കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഡ് തെറ്റിച്ച വിമാനത്തെ മിഗ് വിമാനം പിന്തുടര്‍ന്നു

  • By Gokul
Google Oneindia Malayalam News

ജോധ്പൂര്‍: വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കുമ്പോള്‍ നല്‍കേണ്ടിയിരുന്ന കോഡ് മാറിയതിനെ തുടര്‍ന്ന് തുര്‍ക്കി യാത്രാവിമാനം പരിഭ്രാന്തി പടര്‍ത്തി. രാജസ്ഥാനിലെ ജയ്‌സല്‍മേര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനം അനധികൃതമായി ഇന്ത്യന്‍ അതിര്‍ത്തി കടന്നെന്ന് ഇന്ത്യന്‍ വ്യോമസേന കണ്ടെത്തിയതോടെ ഉടന്‍ രണ്ട് മിഗ് വിമാനങ്ങള്‍ വിമാനത്തിനെ പിന്തുടര്‍ന്നു.

പാക്കിസ്ഥാനില്‍ നിന്നും എത്തിയ മറ്റൊരു വിമാനം നല്‍കിയ അതേ കോഡാണ് പിറകെ വന്ന വിമാനവും നല്‍കിയത് എന്നതിനാലാണ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടായത്. ഓരോ വിമാനവും വ്യത്യസ്ത രീതിയിലുള്ള തിരിച്ചറിയല്‍ കോഡാണ് നല്‍കേണ്ടത്. ഒരേ കോഡ് തന്നെ നല്‍കിയതോടെ വ്യോമസേന ആസ്ഥാനത്തേക്ക് സന്ദേശം പോവുകയായിരുന്നു.

iaf-plane

ജോധപൂരില്‍ സ്ഥിതി ചെയ്യുന്ന വ്യോമസേനയുടെ റഡാര്‍ യൂണിറ്റാണ് വിമാനത്തിന്റെ നീക്കം സംശയാസ്പദമാണെന്ന് കണ്ടെത്തിയത്. അമേരിക്കയില്‍ നടന്നപോലെ വിമാനം ഇടിച്ചിറക്കാനുള്ള നീക്കമാണെന്ന് സംശയം ഉയര്‍ന്നതോടെ രണ്ട് മിഗ് 21 വിമാനങ്ങള്‍ ഉയര്‍ന്നുപൊങ്ങി വിമാനത്തിനെ നിരീക്ഷിക്കുകയായിരുന്നു.

തെറ്റു തിരുത്തിയതോടെ യാത്രാ വിമാനത്തെ പിന്നീട് പോകാന്‍ അനുവദിക്കുകയായിരുന്നു. അതേസമയം, ഒരേ കോഡുമായി വിമാനം അതിര്‍ത്തികടന്നത് എങ്ങിനെയാണെന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. വിമാനത്താവള ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വ്യോമസേനയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം.

English summary
Turkish Plane Sparks Alert, Air Force Scrambles Fighter Jets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X