കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ രാഹത് തകര്‍ത്തു; അമേരിക്ക ഉള്‍പ്പെടെ 26 രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടി

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഒരിക്കല്‍ കൂടി തലയുയര്‍ത്തി ഇന്ത്യ. യെമനില്‍ കുടുങ്ങിയവരെ തിരികെ നാട്ടിലെത്തിക്കാന്‍ അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മിനി, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങി 26 രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ സഹായം തേടി.

യെമനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായുള്ള ഓപ്പറേഷന്‍ രാഹത് വന്‍ വിജയമായ സാഹചര്യത്തിലാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടത്. ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട 26 രാജ്യങ്ങളുടെ പേരുകള്‍ വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദിന്‍ ട്വീറ്റ് ചെയ്തു.

emen-indians-arrive7-jpg-pagespeed-ic-gynvrugp83.jpg

യെമനിലുള്ളവരേ നാട്ടിലെത്തിക്കാന്‍ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിനിടെ യെമനില്‍ നിന്നും 1052 ഇന്ത്യക്കാര്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. യെമന്‍ തലസ്ഥാനമായ സനയില്‍ നിന്നും 3 എയര്‍ഇന്ത്യ വിമാനങ്ങളിലായി 574 പേരെയും അല്‍ഹൊദൈദായില്‍ നിന്ന് നാവികസേന കപ്പലില്‍ 479 പേരെയുമാണ് നാട്ടിലെത്തിച്ചത്.

യെമനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായുള്ള ഓപ്പറേഷന്‍ രാഹതിലൂടെ യെമനിലുള്ള ഏതാണ്ട് 4,000 ഇന്ത്യക്കാരില്‍ ഇതുവരെ 3,300ഓളം ഇന്ത്യക്കാരെയാണ് തിരികെയെത്തിക്കാന്‍ കഴിഞ്ഞത്. അതിനിടെ ഷിയ ഹൂത്തി വിമതരും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങളും തമ്മിലുള്ള യുദ്ധം യെമനില്‍ ശക്തമായി തുടരുകയാണ്.

English summary
india's successful evacuation of its citizens from war-torn Yemen has been appreciated globally, leading to as many as 26 countries including the US, France, Germany, Egypt, Singapore, Iraq and Lebanon, seeking the government’s assistance in the effort.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X