ടൂള്‍ കിറ്റ് കേസ്: നിഖിത ജേക്കബിനും ശന്തനുവിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
ദില്ലി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ നടപടി ശക്തമാക്കി പൊലീസ്. കേസില്‍ രണ്ട് പേര്‍ക്കെതിരെ കൂടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഡൽഹി പൊലീസിന്‍റെ അഭ്യർഥനയിൽ ഡൽഹി ഹൈകോടതിയാണ് അഭിഭാഷക നിഖിത ജേക്കബ്, ശന്തനു എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ടൂള്‍ കിറ്റ് നിര്‍മ്മിച്ചത് നിഖിതയാണെന്നാണ് ദില്ലി പൊലീസിന്‍റെ അവകാശവാദം. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകയാണ് നിഖിത.
നിലവില്‍ നിഖിതയെ കാണാനില്ലെന്നും കണ്ടെത്താനായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണെന്നുമാണ് ദില്ലി പൊലീസ് അറിയിക്കുന്നത്. ടൂള്‍ കിറ്റ് കേസില്‍ 21 കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നികിതയ്ക്ക് എതിരായ ജാമ്യമില്ല അറസ്റ്റ് വാറണ്ട്. ബംഗളൂരിവിലെ സൊലദേവനഹള്ളിയിലെ വീട്ടിൽനിന്നായിരുന്നു ശനിയാഴ്ച ദിഷ രവിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈകീട്ട് ആറിനുള്ള വിമാനത്തിൽ ഡൽഹിയിലെത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍-ചിത്രങ്ങള്‍ കാണാം

അതേസമയം, ദിഷ രവിയുടെ അറസ്റ്റില്‍ വലിയ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ ദിഷയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തി. മുന്‍ കേന്ദ്ര മന്ത്രിമാരായ ജയറാം രമേശ്, പി ചിദംബരം, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, പ്രിയങ്ക ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുളളവര്‍ ദിഷയുടെ അറസ്റ്റില്‍ പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തി.
യൂറോമില്യൺസ് ലോട്ടറി; ലോകത്തെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം