മുത്തലാഖിന് പിടിവീഴുന്നു!!വ്യക്തമായ കാരണമില്ലാതെ മുത്തലാഖ് പറ്റില്ല!!സമുദായ വിലക്ക് നേരിടേണ്ടി വരും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ശരിയത്ത് നിയമപ്രകാരം വ്യക്തമായ കാരണങ്ങളില്ലാതെയുളള മുത്തലാഖ് അനുവദിക്കില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. അങ്ങനെ ചെയ്താല്‍ സമുദായ വിലക്ക് നേരിടേണ്ടി വരുമെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കുന്നു. മുത്തലാഖുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കുന്നു.

മുത്തലാഖുമായി ബന്ധപ്പെട്ട കേസ് നിലവില്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലാണ്. എന്നാല്‍ മതവുമായി ബന്ധപ്പെട്ട നിയമത്തില്‍ പുറത്തുനിന്നുളള ഇടപെടല്‍ അനുവദിക്കാന്‍ പാടില്ലെന്നാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ തീരുമാനം.

tripple talaq

അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ടാണ് മുത്തലാഖ് ചൊല്ലുന്നതെന്ന് ഉറപ്പുവരുത്താനാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ശ്രമം. ഇതിനായിട്ടാണ് ശരിയത്ത് നിയമം അനുസരിച്ചല്ലാതെ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് സമുദായ വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മുത്തലാഖിലൂടെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിതയായ ഗര്‍ഭിണിയായ യുവതി നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തിടെ കത്തയച്ചിരുന്നു.

ലിംഗ സമത്വത്തിനുള്ള അവകാശം മുത്തലാഖ് ഹനിക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരും ചില സന്നദ്ധ സംഘടനകളും കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബഞ്ച് മെയ് 11ന് പരിഗണിക്കും.

English summary
Triple talaq without valid reasons not allowed', says Muslim Personal Law Board.
Please Wait while comments are loading...