കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ബീഫ് നിരോധനം ഇന്ത്യയെ പിളര്‍ക്കുമോ? ദ്രാവിഡനാടിന് വേണ്ടി ട്വിറ്റര്‍ പോരാട്ടം; പിന്നില്‍ ...

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദ്രാവിഡ സംസ്ഥാനങ്ങള്‍ ഒരുമിച്ച് ഒരു രാജ്യം എന്ന മുദ്രാവാക്യത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. എന്നാല്‍ ദേശസ്‌നേഹികളായി ദേശീയവാദികള്‍ അതിനെ എന്നും എതിര്‍ത്തുപോന്നിരുന്നു. പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ 'ദ്രാവിഡനാട്' എന്ന പഴയ മുദ്രാവാക്യത്തിന് വീണ്ടും ശക്തി പകര്‍ന്നിരിക്കുകയാണ്.

ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ് ഇപ്പോള്‍ ദ്രാവിഡനാട് എന്ന ഹാഷ്ടാഗ്. ഉത്തരേന്ത്യന്‍ മതതാത്പര്യങ്ങള്‍ രാജ്യത്ത് മൊത്തമായി അടിച്ചേല്‍പിക്കുന്നതിനെതിരെയാണ് ഈ പ്രതിഷേധം.

എന്നാല്‍ ഈ പ്രതിഷേധം ഇപ്പോള്‍ അതിരുകള്‍ വിട്ട് മുന്നോട്ട് പോവുകയാണ്. ബീഫ് നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇത്തരത്തിലുള്ള രാജ്യവിഭജനാവശ്യത്തിലേക്ക് പോലും നയിക്കുന്നത്. അതിന് പിന്നിലാകട്ടെ ഒരു മലയാളിയും!

ദ്രാവിഡനാട്

ദ്രാവിഡനാട്

വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉയര്‍ന്നുവന്ന ഒരു ആവശ്യം ആയിരുന്നു ദ്രാവിഡനാട് എന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ഒരു രാജ്യം എന്നതായിരുന്നു ആവശ്യം. പക്ഷേ കാലക്രമത്തില്‍ ഇതിന്റെ പ്രയോക്താക്കളെല്ലാം പിറകോട്ട് പോവുകയായിരുന്നു.

പെരിയോറിന്റെ ആവശ്യം

പെരിയോറിന്റെ ആവശ്യം

തമിഴകത്തെ നവോത്ഥാന നായകനായ പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കര്‍ ആയിരുന്നു ദ്രാവിഡ നാട് എന്ന ആശയത്തിന് പിന്നില്‍. പെരിയോരുടെ ശിഷ്യനായ അണ്ണാദുരൈയും അദ്ദേഹത്തിന്റെ ഡിഎംകെയും ഏറെ നാള്‍ ഇതിന് വേണ്ടി വാദിച്ചു. ഒടുവില്‍ ഡിഎംകെ ഇതില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.

ആര്യ-ദ്രാവിഡ സ്വത്വ പ്രശ്‌നം

ആര്യ-ദ്രാവിഡ സ്വത്വ പ്രശ്‌നം

ഉത്തരേന്ത്യക്കാര്‍ ആര്യന്‍മാരും ദക്ഷിണേന്ത്യക്കാര്‍ ദ്രാവിഡരും എന്ന വേര്‍തിരിവായിരുന്നു പലപ്പോഴും ഇത്തരം ഒരു തര്‍ക്കത്തിനും പുതിയ രാജ്യം എന്ന ആവശ്യത്തിനും വഴിവച്ചത്. ന്നാല്‍ ഏറെനാളായി ഇത്തരം സ്വത്വ പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നില്ല.

