കാണാന്‍ പറ്റില്ലെന്ന് അമിത് ഷാ, ത്രിപുരയെ ചൊല്ലി തൃണമൂല്‍ പോരിന്, തുറന്നടിച്ച് അഭിഷേക് ബാനര്‍ജി
ദില്ലി: ത്രിപുരയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പോര്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സായോനി ഘോഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് പ്രശ്‌നത്തിന് കാരണം. ത്രിപുരയില്‍ അക്രമികള്‍ തൃണമൂല്‍ പ്രവര്‍ത്തകരെ ആക്രമിക്കുന്നുണ്ട്. ത്രിപുര പോലീസ് സായോനിക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബിജെപി നേതാക്കള്‍ക്കിടയിലേക്ക് വണ്ടിയോടിച്ച് കയറ്റിയെന്നാണ് ആരോപണം. എന്നാല്‍ ഇങ്ങനൊന്ന് സംഭവിച്ചിട്ടേയില്ലെന്ന് ടിഎംസി പ്രവര്‍ത്തകര്‍ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാനായി തൃണമൂല്‍ അനുമതി തേടിയെങ്കിലും കാണാന്‍ പറ്റില്ലെന്ന നിലപാടാണ് അമിത് ഷാ സ്വീകരിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു കൂടിക്കാഴ്ച്ച ആവശ്യപ്പെട്ടത്. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്ക് അനുമതിയിലെ ആഭ്യന്തര മന്ത്രാലയം അറിയിക്കുകയായിരുന്നു. അമിത് ഷായുടെ ഓഫീസിനെ തുടര്‍ച്ചയായി ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അത് ലഭിച്ചില്ല. ഇതോടെയാണ് മന്ത്രാലയത്തിന് പുറത്ത് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചതെന്ന് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ അമിത് ഷായുടെ ഇടപെടല്‍ ഡെറിക് ഒബ്രയന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഞങ്ങള്‍ ഇതിനെ അതിജീവിക്കും എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ടിഎംസിയുടെ പ്രതിഷേധം. ബിജെപിക്കെതിരെ പ്രതിഷേധവും ഉയര്‍ന്നു. അതേസമയം മമത ബാനര്‍ജി ദില്ലിയില്‍ ഇന്ന് ത്രിദിന സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്. ത്രിപുരയിലെ സംഘര്‍ഷം രൂക്ഷമായി നില്‍ക്കുന്ന സമയത്താണ് മമതയുടെ വരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മമത കാണുമെന്നാണ് സൂചന. അഭിഷേക് ബാനര്‍ജിയും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ത്രിപുര ബനാന റിപബ്ലിക്കായി മാറിയിരിക്കുകയാണ്. നിങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍, എന്റെ കാര്‍ തകര്‍ത്തോളൂ, എന്തിനാണ് എന്റെ നാട്ടിലെ ജനങ്ങളെ ദ്രോഹിക്കുന്നതെന്നും അഭിഷേക് ചോദിച്ചു.
അതേസമയം കഴിഞ്ഞ ദിവസം അഭിഷേകിന് ത്രിപുരയിലേക്ക് വരാനുള്ള അനുമതി നിഷേധിച്ചിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഇന്ന് തന്നെ അദ്ദേഹം അഗര്‍ത്തലയിലെത്തി. സാധാരണ ജനങ്ങളാണ് ഇവിടെ അക്രമത്തിന് ഇരയാവുന്നത്. മാധ്യമങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഞാനിവിടെ വരുമ്പോഴെല്ലാം, എന്റെ പരിപാടികളെല്ലാം ഇവര്‍ റദ്ദാക്കും. ഇത്തവണ അതുണ്ടായി. എന്റെ റാലിക്ക് ബിജെപി അനുമതി നിഷേധിച്ചുവെന്നും അഭിഷേക് പറഞ്ഞു. അഗര്‍ത്തലയില്‍ ബിജെപിയോ തൃണമൂലോ റാലികള്‍ നടത്തരുതെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. നവംബര്‍ 25ന് തദ്ദേശ തിരഞ്ഞെടുപ്പും ത്രിപുരയില്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications