ഇന്റര്‍നെറ്റ് സ്വാധീനം, ടൈം മാഗസിന്റെ പട്ടികയില്‍ മോദിയും
ദില്ലി: ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ കൂടി തിളങ്ങി മോദി. ഇന്റര്‍നെറ്റ് വഴി ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള 30 പേരിലൊരാളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ടൈം മാഗസിന്‍ പട്ടികയ പുറത്ത് വിട്ടത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞാല്‍ മോദി തന്നെയാണു സമൂഹമാധ്യമങ്ങളില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി. 'ഫോളോവിങ് നിരക്ക്, ഇന്റര്‍നെറ്റില്‍ തിരയപ്പെട്ടതിന്റെ കണക്ക് എന്നിവ കൂടാതെ വാര്‍ത്ത സൃഷ്ടിക്കാനുള്ള കഴിവും കൂടി കണക്കിലെടുത്താണു ടൈം പട്ടിക പുറത്ത് വിട്ടത്.
ഇന്ത്യയിലെ 20 കോടി കവിയുന്ന 'ഓണ്‍ലൈന്‍ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ സമൂഹമാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്ന മോദിയെ മാഗസിന്‍ വാതോരാതെ പ്രശംസിച്ചിട്ടുമുണ്ട്. മറ്റു നേതാക്കളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയയുടെ പ്രചാരം മനസിലാക്കിയ മോദി 200 മില്ല്യണിലധികം വരുന്ന ഇന്ത്യയിലെ ഓണ്‍ലൈന്‍ ജനതയിലെത്തിച്ചേരാനായി സോഷ്യല്‍ മീഡിയയെ പ്രയോജനപ്പെടുത്തിയതായി ടൈം മാഗസീന്‍ വിവരിച്ചിട്ടുണ്ട്.റിപ്പബ്ലിക് ദിന അതിഥിയായി ഒബാമ എത്തുമെന്ന തന്ത്രപ്രധാനമായ വിവരംപോലും മാധ്യമങ്ങളിലൂടെയല്ല, ട്വിറ്ററിലൂടെയാണു മോദി പുറത്തുവിട്ടത്.

ഫെയ്‌സ്ബുക്കിലെയും ട്വിറ്ററിലെയും ഏറ്റവും ജനപ്രീതിയുള്ള ലോകനേതാവ് യുഎസ് പ്രസിഡന്റ് ഒബാമ തന്നെ. സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കുന്നതിന്റെ കൗതുകകരമായ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് ന്യൂസ് മീഡിയ കമ്പനി ബസ്ഫീഡുമായി ഒബാമ പങ്കിട്ടതും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സിനു റജിസ്റ്റര്‍ ചെയ്യാനുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായിരുന്ന ആ വിഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍ഹിറ്റായി. ഹാരി പോട്ടര്‍ കഥാകാരി ജെ.കെ. റൗളിങ്, പോപ്പ് ഗായകരായ ടെയ്‌ലര്‍ സ്വിഫ്റ്റ്, ബിയോണ്‍സ്, ജസ്റ്റിന്‍ ബീബര്‍, റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാന്‍ തുടങ്ങിയവരാണു സ്വാധീനശക്തിയുള്ള 30 പേരിലെ മറ്റു ചിലര്‍.












Click it and Unblock the Notifications