കള്ളന്മാർ കുടുങ്ങും: വ്യാപാരികൾക്കും വിഘടനവാദികൾക്കും എൻഐഎയുടെ കിടിലൻ പണി

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരിൽ പാകിസ്താനുമായി വ്യാപാര- ബിസിനസ് ബന്ധങ്ങളുള്ളവർ എന്‍ഐഎ നിരീക്ഷണത്തിൽ. കശ്മീര്‍ താഴ്വരയിൽ സംഘർഷമുണ്ടാക്കുന്നതിന് വിഘടനവാദികള്‍ക്ക് പണമെത്തിക്കുന്ന വഴി തേടിയതോടെയാണ് വ്യാപാരികള്‍ എന്‍ഐഎയുടെ നിരീക്ഷണ വലയത്തിൽ‌ അകപ്പെട്ടിട്ടുള്ളത്.

എൻഐഎയുടെ വിവിധ സംഘങ്ങൾ കഴിഞ്ഞ 48 മണിക്കൂറായി ജമ്മു കശ്മീര്‍, ഹരിയാന, ദില്ലി എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിവരികയാണ്. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകൾ കശ്മീരിൽ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് വ്യാപക റെയ്ഡ് നടത്തുന്നത്. കശ്മീർ താഴ്വരയില്‍ സംഘർഷങ്ങളുണ്ടാക്കുന്നതിന് കശ്മീരിലെ വിഘടനവാദികള്‍ക്കും പങ്കുണ്ടെന്ന് നേരത്തെ തന്നെ ഇന്‍റലിജൻസ് ഏജൻസികൾ കണ്ടെത്തിയിരുന്നു.

 നിയന്ത്രണ രേഖയിൽ ഗൂഡാലോചന

നിയന്ത്രണ രേഖയിൽ ഗൂഡാലോചന

നിയന്ത്രണ രേഖയിൽ അങ്ങോളമിങ്ങോളമുള്ള ബിസിനസുകാർ, വ്യാപാരികൾ, എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് എൻഐഎ പരിശോധന നടത്തുന്നത്. ഷാൾ, ലെതർ, പഴം, ഉണങ്ങിയ പഴങ്ങള്‍, എന്നിവ വിൽപ്പന നടത്തുന്ന ദില്ലി, ഹരിയാന എന്നിവിടങ്ങളിലെ വീടുകളാണ് എൻഐഎ റെയ്ഡ് ചെയ്തതെന്ന് മുതിർന്ന എന്‍ഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.

ബില്ലിൽ കൃത്രിമം

ബില്ലിൽ കൃത്രിമം

പാകിസ്താനിൽ നിന്നെത്തുന്ന ഉൽപ്പന്നങ്ങളുടെ ബില്ലുകളിൽ കൃത്രിമം എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ള വ്യാപാരികൾ ബില്ലിന്‍റെ ഇൻവോയ്സിൽ കൃത്രിമ കാണിക്കുന്നുണ്ടെന്നും അധികൃതർ അവകാശപ്പെടുന്നു. ഇത്തരത്തിൽ കശ്മീരിലെത്തുന്ന പണമാണ് വിഘടനവാദികൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ. ഉൽപ്പന്നങ്ങളുടെ വിലയുടെ ഇരട്ടിയാണ് ബില്ലിൽ കാണിക്കുന്നതെന്നും ചില വൃത്തങ്ങൾ പറയുന്നു.

ചരക്കു കടത്തില്‍ രഹസ്യനീക്കം

ചരക്കു കടത്തില്‍ രഹസ്യനീക്കം

ചരക്കുകടത്ത് വഴി പാകിസ്താനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് കാലിഫോര്‍ണിയൻ ബദാം ഉൾപ്പെടെയുള്ള ചരക്കുകൾ വ്യാപകമായി പണമെത്തിക്കുന്നുണ്ടെന്ന അവകാശവാദങ്ങളും എൻഐഎ അന്വേഷിക്കുന്നുണ്ട്. പാകിസ്താനിൽ നിന്ന് കുറഞ്ഞ നിരക്കില്‍ കയറ്റി അയയ്ക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങള്‍ ഇരട്ടി വിലയിലാണ് ഇന്ത്യയിൽ വിൽക്കുന്നതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

യുഎപിഎ ചുമത്തും

യുഎപിഎ ചുമത്തും

പാകിസ്താനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇരട്ടിവിലയ്ക്ക് വില്‍പ്പന നടത്തി ഭീകരവാദപ്രവർത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്ന ഇത്തരം വ്യാപാരികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും എൻഐഎ ചൂണ്ടിക്കാണിക്കുന്നു. ഇത്തരക്കാര്‍ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള 1967ലെ യുഎപിഎയിലെ 17ാം വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടേണ്ടതാണ്. 2008ലെ എന്‍ഐഎ ആക്ട് പ്രകാരവും ശിക്ഷ നൽകേണ്ടത് അനിവാര്യമാണ്.

 വിഘടനവാദികൾക്ക് പങ്ക്

വിഘടനവാദികൾക്ക് പങ്ക്

ഞായറാഴ്ച എൻഐഎ വിഘടവാദി നേതാക്കളുടെ വീട്ടിൽ നടത്തിയ റെയ്ഡില്‍ വിദേശ കറന്‍സികള്‍ പിടിച്ചെടുത്തിരുന്നു. 29 ഇടങ്ങളിലാണ് എൻഐഎ ഞായറാഴ്ച റെയ്ഡ് നടത്തിയത്. ഇവിടങ്ങളിൽ നിന്ന് പുസ്തകങ്ങൾ, രണ്ട് കോടി രൂപ, നിരോധിത ഭീകരസംഘടനയുടെ ലെറ്റർഹെഡ‍് എന്നിവയും കണ്ടെടുത്തിരുന്നു. പാകിസ്താനി, യുഎഇ, സൗദി കറന്‍സികളും രേഖകളും എൻഐഎ പിടിച്ചെടുത്തിരുന്നു.

English summary
Traders funding separatists to fuel violence in Jammu and Kashmir under NIA scanner
Please Wait while comments are loading...