കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും ത്രിപുരയിലും പണിമുടക്ക് പൂര്‍ണം

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി നടത്തിയ ദേശീയ ഹര്‍ത്താല്‍ കേരളത്തിലും ത്രിപുരയിലും പൂര്‍ണം. ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഗതാഗതം എന്നിങ്ങനെ എല്ലാം സ്തംഭാനവസ്ഥയിലായിരുന്നു.

കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണ വിജയകരമായിരുന്നു. അപൂര്‍വ്വമായി ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കര്‍ണാടകയിലും ഇതിന് സാമനമായ അവസ്ഥ തന്നെയാണുണ്ടായത്. സ്‌കൂളുകളും കോളേജ് സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ഗുഡ്ഗാവിലെ ബിപിഒ ഹബ്ബുകള്‍ പൂര്‍ണമായും അടഞ്ഞ് കിടന്നു.

hartal

15 കോടി തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുത്തത്. ഗുഡ്ഗാവിലെ വ്യവസായ മേഖല പൂര്‍ണമായും അടഞ്ഞു കിടന്നു. മനേസര്‍ ഏരിയയില്‍ നിന്നും 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍പ് നടത്തിയ ഹര്‍ത്താലുകളേക്കാള്‍ ശക്തമായി ഇത്തവണത്തേത് എന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്.

ത്രിപുരയില്‍ പണിമുടക്ക് പൂര്‍ണമായി വിജയിച്ചു എന്നാണ് റിപ്പോര്‍ട്ട്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തമിഴ്‌നാട്ടില്‍ മാത്രമാണ് പണിമുടക്ക് വിജയിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. വാഹന ഗതാഗതത്തില്‍ വന്ന ചെറിയ മാറ്റം മാത്രമാണ് തമിഴ്‌നാട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. സ്‌കൂളുകളും കോളേജുകളും സാധാരണ ദിവസം പോലെ തന്നെ പ്രവര്‍ത്തിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ പണിമുടക്ക് വിജയിച്ചു.

English summary
Banking operations, all government offices and services, the Vizag steel plant and BHEL in Tamil Nadu, and the whole of Kerala have been badly hit by the nationwide strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X