കശ്മീരിൽ ട്രക്ക് ഡ്രൈവറെ തീവ്രവാദികൾ കൊലപ്പെടുത്തി; രണ്ട് ആഴ്ചയ്ക്കിടെ നാലാമത്തെ ആക്രമണം
കശ്മീർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ തീവ്രവാദികൾ ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊന്നു. ട്രക്കിൽ ആപ്പിൾ കയറ്റുന്നതിനിടയിലായിരുന്നു ആക്രമണം. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് താഴ്വരയിൽ നിന്നും ആപ്പിൾ കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവർമാർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
ജമ്മു സ്വദേശിയായ നാരായൺ ദത്താണ് കൊല്ലപ്പെട്ടത്. നേരത്തെ ഷോപ്പിയാനിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് ട്രക്ക് ഡ്രൈവർമാരാണ് കൊല്ലപ്പെട്ടത്. നേരത്തെ ബാരാമുള്ളയിലെ സോപോർ മേഖലയിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 15 പേർക്ക് പരുക്കേറ്റിരുന്നു. ബസ് കാത്തുനിൽക്കുകയായിരുന്നു ജനങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

യൂറോപ്യൻ യൂണിയനിലെ 28 അംഗ പ്രതിനിധി സംഘം കശ്മീർ സന്ദർശിക്കാനെത്തുന്നതിന് മുമ്പാണ് ആക്രമണം ഉണ്ടായത്. നേരത്തെ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും കണ്ടിരുന്നു.












Click it and Unblock the Notifications