Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹുവ മൊയിത്രയ്‌ക്കെതിരെ പാര്‍ലമെന്റില്‍ നടപടി വന്നേക്കും, തൃണമൂല്‍ കോണ്‍ഗ്രസിനും അതൃപ്തി

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയ്‌ക്കെതിരെ പാര്‍ലമെന്റില്‍ നടപടിക്ക് സാധ്യത. പാര്‍ലമെന്റ് ചെയറിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയതാണ് കാരണം. ലോക്‌സഭയില്‍ അവര്‍ നടത്തിയ പ്രസംഗം പാര്‍ട്ടിയെ പോലും ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍ മേലുള്ള നന്ദി അറിയിച്ചുള്ള പ്രസംഗമായിരുന്നു മഹുവ നടത്തിയത്. ബിജെപി എംപി രമാദേവിയായിരുന്നു ആ സമയം ലോക്‌സഭാ ചെയര്‍. എന്നാല്‍ അധ്യക്ഷ തന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തുന്നുവെന്നും, തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു മഹുവയുടെ ആരോപണങ്ങള്‍. അനുവദിച്ച സമയം പോലും സംസാരിക്കാനായി തന്നെ അനുവദിച്ചില്ലെന്ന് മഹുവ ആരോപിച്ചിരുന്നു.

1

രമാ ദേവി തന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തുകയും, സമാധാനത്തോടെ സംസാരിക്കാന്‍ പറയുകയും ചെയ്‌തെന്ന് മഹുവ പറഞ്ഞിരുന്നു. ഇത് പക്ഷേ തൃണമൂല്‍ കോണ്‍ഗ്രസ് നല്ല രീതിയില്‍ അല്ല എടുത്തിരിക്കുന്നത്. മഹുവയുടെ ആരോപണങ്ങള്‍ വില കുറഞ്ഞവയാണെന്ന് തൃണമൂല്‍ വിലയിരുത്തുന്നു. ഇത്തരമൊരു പെരുമാറ്റം മഹുവയില്‍ നിന്നുണ്ടായതില്‍ പാര്‍ട്ടി നിരാശയിലാണ്. പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത് തൃണമൂല്‍ കോണ്‍ഗ്രസിനാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടിയുടെ പാര്‍ലമെന്റ് നേതാവ് സൗഗത റോയിക്കാണ് ഏറ്റവും കൂടുതല്‍ സമയം അനുവദിച്ചിരുന്നത്.

പാര്‍ലമെന്റിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി സംസാരിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് നേരത്തെ മഹുവ പ്രസംഗത്തില്‍ ഉന്നയിച്ചത്. ഈ സര്‍ക്കാരിന് ചരിത്രത്തെ വളച്ചൊടിക്കുകയാണ് ആവശ്യം. അവര്‍ക്ക് ഭാവിയെ കുറിച്ച് ആലോചിച്ച് ഭയമുണ്ട്. വര്‍ത്തമാന കാലത്തെ അവര്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രപതി നേരത്തെ സ്വാതന്ത്ര്യ സമര നായകന്മാരെ കുറിച്ച് സംസാരിച്ചിരുന്നു. അവര്‍ ഇന്ത്യയുടെ അവകാശങ്ങള്‍ നേടിത്തന്നുവെന്നെല്ലാം പറഞ്ഞു. എന്നാല്‍ ഇതൊക്കെ വെറും വര്‍ത്തമാനങ്ങള്‍ മാത്രമാണ്. പ്രവര്‍ത്തി മറ്റൊന്നാണെന്നും മഹുവ തുറന്നടിച്ചു. കേന്ദ്രം അവര്‍ ഇഷ്ടമുള്ള രീതിയിലേക്ക് ചരിത്രത്തെ മാറ്റുകയാണെന്നും മഹുവ കുറ്റപ്പെടുത്തി.

എന്ത് തരം സ്വതന്ത്ര രാഷ്ട്രമാണ് നമ്മള്‍ക്ക് വേണ്ടത്. എന്താണ് ഇന്ത്യയെന്ന രാഷ്ട്രം, നമ്മള്‍ എന്തിനാണ് നിലനില്‍ക്കുന്നത്. നമ്മള്‍ എന്തിനാണ് പോരാടിയതും ജയിലില്‍ പോയതും. നമ്മുടേത് ഒരു ജീവിക്കുന്ന ഭരണഘടനയാണ്. നമ്മള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അതിന് ശ്വസിക്കാനാവും. നമ്മളില്ലെങ്കില്‍ അത് വെറും കടലാസ് കഷ്ണം മാത്രമാണ്. അത്തരമൊരു കടലാസിനെ ഏതൊരു ഏകാധിപത്യ സര്‍ക്കാരിനും ഇരുട്ടിലേക്ക് വലിച്ചെറിയാന്‍ നിഷ്പ്രയാസം സാധിക്കുമെന്നും മഹുവ മൊയിത്ര പറഞ്ഞു. നേരത്തെ പാര്‍ലമെന്റിലെ പ്രതിഷേധത്തെ തുടര്‍ന്ന് എട്ടോളം പ്രതിപക്ഷ എംപിമാരെ ശൈത്യകാല സമ്മേളനത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അത്രയും കടുത്ത നടപടി മഹുവയ്‌ക്കെതിരെ ഉണ്ടാവാനിടയില്ല.

Recommended Video

cmsvideo
    വിമർശകർ കാണുക,വാവയുടെ ആർക്കുമറിയാത്ത ജീവിതം ഇതാ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+