തമിഴ്‌നാട്ടില്‍ നിന്നും പിടിച്ചെടുത്തത് 570 കോടി, പ്രചാരണം പൊടിപ്പൊടിക്കുന്നു
ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച തമിഴ്‌നാട്ടില്‍ നിന്നും പിടിച്ചെടുത്തത് 570 കോടി. മൂന്ന് കണ്ടയ്‌നറുകളിലായി കടത്തുകയായിരുന്ന പണം തിരുപ്പൂര്‍ ജില്ലിയില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ളൈയിംഗ് സ്‌ക്വോഡാണ് പിടിച്ചെടുത്തത്.
പരിശോധനയ്ക്കായി സ്‌ക്വേഡുകള്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടി. കണ്ടെയ്‌നറിന് എസ്‌കോര്‍ട്ട് ആയി വന്നിരുന്ന മൂന്ന് കാറുകളും ചെക്ക് പോസ്റ്റില്‍ വെച്ച് പോലീസ് പിടികൂടി.

പണം പിടിച്ചെടുത്തു
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ കോടികളാണ് ഒഴുകുന്നത്. എന്നാല്‍ ഇവയ്ക്ക് പിന്നിലുള്ളവര്‍ പുറത്ത് വരുന്നില്ല. പ്രചാരണത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച 570 കോടിയാണ് തിരുപ്പൂരില്‍ നിന്നും പിടിച്ചെടുത്തത്.

മൊഴി
മൂന്ന് കണ്ടെയ്‌നറുകളാണ് പിടിച്ചെടുചത്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ കോയമ്പത്തൂര്‍ മുതല്‍ വിശാഖപട്ടണം വരെയുള്ള ബ്രാഞ്ചുകളില്‍ നിക്ഷേപിക്കാനുള്ള പണമാണ് എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇതിന് വേണ്ടത്രെ തെളിവുകള്‍ ഇവരുടെ കയ്യില്‍ ഇല്ലായിരുന്നു.

കാറിലുള്ളവര്‍ പറഞ്ഞത്
എസ്‌കോര്‍ട്ട് ആയി എത്തിയ കാറിലുള്ളവര്‍ പറഞ്ഞത് തങ്ങള്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള പോലീസുക്കാരാണ് എന്നായിരുന്നു. ഐഡന്റിറ്റി കാര്‍ഡുകളോ യൂണിഫോമോ ഇല്ലായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിന് ഇവരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

കാരണം
വാഹനം നിര്‍ത്താതെ പോയതിന് പറഞ്ഞ കാരണം ഇതായിരുന്നു. പിന്തുടര്‍ന്ന് എത്തിയത് കൊളളക്കാരണ് എന്നു തെറ്റിധരിച്ചാണ് വാഹനം നിര്‍ത്താതിരുന്നത് എന്നിങ്ങനെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.

ബാങ്ക് അധികൃതര്‍
ബാങ്കില്‍ നിന്നുള്ള പണമാണ് എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
പിടിച്ചെടുത്തത്
തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതല്‍ കോടികളാണ് തമിഴ്‌നാട്ടില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. പണം മാത്രമല്ല മദ്യം, വസ്ത്രം, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിങ്ങനെ പലതും പിടിച്ചെടുത്തു.












Click it and Unblock the Notifications