നോട്ട്കെട്ടില്‍ കിടന്ന സിപിഎംനേതാവിനെ പുറത്താക്കി
അഗര്‍ത്തല: നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ കിടന്ന സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി. ത്രിപുരയിലെ സിപിഎം നേതാവായ സമാര്‍ ആചാര്‍ജിയെയാണ് പാര്‍ട്ടി പുറത്താക്കിയത്. ബാന്‍കുമാരിയിലെ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ഇയാള്‍. പാര്‍ട്ടിയെ അപമാനിയ്ക്കുകയും സദാചാര വിരുദ്ധമായി പെരുമാറിയെന്നും കാട്ടിയാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ കിടക്കുന്ന ദൃശ്യം ഒരു പ്രാദേശിക ചാനല്‍ പുറത്ത് വിട്ടത്. ഇതോടെയാണ് സിപിഎം വിവാദത്തിലകപ്പെട്ടത്. സമാര്‍ ആചാര്‍ജി ഒരു കോണ്‍ട്രാക്ടറാണ് വ്യാഴാഴ്ചയാണ് ഇയാളുടെ നോട്ടുകെട്ടുകള്‍ക്ക് മുകളിലുള്ള ശയനം ചാനല്‍ പുറത്ത് വിട്ടത്.

താന്‍ തന്റെ അക്കൗണ്ടില്‍ നിന്നും 20 ലക്ഷം രൂപ പിന്‍വലിച്ചെന്നും പണത്തിന് മുകളില്‍ കിടക്കണമെന്നത് ഏറെനാളത്തെ ആഗ്രഹമായിരുന്നെന്നും ഇത് സഫലീകരിയ്ക്കുന്നതിനാണ് പണം പിന്‍വലിച്ചതെന്നും ചാനല്‍ പുറത്ത് വിട്ട ദൃശ്യത്തില്‍ ആചാര്‍ജി പറയുന്നുണ്ട്. മാത്രമല്ല താനൊരു കാപട്യക്കാരനല്ലെന്നും മറ്റ് സഖാക്കളെപ്പോലെ വാക്കില്‍ മാത്രം 'തൊഴിലാളി' യായി ജീവിയ്ക്കുന്ന ആളല്ലെന്നും ഇത്തരക്കാര്‍ക്ക കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്നും ആചാര്‍ജി പറഞ്ഞത് പാര്‍ട്ടി യോഗത്തില്‍ പരാമര്‍ശിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ആചാര്‍ജിയോട് ആവശ്യപ്പെട്ടിരുന്നെന്നും അയാള്‍ നല്‍കിയ വിശദീികരണത്തില്‍ സംതൃപ്തരല്ലെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications