• search

സംഘപരിവാർ എതിർപ്പുകളെ മറികടന്ന് ടിപ്പു ജയന്തി ആഘോഷം; ബെംഗളൂരുവിൽ വൻ സുരക്ഷ, ബസ്സിനു നേരെ കല്ലേറ്!

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബെംഗളൂരു: സംഘപരിവാർ ശക്തികളുടെ കടുത്ത എതിർപ്പുകൾക്കിടയിലും കർ‌ണ്ണാടകയിൽ ടിപ്പു ജയന്തി ആഘോഷിക്കുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കടുത്ത സുരക്ഷയാണ് കർണാടകയിലെങ്ങുമുള്ളത്. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ബെംഗളൂരു വിധാൻ സൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവ്വഹിക്കും. എല്ലാ ജില്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ആഘോഷങ്ങൾ നടക്കും. ബെംഗളൂരു, കുടക്, ഉഡുപ്പി, ദക്ഷിണ കന്നട, കോലാർ, ബീദർ, കലബുറഗി, യാദ്ഗിർ ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പോലീസുകാരം ഇവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ അനിഷ്ട സംഭങ്ങൾ ഒഴിവാക്കാൻ റാലികൾക്കും പൊതു പരിപാടികൾക്കും സിറ്റി പോലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

  ടിപ്പു ജയന്തി ആഘോഷം തടയാനാവില്ലെന്ന് കർണാടക ഹൈക്കോടതി പറഞ്ഞിരുന്നു. 2015 ൽ നടന്ന ടിപ്പു ജയന്തി ആഘോഷത്തിനിടെ വ്യാപകമായ വരി‍ഗീയ ലഹളകൾ നടന്നിരുന്ന. അതിനാൽ ത്നനെ ആഘോഷം തടയണമെന്നായിരുന്നു ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. മുൻ കരുതലുകളുടെ ഭാഗമായി കർണാടകയിൽ ഗുണ്ടകളെയും ക്രമിനൽ പശ്ചാത്തലമുള്ളവരെയും കരുതൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 13000 പോലീസുകാർക്ക് പുറമെ 30 കർണാടക സ്റ്റേറ്റ് റിസർവ് പോലീസ്, 20 സായുധ റിസർവ്വ് പ്ലാറ്റൂൺസ് എന്നിവരെയും പ്രശ്ന ബാധിത മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. എങ്കിലും പല ഇടങ്ങളിലും കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സിനു നേരെ കല്ലേറ് നടന്നു.

  ബസ്സിനു നേരെ കല്ലേറ്, അങ്ങിങ് അക്രമം

  ബസ്സിനു നേരെ കല്ലേറ്, അങ്ങിങ് അക്രമം

  കർണാടക സിദ്ധരാമയ്യ സർക്കാർ സംഘടിപ്പിക്കുന്ന ടിപ്പു ജയന്തി ആഘോഷത്തെ എതിർക്കുന്ന കക്ഷികൾ കെഎസ്ആർ‌ടിസി ബസ്സുകൾക്ക് നേരെ കല്ലേറ് നടത്തി. മടിക്കേരി ഏരിയയിലാണ് അക്രമം നടന്നത്. ടിപ്പു ജയന്തിയാഘോഷത്തില്‍ പ്രതിഷേധിച്ച് കുടകില്‍ വെള്ളിയാഴ്ച ബന്ദ് ആചരിക്കുന്നുണ്ട്. 'ടിപ്പു ജയന്തി വിരോധി ഹൊരട്ട' സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇതിനിടയിലാണ് സർക്കാർ വാഹനത്തിനു നേരെ കല്ലേറ് നടന്നത്. ബസ്സിന്റെ മൂന്ന് ജയനൽ ജില്ലുകളും മുന്നിലെ ഗ്ലാസും കല്ലേറിൽ പൂർണ്ണമായും തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

  ആഘോഷങ്ങളെ എതിർത്ത് കേന്ദ്രമന്ത്രിയും

  ആഘോഷങ്ങളെ എതിർത്ത് കേന്ദ്രമന്ത്രിയും

  രാജ്യത്ത് ടിപ്പു ജയന്തി ആഘോഷിക്കാനിരിക്കെ ടിപ്പു വിരുദ്ധ പ്രസ്താവനകളുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഡ്ഗെ ടിപ്പുവിനെ ഹിന്ദുവിരുദ്ധനെന്ന് വിശേഷിപ്പിക്കുകയായിരുന്നു. നവംബര്‍ പത്തിന് ടിപ്പു ജയന്തി ആഘോഷിക്കാനിരിക്കെ ആഘോഷങ്ങള്‍ക്കൊന്നും തന്നെ ക്ഷണിക്കേണ്ടെന്നും മന്ത്രി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കര്‍ണ്ണാടക ചീഫ് സെക്രട്ടറിയ്ക്ക് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ടിപ്പു ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു പരിപാടിയ്ക്കും തന്നെ ക്ഷണിക്കരുതെന്നും ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ അനന്ത്കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

