന ഘടകം സംഘടിപ്പിക്കുന്ന മഹാജനപഥയാത്രയുടെ സമാപന സമ്മേളനത്തിലും തെലങ്കാനയിലെ മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന പരിപാടിയിലുമാണ് പിണറായി പങ്കെടുക്കുന്നത്. ഇതിനിടെ വേദിയിലേക്ക് പ്രതിഷേധവുമായെത്തിയ എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

സംഘപരിവാര്‍ ഭീഷണി

സംഘപരിവാര്‍ ഭീഷണി

പിണറായി പങ്കെടുക്കുന്ന പരിപാടി നടത്താന്‍ അനുവദിിക്കില്ലെന്ന് സംഘപരിവാര്‍ നേരത്തെ ഭീഷണിപ്പെടുത്തയിരുന്നു. ഇതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

 ഹോട്ടലിനും സുരക്ഷ

ഹോട്ടലിനും സുരക്ഷ

പരിപാടി നടക്കുന്ന വേദിക്ക് സമീപവും പിണറായി താമസിക്കുന്ന ഹോട്ടലിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വേദിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്താന്‍ സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്.

 പിണറായി മുഖ്യ അതിഥി

പിണറായി മുഖ്യ അതിഥി

നിസാം കോളേജിലാണ് സിപിഎമ്മിന്‍റെ പരിപാടി നടക്കുന്നത്. പരിപാടിക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പരിപാടിയിലെ മുഖ്യ അതിഥിയാണ് പിണറായി.

 പരിപാടി അനുവദിക്കില്ല

പരിപാടി അനുവദിക്കില്ല

ബിജെപി നേതാവാണ് ഭീഷണിയുമായി എത്തിയത്. ഗോഷ മഹല്‍ ബിജെപി എംഎല്‍എ ആയ ടി രാജ സിങാണ് പിണറായിയുടെ പരിപാടിക്ക് ഭീഷണി ഉയര്‍ത്തിയത്.

 ആര്‍എസ്എസുകാരുടെ രക്തം

ആര്‍എസ്എസുകാരുടെ രക്തം

പിണറായിയുടെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ഇയാള്‍ ഡിജിപി അനുരാഗ് ശര്‍മയ്ക്ക് കത്ത് നല്‍കിയിരുന്നു. കേരളത്തിലെ ആര്‍എസ്എസ് അനുഭാവികളുടെ രക്തം പിണറായിയുടെ കൈകളില്‍ പുരണ്ടിട്ടുണ്ടെന്ന് കത്തില്‍ വ്യക്തമാക്കുന്നു. അതിനാല്‍ പരിപാടി അനുവദിക്കില്ലെന്നാണ് ഭീഷണി.

 മറികടന്ന് പിണറായി

മറികടന്ന് പിണറായി

ഫെബ്രുവരി 25ന് മംഗലാപുരത്ത് നടക്കാനിരുന്ന മതസൗഹാര്‍ദറാലിയില്‍ പങ്കെടുക്കുന്നതിന് പിണറായിയെ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിണറായി അധികാരത്തിലേറിയതിനു പിന്നാലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വിലക്ക്. എന്നാല്‍ വിലക്ക് മറികടന്ന് പിണറായി പരിപാടിയില്‍ പങ്കെടുത്തിരുന്നു

English summary
tight security in pinarayi vijayan's meeting in hyderabad.
Please Wait while comments are loading...