വീട്ടുകാരിയില്ലാതെ എന്ത് വീട്? വീടുണ്ടാക്കാന്‍ സര്‍ക്കാര്‍ ഫണ്ട്, പക്ഷെ, യുവാവ് ചെയ്തത്...

യുവാവിന്‍റെ മറുപടി കേട്ട് അധികൃതര്‍ പൊട്ടിച്ചിരിച്ചു

ഭോപ്പാല്‍: വീട് വേണോ, വീട്ടുകാരി വേണമോയന്ന ചോദ്യത്തിനു അത്ര പെട്ടെന്ന് ആര്‍ക്കും ഉത്തരം പറയാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ രസകരമായ ഒരു സംഭവം നടന്നു. ഭോപ്പാലിലെ ശങ്കറെന്ന യുവാവിന് ഈ ചോദ്യത്തിനു ഒരു മറുപടി മാത്രമേയുള്ളൂ, വീട്ടുകാരി എന്നാണ് ഇയാളുടെ മറുപടി. സഹാരിയ ഗോത്ര വിഭാഗത്തില്‍പ്പെട്ട യുവാവാണ് വീട് നിര്‍മിക്കാന്‍ ലഭിച്ച ഫണ്ട് കൊണ്ട് വിവാഹം കഴിച്ച് കുടുംബമുണ്ടാക്കിയത്.

പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരമാണ് വീടില്ലാത്ത ശങ്കറിന് പണം ലഭിച്ചത്. പണം കൊണ്ട് വീട് നിര്‍മിക്കാനുള്ള യാതൊരു ശ്രമവും നടത്താതെ തനിക്കു പറ്റിയ യുവതിയെ കണ്ടെത്തി ശങ്കര്‍ വിവാഹം കഴിക്കുകയായിരുന്നു. അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയത്. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു പഞ്ചായത്ത് അധികൃതര്‍ വിശദീകരണം തേടുകയും ചെയ്തു.

ശങ്കറിന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു

ശങ്കറിന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു

പഞ്ചായത്ത് അധികൃതരുടെ ചോദ്യത്തിന് ശങ്കറിന്റെ മറുപടി ഇതായിരുന്നു. വീടുണ്ടാക്കണമെങ്കില്‍ തനിക്ക് ആദ്യമൊരു വീട്ടുകാരി വേണ്ടേ? വീട്ടുകാരി ഉണ്ടാവുമ്പോഴല്ലേ ഒരു വീട് പൂര്‍ണമാവുക. ശങ്കറിന്റെ ഈ മറുപടി കേട്ട് പഞ്ചായത്ത് അധികൃതര്‍ പൊട്ടിച്ചിരിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.ആവാസ് യോജന, സ്വച്ച് ശൗചാലയ എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് നല്‍കിയ ഫണ്ട് ഉപയോഗിച്ചുവോയെന്ന് കണ്ടെത്തുന്നതിനായി അധികൃതര്‍ കണക്കെടുപ്പ് നടത്തിയപ്പോഴാണ് ശങ്കറിന്റെ കള്ളക്കളി പുറത്തായത്. ഗോത്ര വിഭാഗക്കാര്‍ ഏറെ താമസിക്കുന്ന ഷിയോപൂരില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ പ്രകാരം നല്‍കുന്ന പണം ശരിയായി ഉപയോഗിക്കുന്നില്ലെന്നും അധികൃതര്‍ കണ്ടെത്തി.

