ബംഗാളില്‍ സിപിഎമ്മും ബിജെപിയും ഇല്ല: വെറും തൃണമൂല്‍ മാത്രം!
കൊല്‍ക്കത്ത: ചുവപ്പുകോട്ട എന്ന് പശ്ചിമബംഗാളിനെക്കുറിച്ച് പറഞ്ഞുപഠിച്ചവര്ക്ക് ഇനി തിരുത്താം. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുളള അവസാനത്തെ വോട്ടെടുപ്പിലും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. പതിറ്റാണ്ടുകള്‍ ബംഗാള്‍ ഭരിച്ച സി പി എം, കേന്ദ്രം ഭരിക്കുന്ന ബി ജെ പി, കോണ്‍ഗ്രസ് തുടങ്ങിയ വമ്പന്‍ പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത്.
നോര്‍ത്ത് 24 പര്‍ഗാനസ് ബര്‍ദ്വാന്‍ ജില്ലകളിലെ ബിദാന്‍ നഗര്‍, ആസന്‍സോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. ഹൗറ ജില്ലയിലെ ബാലി മുനിസിപ്പാലിറ്റിയിലും തൃണമൂല്‍ തന്നെയാണ് മുന്നില്‍. ബിദാന്‍ നഗറില്‍ 41 ല്‍ 33 വാര്‍ഡുകളിലും തൃണമൂലിനാണ് മുന്‍തൂക്കം. ഇടതുപക്ഷം നാലും കോണ്‍ഗ്രസ് രണ്ടും സീറ്റിലും മുന്നിലാണ്. ഒരിടത്ത് സ്വതന്ത്രന് മുന്‍തൂക്കമുണ്ട്.

ആസനോളില് 65 വാര്‍ഡുകളില്‍ തൃണമൂല്‍ മുന്നിലാണ്. 16 ഇടങ്ങളില്‍ ഇടതുപക്ഷവും അഞ്ചിടങ്ങളില്‍ ബി ജെ പിയും മുന്നിലാണ്. 106 വാര്‍ഡുകളാണ് ഇവിടെയുള്ളത്. ബാലിയിലെ 16 വാര്‍ഡുകളിലും തൃണമൂല്‍ സ്ഥാനാര്ഥികളെക്കാള് ബഹുദൂരം മുന്നിലാണ്. ഒക്ടോബര്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ അക്രമ സംഭവങ്ങളുണ്ടായിരുന്നു എന്ന് കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 11 ബൂത്തുകളില്‍ മാത്രമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിക്കുകയായിരുന്നു.
-
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
"നുണകൾ പൊളിക്കണം, വീടുകളിൽ എത്തണം!"പ്രചാരണം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി











Click it and Unblock the Notifications