  ഹിന്ദു സംഘടനകളുടെ വാദം

  ഹിന്ദു സംഘടനകളുടെ വാദം

  1788നും 1791 നും ഇടയിലുള്ള ചേലാ കലാപകാലത്ത് നിരവധി അമുസ്ലിങ്ങളെ ടിപ്പു കൂട്ടക്കൊല ചെയ്തതായി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് മുപ്പതിനായിരത്തോളം ബ്രാഹ്മണരും ആയിരക്കണക്കിനു നായന്മാരും മലബാറിലെ വസ്തുവകകള്‍ എല്ലാം ഉപേക്ഷിച്ചു തിരുവിതാംകൂറില്‍ അഭയം തേടിയതായി ആ രേഖകള്‍ പറയുന്നു. ഇതെല്ലാം ബ്രിട്ടീഷ് അധികാരികളുടെ കുതന്ത്രമാണെന്നു വാദിക്കുന്നവര്‍, ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിവച്ചിരിക്കുന്നത് ബ്രിട്ടീഷ് അധികാരികളുടെ അറിവിലേക്കായി മാത്രം തയാറാക്കിയ ജോയിന്റ് കമ്മിറ്റി ഡയറികളിലാണെന്ന സത്യം മറച്ചുവയ്ക്കുന്നുവെന്നാണ് ഹിന്ദുത്വ വാദികൾ പറയുന്നത്. ടിപ്പുവിന്റെ കൊടും ക്രൂരതകള്‍ വിവരിക്കുന്ന വില്യം ലോഗന്റെ മലബാര്‍ മാന്വല്‍, മലബാര്‍ ചരിത്രത്തെ സംബന്ധിച്ചു ആശ്രയിക്കാവുന്ന അടിസ്ഥാന ഗ്രന്ഥമാണ്. ഒട്ടേറെ ഔദ്യോഗിക രേഖകള്‍ പരിശോധിച്ചും ഗവേഷണ പഠനങ്ങള്‍ നടത്തിയും തയ്യാറാക്കപ്പെട്ട ആ ഗ്രന്ഥത്തിന്റെ ചരിത്ര പ്രാധാന്യം പുതിയ ടിപ്പു ഭക്തര്‍ അറിയാത്തതാവാന്‍ വഴിയില്ല. ടിപ്പുവിന്റെ മലബാര്‍ ആക്രമണം, അതിന്റെ മതപരമായ സ്വഭാവം എന്നിവയെക്കുറിച്ചും, ഈ ആക്രമണത്തിനിടയില്‍ ഹിന്ദുക്കള്‍ക്കെതിരായി നടന്ന കൂട്ടക്കൊലകളും മതംമാറ്റങ്ങളും ക്ഷേത്രധ്വംസനങ്ങളും ഉള്‍പ്പെടെയുള്ള ഭീകരസംഭവങ്ങളെയുംകുറിച്ചും ഈ ഗ്രന്ഥത്തില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട്. വില്യം ലോഗന്റെ അഭിപ്രായത്തില്‍ അന്യമതസ്ഥരോട് അങ്ങേയറ്റം അസഹിഷ്ണുവായ മുസ്ലിം മതമൗലികവാദിയാണ് ടിപ്പു എന്നും ഹിന്ദു സംഘടനകൾ വാദിക്കുന്നു.

