കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പതാക ഉയര്‍ത്തുന്നതിനിടയില്‍ താഴെ വീണു; അന്വേഷണം പ്രഖ്യാപിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രാജ്യവിരുദ്ധ പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരനെ സ്വാതന്ത്ര്യദിന ചടങ്ങിനിടെയുണ്ടായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പതാക ഉയര്‍ത്തുന്നതിനിടയില്‍ പതാക താഴെ വീഴുകയായിരുന്നു. താഴെവീണ പതാക കയ്യിലേന്തി നില്‍ക്കുന്ന കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.

ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം. പതാക ഉയര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ പതാക പിടിച്ച് നില്‍ക്കുകയായിരുന്നെന്ന് പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി വേദി വിട്ടതിന് ശേഷമാണ് പോലീസും അര്‍ദ്ധ സൈനിക വിഭാഗവും ചേര്‍ന്ന് പതാക ഉയര്‍ത്തിയത്.

mehbooba-mufti1

പതാക താഴെപ്പോയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഡി.ജി.പി രാജേന്ദ്ര കുമാര്‍ പറഞ്ഞു. പതാക താഴെവീണത് വളരെ ഗൗരവകരമായാണ് കാണുന്നത്. ഇത്തരമൊരുകാര്യം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ചില ഉദ്യോഗസ്ഥര്‍ കൃത്യവിലോപം നടത്തിയതായാണ് സംശിക്കുന്നത് ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും രാജേന്ദ്ര കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി ആയ ശേഷമുള്ള മെഹബൂബ മുഫ്തിയുടെ ആദ്യ സ്വാതന്ത്ര്യദിന ചടങ്ങായിരുന്നു നടന്നത്. ഏതെങ്കിലും തരത്തിലുള്ള അട്ടമറിനടന്നിരിക്കാമെന്നും ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. കാശ്മീരില്‍ രാജ്യവിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവം ഏറെ വിവാദമുണ്ടാക്കിയിരുന്നു.

English summary
Tricolour falls during CM Mufti’s I-Day event in Srinagar, probe ordered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X