കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ യുപിയില്‍; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ 18 പേര്‍ കൊല്ലപ്പെട്ട ഉത്തര്‍ പ്രദേശില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തി. പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരം എത്തിയ നേതാക്കളെ ലഖ്‌നൗ വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞു. പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. ഉത്തര്‍ പ്രദേശില്‍ എന്താണ് നടക്കുന്നത് എന്നറിയുക എന്ന ലക്ഷ്യത്തോടെയാണ് തൃണമൂല്‍ നേതാക്കളുടെ വരവ്.

Ma

തൃണമൂല്‍ നേതാക്കളെ ഉത്തര്‍ പ്രദേശില്‍ പ്രവേശിപ്പിക്കില്ലെന്ന് ഡിജിസി ഒപി സിങ് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നേക്കുമെന്നതിനാലാണ് തൃണമൂല്‍ നേതാക്കള്‍ക്ക് സന്ദര്‍ശന അനുമതി നല്‍കാത്തതെന്നും ഡിജിപി പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ പ്രക്ഷോഭം നടക്കുന്ന മേഖലകളിലെല്ലാം ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ എന്താണ് സംസ്ഥാനത്ത് നടക്കുന്നതെന്ന വിവരം പുറത്തുവരുന്നില്ല. പോലീസ് നല്‍കുന്ന വിവരങ്ങളാണ് വരുന്നത്. ചില മാധ്യമങ്ങള്‍ നേരിട്ടുള്ള റിപ്പോര്‍ട്ടിങ് നടത്തുന്നുണ്ട്. പ്രക്ഷോഭകരുടെ സ്വത്തുക്കള്‍ മുസഫര്‍നഗറില്‍ പോലീസ് കണ്ടുകെട്ടിയെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

മോദി സര്‍ക്കാരിന്റെ 10 ലക്ഷ്യങ്ങള്‍; നാലെണ്ണം നടപ്പാക്കി, ഇനി ആറെണ്ണം, പ്രതിഷേധം ശക്തിപ്പെട്ടേക്കുംമോദി സര്‍ക്കാരിന്റെ 10 ലക്ഷ്യങ്ങള്‍; നാലെണ്ണം നടപ്പാക്കി, ഇനി ആറെണ്ണം, പ്രതിഷേധം ശക്തിപ്പെട്ടേക്കും

പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് തോക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് കഴിഞ്ഞദിവസം പോലീസ് മേധാവി അവകാശപ്പെട്ടത്. എന്നാല്‍ പോലീസ് ഓഫീസര്‍ കാണ്‍പൂരില്‍ വെടിയുതിര്‍ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പോലീസിന്റെ വെടിയേറ്റാണ് സമരക്കാര്‍ മരിച്ചതെന്ന് ആരോപണമുണ്ട്. എന്നാല്‍ പ്രക്ഷോഭകര്‍ തന്നെയാണ് വെടിവച്ചത് എന്ന് പോലീസും പറയുന്നു. ഈ ആശയക്കുഴപ്പത്തിനിടെയാണ് ഉത്തര്‍ പ്രദേശിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്.

യുപിയില്‍ പോലീസ് നായാട്ട്; വെടിവയ്ക്കുന്ന ദൃശ്യം!! സ്വത്തുക്കള്‍ കണ്ടുകെട്ടി, സ്ത്രീകള്‍ക്ക് നേരെയുംയുപിയില്‍ പോലീസ് നായാട്ട്; വെടിവയ്ക്കുന്ന ദൃശ്യം!! സ്വത്തുക്കള്‍ കണ്ടുകെട്ടി, സ്ത്രീകള്‍ക്ക് നേരെയും

സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ തൃണമൂല്‍ നേതാക്കളുടെ വരവ് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഒപി സിങ് പറഞ്ഞു. നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തിയാലും പുറത്തിറങ്ങാന്‍ അനുവദിക്കില്ല. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമം പോലീസ് നടത്തിവരികയാണെന്നും ഒപി സിങ് പറഞ്ഞു.

English summary
TMC leaders to visit Utter Pradesh: Will not allow, says DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X