മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് തെലുങ്കാനയില്‍ അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

  • By: Akshay
Subscribe to Oneindia Malayalam

ഹൈദരാബാദ്: ബാംഗ്ലൂര്‍-ഹൈദരാബാദ് ഹൈവേയില്‍ മെഹബൂബ് നഗര്‍ ജില്ലയില്‍ ജെഡ്ജര്ഡലയില്‍ വച്ച് ഉണ്ടായ ബസ്സപടകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പെരിന്തല്‍മണ്ണ അല്‍ ഷിഫ കോളേജ് ഓഫ് ഫാര്‍മസിയില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസ് ഡ്രൈവര്‍മാരായ രാജീവ്, അമീര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും നലപ്പുറം സ്വദേശികളാണ്. ബസ് ഇരുമ്പ് പൈപ്പുകളുമായി പോകുകയായിരുന്ന ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. 28 വിദ്യാര്‍ത്ഥികളും മൂന്ന് കോളേജ് സ്റ്റാഫും ബസിലുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടേയും പരിക്ക് ഗുരുതരമല്ല.

Accident

പരിക്കേറ്റ 15 വിദ്യാര്‍ത്ഥികളെ മെഹബൂബ് നഗറിലെ എസ്‌വിഎസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന്റെ അമിതവേഗവും ഡ്രൈവര്‍
 ഉറങ്ങിപ്പോയതുമാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. മരിച്ച രാജീവിന്റേയും അമീന്റേയും മൃതദേഹങ്ങള്‍ ജെഡ്‌ജെര്‍ലയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

English summary
Tourist bus met accident at Telungana; 2 persons were died
Please Wait while comments are loading...