പീഡിപ്പിക്കപ്പെട്ടുവെന്ന് നടിയുടെ പരാതി.. അപമാനിക്കപ്പെട്ടത് പട്ടാപ്പകൽ ഫിറ്റ്‌നെസ് സെന്ററില്‍!!

  • Written By: Desk
Subscribe to Oneindia Malayalam

മുംബൈ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ നടികള്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ കുറേയേറെ പുറത്ത് വരുന്നുണ്ട്. മലയാളി നടിയായ സനുഷയ്ക്ക് നേരെ ട്രെയിനില്‍ വെച്ച് പീഡന ശ്രമം നടന്നത് നടി തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. മാത്രമല്ല നടി അമല പോളും തന്നോട് അപമര്യാദയായി പെരുമാറിയ ആളെ നിയമത്തിന് മുന്നിലെത്തിക്കുകയുണ്ടായി.

ശിവന്റെ തല വെട്ടിപ്പൊളിച്ചു.. വത്സയുടെ ഏഴ് വിരലുകൾ അറുത്തു.. സ്മിതയ്ക്ക് 21 വെട്ട്!! പൈശാചികം!

അതിനിടെ പ്രമുഖ നടി താന്‍ പീഡിപ്പിക്കപ്പെട്ടതായി പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്. സ്ഥിരമായി വര്‍ക്ക് ഔട്ടിന് പോകുന്ന ഫിസ്റ്റ്‌നസ് സെന്ററില്‍ ലൈംഗിക പീഡനത്തിന് ഇരയായി എന്നാണ് നടിയുടെ പരാതി.

നടിയുടെ പരാതി

നടിയുടെ പരാതി

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തനിക്ക് നേരെ പീഡനശ്രമം നടന്നത് എന്നാണ് നടി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. മുപ്പത്തിയേഴുകാരിയായ നടി ടെലിവിഷന്‍ താരമാണ്. അന്ധേരി വെസ്റ്റിലുള്ള ഫിറ്റ്‌നെസ് സെന്ററില്‍ നടി സ്ഥിരം സന്ദര്‍ശകയാണ്. ഇവിടെ വെച്ചാണ് പീഡിപ്പിക്കാനുള്ള ശ്രമം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

സ്ഥിരം ശല്യക്കാരൻ

സ്ഥിരം ശല്യക്കാരൻ

വെര്‍സോവ സ്വദേശിയായ വിശ്വനാഥ് ഷെട്ടി എന്ന വ്യക്തിക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശ്വനാഥ് ഷെട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്. പലതവണയായി ഇയാള്‍ നടിയെ ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു.

വഴങ്ങാൻ നിർബന്ധം

വഴങ്ങാൻ നിർബന്ധം

മുന്‍പ് നിരവധി അവസരങ്ങളില്‍ ഇയാള്‍ തന്നോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും തന്റെ ആവശ്യത്തിന് വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ നടി ഇയാളുടെ ആവശ്യത്തിന് വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് ഇയാള്‍ നടിയെ തേടി ഫിറ്റ്‌നെസ് സെന്ററിലെത്തിയത്.

കയറിപ്പിടിച്ചുവെന്ന് നടി

കയറിപ്പിടിച്ചുവെന്ന് നടി

ചൊവ്വാഴ്ച ഉച്ചയോടെ നടിയും ഷെട്ടിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. നടിയുടെ സുഹൃത്തുക്കള്‍ക്ക് ഇയാള്‍ മോശം മെസ്സേജുകള്‍ അയച്ചതിന്റെ പേരിലായിരുന്നു വഴക്ക്. ഫിറ്റ്‌നെസ്സ് സെന്ററില്‍ വെച്ച് ഇയാള്‍ പരസ്യമായി നടിയെ കയറിപ്പിടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

ഷെട്ടിക്കെതിരെ കേസ്

ഷെട്ടിക്കെതിരെ കേസ്

അംബോളി പോലീസാണ് നടിയുടെ പരാതിയിന്മേല്‍ കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 354, 354 (എ), സെക്ഷന്‍ 500, സെക്ഷന്‍ 504, സെക്ഷന്‍ 506, സെക്ഷന്‍ 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വിശ്വനാഥ് ഷെട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ദൃശ്യങ്ങൾ പരിശോധിക്കുന്നു

ദൃശ്യങ്ങൾ പരിശോധിക്കുന്നു

സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഭരത് ഗെയ്ക്വാഡാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. നടി അപമാനിക്കപ്പെട്ടുവെന്ന് പറയുന്ന അന്ധേരിയിലെ ഫിറ്റ്‌നെസ് സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പരംജിത്ത് സിംഗ് ദഹിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

അറസ്റ്റ് നടന്നിട്ടില്ല

അറസ്റ്റ് നടന്നിട്ടില്ല

കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഭരത് ഗെയ്ക്വാഡ് വ്യക്തമാക്കി. ഫിറ്റ്‌നെസ് സെന്ററിലെ ജീവനക്കാരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ഷെട്ടിക്ക് നോട്ടീസ് നൽകി

ഷെട്ടിക്ക് നോട്ടീസ് നൽകി

ഫിറ്റ്‌നെസ് സെന്ററില്‍ വെച്ച് നടിയോട് വിശ്വനാഥ് ഷെട്ടി അപമര്യാദയായി പെരുമാറിയതായും സുഹൃത്തുക്കളുടേയും മറ്റും മുന്നിലിട്ട് ഭീഷണിപ്പെടുത്തിയതായും പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലായതായി പോലീസ് പറയുന്നു. സിആര്‍പിസി സെക്ഷന്‍ 41 പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷെട്ടിക്ക് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

English summary
TV actress says she was attacked by a man at fitness centre in Mumbai

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്