വീണ്ടും സെൽഫി ദുരന്തം; ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ട്രെയിന്‌റെ മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍. ജോഗേസ്വരി സ്വദേശി 20 വയസ്സുള്ള അര്‍ബാസ് ഖാന്‍ എന്ന യുവാവിനെയാണ് മുംബൈയിലെ ബൈകുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുര്‍ള സ്റ്റേഷന് സമീപത്ത് വെച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിന് ഇടെയായിരുന്നു അപകടം.

Train top

ഒരു സുഹൃത്തിനെ കാണാനായാണ് അർബാസും അജ്മലും കുര്‍ള സ്റ്റേഷനിലെത്തിയത്. സ്റ്റേഷനില്‍ നിന്ന് പുറത്ത് വരുന്നതിന് മുമ്പേ ഒരു ഫോട്ടോ എടുക്കാമെന്ന് കരുതിയാണ് ട്രെയിനിന് മുകളില്‍ കയറിയതെന്ന് അജ്മല്‍ പൊലീസിനോട് പറഞ്ഞു. ആദ്യം ട്രെയിനിന് മുകളില്‍ കയറിയ അര്‍ബാസ് മുകളിലെ ഇലക്ട്രിക് കമ്പിയില്‍ പിടിക്കുകയായിരുന്നു. ഇതിലൂടെ വൈദ്യുതി കടന്ന് പോകുന്നതായി അറിയില്ലായിരുന്നെന്നാണ് യുവാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. അര്‍ബാസിനെ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയനാക്കിയെന്ന് ഡോക്ടർമാർ അറിയിച്ചു.

English summary
He was singed when he came in contact with the overhead wire at the railway yard near Kurla
Please Wait while comments are loading...