  ടിപ്പു സുൽത്താൻ എന്ന ഫത്തേ അലിഖാൻ ടിപ്പു

  ടിപ്പു സുൽത്താൻ എന്ന ഫത്തേ അലിഖാൻ ടിപ്പു

  പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ. മൈസുർ സിംഹം എന്നും അദ്ദേഹത്തെ അറിയപ്പെടുന്നു. ഫത്തേ അലിഖാൻ ടിപ്പു എന്നാണ് യഥാർത്ഥ പേര്. 1750 നവംമ്പറിൽ ജനിച്ച അദ്ദേഹം 1799 മെയ് 4നാണ് മരണപ്പെട്ടത്. 1782 ൽ പിതാവിന്റെ മരണശേഷം കൃഷ്ണാനദിയും, പശ്ചിമഘട്ടവും, അറബിക്കടലും അതിർത്തിയായുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായി ടിപ്പു മാറി. കന്നട, ഹിന്ദുസ്ഥാനി, പേർഷ്യൻ, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. അയൽരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയും, ബ്രിട്ടീഷുകാർക്കെതിരേ സന്ധിയില്ലാ സമരം ചെയ്തും ടിപ്പു തന്റെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരുന്നു. തടവിലാക്കപ്പെട്ടവരോടു ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു. ബ്രിട്ടീഷുകാരോടെതിരിടാൻ അയൽരാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന ശത്രുവായിരുന്നു ടിപ്പു സുൽത്താൻ. രണ്ടാം മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു ലംഘിച്ചിരുന്നു. നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരുടേയും, ഹൈദരാബാദ് നൈസാമിന്റേയും സംയുക്ത ആക്രമണത്തിനിടയിൽ ടിപ്പു ചതിയിലൂടെ കൊല ചെയ്യപ്പെട്ടു. ഭൂപരിഷ്കരണം ഫലപ്രദമായി നടപ്പിലാക്കിയ ഒരു ഭരണാധികാരി കൂടി ആയിരുന്നു ടിപ്പു.

  നായർ കുടുംബങ്ങളെ ഇസ്ലാം മതത്തിലേയ്ക്ക് മതപരിവർത്തനം നടത്തി

  നായർ കുടുംബങ്ങളെ ഇസ്ലാം മതത്തിലേയ്ക്ക് മതപരിവർത്തനം നടത്തി

  1999 ൽ, ടിപ്പു സുൽത്താന്റെ മരണത്തിന്റെ ഇരുന്നൂറാം വാർഷികം ആചരിക്കാനുള്ള തയ്യാറെടുപ്പിലാണ് ടിപ്പുസുൽത്താൻ മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തിയിരുന്നു എന്ന വിമർശനവുമായി ബജ്‌‌രംഗ്‌‌ ദൾ, വിശ്വഹിന്ദു പരിഷത് നേതാക്കൾ രംഗത്ത് വന്നത്. 1784-ൽ മംഗലാപുരത്തു നടത്തിയ യുദ്ധത്തിൽ ടിപ്പു 23 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചുവെന്നും, നിരവധി പേരെ ബലമായി മതമാറ്റത്തിനു വിധേയമാക്കിയെന്നും, കത്തോലിക്കരായ വളരെയധികം ആൾക്കാരെ തടവിലാക്കിയെന്നും, അവർ പതിനാറു വർഷങ്ങൾ കഴിഞ്ഞ് ടിപ്പുവിന്റെ മരണത്തിനു ശേഷമാണ് സ്വതന്ത്രരായതെന്നും പറയപ്പെടുന്നു. ടിപ്പുവിനെ യുദ്ധങ്ങളിൽ സഹായിക്കാനെത്തിയ എന്നാൽ പിന്നീട് ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയിൽ മനംമടുത്ത് പിന്മാറിയതെന്ന് പറയപ്പെടുന്ന ഫ്രഞ്ച് നാവികനായ ഫ്രാൻകോയിസ് റിപ്പോഡിന്റെ ഡയറിക്കുറിപ്പുകളിൽ മംഗലാപുരത്തും ഉത്തരകേരളത്തിലും ടിപ്പു ഇസ്ലാമിതര മതങ്ങളോട് കൈക്കൊണ്ട ക്രൂരസമീപനത്തെ രേഖപ്പെടുത്തിയിരിക്കുന്നു. ഇതാണ് ഹിന്ദു സംഘടനകളെ ചൊടിപ്പിച്ചത്. സംഘപരിവാർ പോലുള്ള സംഘടനകൾ ടിപ്പു ഇസ്ലാമിന്റെ പോരാളിയായാണ് പ്രവർത്തിച്ചിരുന്നത് എന്നു പരാമർശിക്കാറുണ്ട്. ആർഎസ്എസ് അതിന്റെ മുഖപത്രത്തിൽ ടിപ്പു നൂറുകണക്കിനു നായർ കുടുംബങ്ങളെ ഇസ്ലാം മതത്തിലേയ്ക്ക് മതപരിവർത്തനം നടത്തി എന്നു പറഞ്ഞിരുന്നു.

