കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മന്ത്രിക്കെതിരെ പറയാന്‍ ജേര്‍ണലിസ്റ്റ് മദ്യംകൊടുക്കുന്നു.. ഞെട്ടിക്കുന്ന വീഡിയോ കാണൂ...

  • By Kishor
Google Oneindia Malayalam News

ഭോപ്പാല്‍: തങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ സംഘടിച്ച് റിപ്പോര്‍ട്ട് എഴുതുകയാണ് എന്ന് ബി ജെ പി നേതാക്കള്‍ക്ക് ഒരു പരാതിയുണ്ട്. തുടര്‍ച്ചയായ മാധ്യമ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്രസഹമന്ത്രി വി കെ സിംഗ് ഒരിക്കല്‍ പ്രസ്റ്റിറ്റിയൂട്ട് എന്നൊരു പദം തന്നെ പ്രയോഗിച്ചു. ബി ജെ പി നേതാക്കളുടെ പരാതി വെറുതെയല്ല എന്ന് തെളിയിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ കാണൂ.

മധ്യപ്രദേശിലെ ബി ജെ പി മന്ത്രിക്കെതിരെ സംസാരിക്കാന്‍ വേണ്ടി ഒരു കുട്ടിക്ക് മദ്യം വാങ്ങാന്‍ പണം കൊടുക്കാന്‍ വരെ ഒരുങ്ങുകയാണ് ഒരു ജേര്‍ണലിസ്റ്റ്. പ്രമുഖ ചാനലിന്റെ റിപ്പോര്‍ട്ടറായ ഇയാള്‍ കുട്ടിയോട് പറയുന്നത് താന്‍ പറയുന്നത് പോലെ പറഞ്ഞാല്‍ മദ്യം വാങ്ങാനുള്ള പണം തരാം എന്നാണ്. ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ എന്ന് വിളിക്കപ്പെടുന്ന മാധ്യമങ്ങളില്‍ ചിലര്‍ എങ്ങനെ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു എന്നതിന് ഉദാഹരണം കൂടിയാണ് ഇത്.

മധ്യപ്രദേശിലെ വനിതാ മന്ത്രിയായ കുസും മെഹ്‌ദെലെ ഒരു പരിപാടിക്കിടെ കുട്ടിയെ തൊഴിച്ച സംഭവം വന്‍ വിവാദമായിരുന്നു. ഈ കുട്ടിയോടാണ് ചാനല്‍ റിപ്പോര്‍ട്ടര്‍ മന്ത്രിക്കെതിരെ സംസാരിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. പണത്തിനുവേണ്ടി യാചിച്ച ബാലനെ കുസും ചവിട്ടുകയും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥന്‍ ബലം പ്രയോഗിച്ച് മാറ്റുകയുമായിരുന്നു ഉണ്ടായത്.

bjp-flag1

പന്നായിലെ ബിജെപി എം എല്‍ എ ആയ മന്ത്രി ഇവിടെ നടന്ന ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കവേയാണ് മന്ത്രി കുട്ടിയെ തൊഴിച്ചത്. കുട്ടി മന്ത്രിക്കു മുന്നില്‍ കുമ്പിട്ടുകിടക്കുന്നതും യാചിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പിന്നീട് വൈറലായിരുന്നു. ഈ ബാലനോടാണ് മന്ത്രിക്കെതിരെ സംസാരിക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെടുന്നത്. വീഡിയോ കാണൂ...

English summary
A very shocking and shameful video has surfaced in which you can see a reporter from a leading news channel interviewing the child. He is the same teenager who was allegedly kicked by a BJP minister when he begged for a rupee. In this video you can see the reporter telling the child what to say on camera and in turn offering him money for liquor. Click to watch the video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X