കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതിയുടെ കാല്‍ പിടിക്കുന്ന ചിത്രം ഫേസ്ബുക്കില്‍; വനിതാ നേതാവിന് സംഭവിച്ചത്

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: നേതാക്കളുടെ കാലുതിരുമ്മിയാണ് പലരും സീറ്റ് തരപ്പെടുത്തുന്നതെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഈ രഹസ്യം തെളിവു സഹിതം ഫേസ്ബുക്കിലൂടെ നാട്ടുകാരെ അറിയിച്ചാല്‍ എങ്ങിനെയിരിക്കും. ഉത്തര്‍ പ്രദേശിലെ ബിഎസ്പി നേതാവും അതരൗലിയ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സംഗീത ചൗധരിയാണ് മായാവതിയുടെ കാല്‍ പിടിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

തൊട്ടുപിന്നാലെ അവരുടെ സ്ഥാനാര്‍ഥിത്വം തെറിപ്പിച്ച് പാര്‍ട്ടി ഉന്നതങ്ങളില്‍ നിന്നും ഉത്തരവും വന്നു. 2017ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഗീത ചൗധരി, അതരൗലിയ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന് മായാവതി തന്നെയാണ് പ്രഖ്യാപിച്ചത്. നേരത്തെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന സംഗീതയുടെ ഭര്‍ത്താവ് 2015ല്‍ വെടിയേറ്റു മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടുവര്‍ഷം മുന്നേ സംഗീതയുടെ സ്ഥാനാര്‍ഥിത്വം മായാവതി പ്രഖ്യാപിച്ചത്.

mayawati-1

കഴിഞ്ഞദിവസം സംഗീത മായാവതിയ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെയാണ് മായാവതിയുടെ കാല്‍ പിടിച്ചുകൊണ്ടുള്ള ചിത്രമെടുത്തത്. സംഗീതയും മക്കളും മായാവതിയുടെ കാല്‍ പിടിക്കുന്നതാണ് ചിത്രം. വീട്ടിലെത്തിയശേഷം സംഗീത ചിത്രം ഫേസ്ബുക്കിലിടുകയും ചെയ്തു. ഇതോടെ മായാവതിക്കും സംഗീതയ്ക്കും എതിരെ ഒട്ടേറെ വിമര്‍ശനവുമായി രംഗത്തെത്തി.

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞതുപോലെയാണ് സംഗീതയുടെ പിന്നീടുള്ള അവസ്ഥ. മായാവതി തന്റെ കൂടെയുണ്ടെന്നും തെരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാണെന്നും കാണിക്കാനായിരുന്നു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് എന്നാണ് സംഗീത പറയുന്നത്. എന്നാല്‍, പാര്‍ട്ടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ചിത്രം എന്ന വിലയിരുത്തലിനെ തുടര്‍ന്ന് സംഗീതയുടെ സ്ഥാനാര്‍ഥിത്വം ബിഎസ്പി ഉടനടി പിന്‍വലിക്കുകയായിരുന്നു.

English summary
Touching Mayawati’s feet and posting photos on FB; BSP candidate loses ticket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X