ആദ്യ ഗഡുവിനു ശേഷം കാണാതായി

ആദ്യ ഗഡുവിനു ശേഷം കാണാതായി

ശങ്കര്‍ ചെയ്തത് അറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നാണ് കിര്‍കിറി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര ഗുജ്ജാര്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരം പണം ലഭിച്ചവരെക്കുറിച്ചുള്ള ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ശങ്കറിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. വീട് നിര്‍മിക്കുന്നതിനായി ആദ്യ ഗഡു അക്കൗണ്ടിലേക്ക് വന്ന ശേഷം ശങ്കറിനെ കാണാതായെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. ഇയാള്‍ എവിടേക്കാണ് പോയതെന്നു വ്യക്തമായിരുന്നില്ല. ഇതേ തുടര്‍ന്ന് പഞ്ചായത്തിലെ ജീവനക്കാര്‍ അയാളെ തിരഞ്ഞുപോയി. എന്നാല്‍ ചിരിച്ചുകൊണ്ടാണ് ഈ ജീവനക്കാര്‍ മടങ്ങിവന്നതെന്ന് രാജേന്ദ്ര ഗുജ്ജാര്‍ പറഞ്ഞു.

മറുപടി കേട്ടപ്പോള്‍ സമ്മിശ്ര വികാരമെന്ന് ഉദ്യോഗസ്ഥന്‍

മറുപടി കേട്ടപ്പോള്‍ സമ്മിശ്ര വികാരമെന്ന് ഉദ്യോഗസ്ഥന്‍

ശങ്കറിന്റെ മറുപടി കേട്ടപ്പോള്‍ സമ്മിശ്ര വികാരമാണ് തങ്ങള്‍ക്കുണ്ടായതെന്ന് തിരഞ്ഞുപോയ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. ചിരിക്കണേ, കരയണോയയെന്ന അവസ്ഥയിലായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞു. വീടുണ്ടാവണമെങ്കില്‍ വീട്ടുകാരി വേണം. അതിനാല്‍ വീടുണ്ടാക്കുന്നതിനു മുമ്പ് ആ പണം കൊണ്ടു വിവാഹം കഴിച്ചുവെന്നാണ് ശങ്കര്‍ പറഞ്ഞത്. അയാളുടെ വാദം കേട്ട് തങ്ങള്‍ക്ക് ശരിക്കും കോപം വന്നിരുന്നു. അതേസമയം, മറുപടി ചിരിപ്പിക്കുന്നതുമാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ജോലി തേടി ഗുജറാത്തിലേക്ക് പോയ ശങ്കര്‍ അവിടെ വച്ചാണ് തന്‍റെ വിഭാഗത്തില്‍ പെട്ട യുവതിയെ വിവാഹം കഴിച്ചതെന്നു ഇയാളുടെ സമുദായത്തില്‍ പെട്ടവര്‍ പറയുന്നു.

ഫണ്ട് ദുരുപയോഗപ്പെടുത്തുന്നു

ഫണ്ട് ദുരുപയോഗപ്പെടുത്തുന്നു

മൂന്നു ഘട്ടങ്ങളിലായാണ് ആവാസ് യോജന പദ്ധതിയില്‍ പണം കൈമാറുന്നത്. ആദ്യ ഗഡുവായി 40,000 രൂപയും പിന്നീട് 25,000, 40,000 രൂപ എന്നിങ്ങനെയും പണം ബാങ്ക് അക്കൗണ്ട് വഴി കൈമാറുകയാണ് ചെയ്യുന്നത്. ഈ പണം കൊണ്ട് വീട് മാത്രമല്ല ശൗചാലയവും നിര്‍മിക്കേണ്ടതുണ്ട്.
ഇത്തരത്തില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ നിരവധി പേര്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. പണം അക്കൗണ്ടിലേക്ക് വന്ന ശേഷം പലരും അപ്രത്യക്ഷരാവുകയാണ് ചെയ്യുന്നത്. ഇതോടെ ഇവരെ കണ്ടു പിടിക്കുകയെന്നത് ഉദ്യോഗസ്ഥരുടെ ചുമതലയായി മാറും. സാക്ഷരതയില്ലായ്മയും കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് ഇല്ലാത്തതുമാണ് ഗോത്ര വിഭാഗത്തില്‍ പെട്ടവര്‍ ഫണ്ട് ദുരുപയോഗപ്പെടുത്താന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+