തെലങ്കാനയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്: ടിആർഎസ് എംപി പാർട്ടിയിലേക്ക്, മുന്‍ മന്ത്രി
ഹൈദരാബാദ്: കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടെങ്കിലും സമീപകാലത്ത് തെലങ്കാനയിലെ കോണ്‍ഗ്രസ് പാർട്ടിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നതാണ് കാണാാന്‍ കഴിയുന്നത്. തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി രേവന്ത് റെഡ്ഡി ചുമതലയേറ്റിന് പിന്നാലെയാണ് ഈ മാറ്റങ്ങള്‍ കൂടുതല്‍ പ്രകടമായത്. ബൂത്ത് തലം മുതല്‍ പാർട്ടിയെ പുനഃരുജ്ജീവിക്കാനുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നത്.
അതോടൊപ്പം തന്നെ മറ്റ് പാർട്ടികളില്‍ നിന്നുള്ള ജനകീയരായ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാനും കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി ഇതാ സംസ്ഥാനത്തെ ഭരണകക്ഷിയായ ടി ആർ എസിന്റെ എംപി ഉള്‍പ്പടേയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

ടി ആർ എസ് നേതാവും രാജ്യസഭാംഗവുമായ ഡി ശ്രീനിവാസ് ഉള്‍പ്പടേയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ദില്ലിയിലെ പാർട്ടി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഇദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചേക്കും. ഇദ്ദേഹത്തോടൊപ്പം ഏതൊക്കെ നേതാക്കളാണ് കോണ്‍ഗ്രസിലെത്തുന്നത് എന്നതിനെ കുറിച്ച് ഇതുവരെ വ്യക്ത വന്നിട്ടില്ല.
മഞ്ജു വാര്യർ ഇതെന്ത് ഉദ്ദേശിച്ചാണ്: തരംഗമായി പുതിയ ചിത്രവും

വ്യാഴാഴ്ച ഡൽഹിയിലെത്തിയ ശ്രീനിവാസ് എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിക്കുകയും തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് 45 മിനിറ്റോളം ചർച്ച ചെയ്യുകയും ചെയ്തു. ഇതൊരു സാധാരണ സന്ദർശനമാണെന്നും നിസാമ്പാദിൽ തിരിച്ചെത്തിയ തന്റെ അനുയായികളുമായി എല്ലാ തരത്തിലുള്ല ഗുണദോഷങ്ങൾ ചർച്ച ചെയ്തതിന് ശേഷമേ തന്റെ ഭാവി നിലപാട് കുറിച്ച് തീരുമാനമെടുക്കൂവെന്നുമായിരുന്നു സോണിയ ഗാന്ധിയെ സന്ദർശിച്ചതിന് പിന്നാലെ ശ്രീനിവാസ് മാധ്യമപ്രവർത്തകരോട് പ്രതിരിച്ചത്

2015ൽ ടി ആർ എസ് ടിക്കറ്റിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട് ഒരു വർഷത്തിനുശേഷം ടി ആർ എസ് മേധാവിയും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവുമായി അദ്ദേഹം ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതിന് ശേഷം ടി ആർ എസിന്റെ പാർട്ടി പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നില്ല. എങ്കിലും രാജ്യസഭയില്‍ പാർട്ടി വിരുദ്ധമായ നിലപാട് സ്വീകരിച്ചിരുന്നില്ല.

2019ൽ നിസാംബാദിൽ നിന്ന് ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കവിത പരാജയപ്പെട്ടതോടെ ശ്രീനിവാസും ടിആർഎസും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ ശ്രീനിവാസ് ടിആർഎസിലുണ്ടോ ഇല്ലയോ എന്നത് താൻ കാര്യമാക്കില്ലെന്ന് കെസിആർ ഒന്നിലധികം തവണ പറയുയും ചെയ്തിരുന്നു. കവിതയെ തോല്‍പ്പിക്കാന്‍ ശ്രീനിവാസ് ശ്രമിച്ചെന്നായിരുന്നു പ്രധാന ആരോപണം.

പാർട്ടിയിൽ നിന്ന് രാജിവെച്ചാൽ രാജ്യസഭാംഗത്വം നഷ്‌ടപ്പെടുമെന്നതിനാൽ ശ്രീനിവാസ് ടി ആർ എസിൽ തന്നെ തുടരുകയായിരുന്നുവെന്ന വിലയിരുത്തലമുണ്ട്. 2022 ജൂണിൽ തന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം ഇപ്പോൾ കോൺഗ്രസിലേക്ക് മടങ്ങുന്നത്.

ചുമതലയേറ്റ് ഏതാനും മാസങ്ങൾക്ക് ശേഷം പി സി സി അധ്യക്ഷൻ എ രേവന്ത് റെഡ്ഡി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അതേസമയം ശ്രീനിവാസ റെഡ്ഡിയുടെ മകനായ അരവിന്ദ് ബിജെപി എംപിയാണ്. ശ്രീനിവാസിന്റെ മറ്റൊരു മകനും ടിആർഎസിലുണ്ടായിരുന്ന. മുൻ നിസാമാബാദ് മേയറായിരുന്ന ഡി സഞ്ജയ് കെസിആറുമായുള്ള പിതാവിന്റെ ബന്ധം വഷളായതിനെ തുടർന്ന് പാർട്ടി വിടുകയായിരുന്നു.

അതേസമയം നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ശ്രീനിവാസ് ആന്ധ്രപ്രദേശ് സർക്കാറില്‍ മന്ത്രിയും രണ്ട് തവണ എ പി സി സിയുടെ പ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ മുന്നൂരു കാപ്പു വിഭാഗത്തില്‍ നിന്നുള്ള ശക്തനായ നേതാവാണ്. അദ്ദേഹം പാർട്ടിയിലേക്ക് മടങ്ങുന്നത് പാർട്ടിക്ക് ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.