കശാപ്പ് നിരോധനം

കശാപ്പ് നിരോധനം

കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനം ആണ് ഇപ്പോള്‍ വീണ്ടും ദ്രാവിഡനാട് എന്ന മുദ്രാവാക്യം ഉയരാന്‍ ഇടയാക്കിയിട്ടുള്ളത്. ഉത്തരേന്ത്യന്‍ മതതാത്പര്യങ്ങളാണ് ഇതിന് പിന്നില്‍ എന്നാണ് ദ്രാവിഡരാജ്യം എന്ന ആവശ്യം ഉന്നയിക്കുന്നവര്‍ ആക്ഷേപിക്കുന്നത്. ഉത്തരേന്ത്യന്‍ താത്പര്യങ്ങള്‍ തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

പിന്നില്‍ കോമ്രേഡ് നമ്പ്യാര്‍

കോമ്രേഡ് നമ്പ്യാര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നായിരുന്നു ദ്രാവിഡനാട് എന്ന ട്വിറ്റര്‍ ഹാഷ്ടാഗിന് തുടക്കമായത്. കശാപ്പ് നിരോധനം വരുന്നതിനും മുമ്പ് മെയ് 19 ന് ആയിരുന്നു കോമ്രേഡ് നമ്പ്യാര്‍ ദ്രാവിഡനാടിന് വേണ്ടി ട്വീറ്റ് ചെയ്തത്.

മലയാളിയായ കോമ്രേഡ്

മലയാളിയായ കോമ്രേഡ്

ഒരു മലയാളിയാണ് കോമ്രേഡ് നമ്പ്യാര്‍. ദുബായില്‍ നിന്നാണ് ട്വീറ്റുകള്‍. താന്‍ ഒരു മാര്‍ക്‌സിസ്റ്റ് ആണെന്നും കോമ്രേഡ് നമ്പ്യാര്‍ പറയുന്നുണ്ട്.

ട്വിററ്റില്‍ ട്രെന്‍ഡിങ്

ട്വിററ്റില്‍ ട്രെന്‍ഡിങ്

സംഗതി എന്തായാലും 'ദ്രാവിഡനാട്' ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. തമിഴകം ശരിക്കും ഇത്തരം ഒരു ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്ന് കഴിഞ്ഞു. ആന്ധ്രയും കര്‍മാടകവും ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈ കാമ്പയിനില്‍ അണിചേരുന്നുണ്ട്.

ശശി തരൂരിന്റെ എതിര്‍പ്പ്

സോഷ്യല്‍ മീഡിയയില്‍ സജീവമായ കോണ്‍ഗ്രസ് നേതാവും എംപിയും ആയ ശശി തരൂര്‍ പക്ഷേ ഈ കാമ്പയിന് എതിരാണ്. പറയുന്നതെല്ലാം ശരിയാണെങ്കില്‍ തന്നേയും ദ്രാവിഡനാടിന്റെ പേരില്‍ രാജ്യവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

കണ്ണ് തള്ളി ബിജെപി

കണ്ണ് തള്ളി ബിജെപി

യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു ട്വിറ്റര്‍ കാമ്പയിന്‍ ഞെട്ടിച്ചത് ബിജെപിയെ ആണ്. ബിജെപി നേതാക്കളാരും തന്നെ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ കശാപ്പ് നിരോധനത്തിന് ഇത്തരത്തില്‍ ഒരു തിരിച്ചടി അവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഉറപ്പാണ്.

ഇനി എതിര്‍ കാമ്പയിന്‍

ഇനി എതിര്‍ കാമ്പയിന്‍

ഇനി ഉടന്‍ പ്രതീക്ഷിക്കാവുന്നത് ദ്രാവിഡനാടിന് ഒരു എതിര്‍ കാമ്പയിന്‍ ആണ്. ബിജെപിയുടെ ഐടി സെല്‍ ഇതിനുള്ള മുന്നൊരുക്കത്തില്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
More than 50 years after the DMK dropped its demand for the Dravida Nadu, an independent nation comprising of four southern states, the hashtag #DravidaNadu was trending on Twitter with its origin from unlikeliest Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X