  വീര പുരുഷനാക്കാനാകില്ലെന്ന് കർണാടക മന്ത്രി

  വീര പുരുഷനാക്കാനാകില്ലെന്ന് കർണാടക മന്ത്രി

  2006-ൽ കർണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡിഎച്ച് ശങ്കരമൂർത്തി പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കണമെന്നാവശ്യപ്പെട്ടത് വിവാദമായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയ, അമ്പലങ്ങൾ നശിപ്പിച്ച, കന്നടയ്ക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയാക്കിയ ടിപ്പുവിനെ വീരനായകനായി കണക്കാക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാപക എതിർപ്പുകൾക്കിടയിലും ശങ്കരമൂർത്തി വാക്കുകൾ പിൻവലിക്കാൻ തയ്യാറായില്ല, പകരം പേർഷ്യനിൽ നാണയങ്ങൾ ഉണ്ടാക്കിയ, തന്റെ രണ്ടു കരവാളിലൊന്നിൽ പേർഷ്യനിൽ തന്റെ മതത്തിൽ വിശ്വസിക്കാത്തവരെ കൊല്ലാനുള്ള ആഗ്രഹം കൊത്തിവെച്ച ആളാണ് ടിപ്പുവെന്നു പറയുകയാണുണ്ടായത്.

  2015 ലെ കലാപം

  2015 ലെ കലാപം

  2015 നവംബറിൽ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കലാപം തന്നെ നടന്നിരുന്നു. ഹൈന്ദവ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കളിലൊരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിജെപിയും പ്രതിഷേധക്കാരുടെ ഒപ്പമായിരുന്നു. ഹൈന്ദവ സംഘടകൾക്ക് പുറമേ ഇതര സംഘടനകളും പ്രധാനമായും മംഗലാപുരത്തെയും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേയും ക്രിസ്ത്യൻ വിഭാഗങ്ങളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. 2015ലെ കലാപം ഏറ്റവും കൂടുതൽ ആളി ക്തതിയത് കുടക് ജില്ലയിലായിരുന്നു.

  ചില സത്യങ്ങൾ

  ചില സത്യങ്ങൾ

  ഒരു മുസ്ലീം ഭരണാധികാരിയായിരുന്നുവെങ്കിലും, മറ്റു മതങ്ങളോട് അദ്ദേഹത്തിന് വളരെ കടുത്ത വിരോധം ഉണ്ടായിരുന്നില്ലെന്നുമുള്ള വാദങ്ങളും നിലനിൽക്കുന്നുണ്ട്. ഹൈന്ദവർക്കു വേണ്ടി ചെയ്ത കാര്യങ്ങളും, മൈസൂരിൽ സ്ഥാപിച്ച ക്രൈസ്തവദേവാലയങ്ങളും ഇതിനുദാഹരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ടിപ്പുവിന്റെ ഭരണയന്ത്രത്തിൽ പ്രധാനസ്ഥാനങ്ങളിൽ വരെ മറ്റുമതസ്ഥർ പങ്കാളികളായിരുന്നു എന്ന് ചരിത്രം പറയുന്നു. പ്രധാനമന്ത്രിയായിരുന്ന പൂർണയ്യ, ധനമന്ത്രി കൃഷ്ണറാവു, ക്രമസമാധാന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ശാമയ്യ അയ്യങ്കാർ, രംഗയ്യങ്കാർ, സുബ്ബറാവു, മൂൽചന്ദ്, സുജൻ റായ് എന്നിവർ അവരിൽ പ്രധാനികളാണ്. വാർഷികഗ്രാന്റ് നൽകപ്പെട്ടിരുന്ന 156 അമ്പലങ്ങളുടെ പട്ടിക, മൈസൂർ ഗസറ്റ് എഡിറ്റർ ശ്രീകാന്തയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ രേഖകളും ഭൂമിദാനത്തിന്റെയും ധനസഹായത്തിന്റെയും ഭാഗമായി നടന്ന കത്തിടപാടുകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ടിപ്പുസുൽത്താന്റെ മോതിരം എന്ന പേരിൽ പ്രസിദ്ധമായ മോതിരത്തിൽ 'റാം' എന്നാണ് ആലേഗനം ചെയ്യ്പെട്ടത്. ഇസ്ലാംമത വിശ്വാസിയായിരിക്കെതന്നെ മറ്റു മതങ്ങളോട് ടിപ്പുവിനുണ്ടായിരുന്ന ആദരവിന്ന് തെളിവായി ഈ മോതിരം നിലനിൽക്കുന്നുണ്ട്.

  English summary
  Tipu Sultan Jayanti celebration in Karnataka

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more