കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടെയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

Google Oneindia Malayalam News

ദില്ലി: വാഹനാപകടത്തില്‍ മരിച്ച ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയ്ക്ക് സഹപ്രവര്‍ത്തകരുടെ ആദരാഞ്ജലി. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മുണ്ടെയുടെ അകാലമരണത്തില്‍ അനുശോചിച്ചു. പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മുണ്ടെയുടെ മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ഗോപിനാഥ് മുണ്ടെയുടെ വിയോഗവാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു. സാധാരണക്കാരുടെ ഇടയില്‍ നിന്നും കേന്ദ്രമന്ത്രിപദം വരെ വളര്‍ന്ന ജനനായകനായിരുന്നു മുണ്ടെ. ഒരു യഥാര്‍ത്ഥ നേതാവിനെയാണ് നഷ്ടമാകുന്നതെന്നും മുണ്ടെയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു എന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ബി ജെ പി നേതാവ് വി കെ സിംഗ്, എഎപി നേതാവ് അശുതോഷ്, മേധ പട്കര്‍ തുടങ്ങിയവരും മുണ്ടെയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

gopinath-munde

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുണ്ടെയുടെ മൃതദേഹം ബി ജെ പി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, സ്മൃതി ഇറാനി, വെങ്കയ്യ നായിഡു തുടങ്ങിയര്‍ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് എന്നിവരും ബി ജെ പി ഓഫീസിലെത്തി.

എന്‍ സി പി നേതാവ് ശരത് പവാര്‍ ശക്തനായ നേതാവായിരുന്നു മുണ്ടെ എന്ന് ഓര്‍മിച്ചു. ബി ജെ പി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം മുണ്ടെയുടെ മൃതദേഹം വൈകുന്നേരം 5. 30 ന് മുംബൈയിലേക്ക് കൊണ്ടുപോകും. മുംബൈയിലെ ബി ജെ പി ഓഫീസില്‍ മുണ്ടെയുടെ മൃതദേഹം കാണാന്‍ സഹപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കും. ബുധനാഴ്ചയാണ് സംസ്‌കാരം.

English summary
Top BJP leaders pay homage to Gopinath Munde at party office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X