Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ രണ്ടിടത്ത് ഭീകരാക്രമണം: സൈന്യം മൂന്ന് ഭീകരരെ വധിച്ചു, പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ഹന്ദ്വാരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായിരുന്നു സംഭവം. സംഭവസ്ഥലത്തുനിന്ന് തീവ്രതയേറിയ ആയുധങ്ങളും സൈന്യം കണ്ടെടുത്തു. അല്ലാ പിര്‍ പ്രദേശത്തെ നിര്‍മ്മാണത്തിലിരിയ്ക്കുന്ന കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

ഇതിന് പുറമേ പൂഞ്ചിലെ നിര്‍മ്മാണത്തിലിരിയ്ക്കുന്ന കെട്ടിടത്തില്‍ ആയുധധാരികളായ ഭീകരര്‍ ഒൡച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കെട്ടിടം വളഞ്ഞ പൊലീസിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. വെടിവെയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. ഹവില്‍ദാര്‌രാജുവാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ സൈനിക ക്യാമ്പിന് സമീപത്താണ് ആക്രമണമുണ്ടായത്. പ്രദേശത്ത് വെടിവെയ്പ്പ് നടന്നുവരികയാണ്. ഹിസ്ബുള്‍ മുജാഹീദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതോടെ ദക്ഷിണ കശ്മീരില്‍ നടന്നുവരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് ശമനം വരുന്നതിന് മുമ്പായാണ് കശ്മീര്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് വേദിയാവുന്നത്.

attack

വെള്ളിയാഴ്ച ഇന്ത്യന്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ഹന്ദ്വാരയിലെ ക്രാല്‍ഖണ്ഡില്‍ വച്ച് ആക്രമണമുണ്ടായിരുന്നു ഇതിന് പിന്നാലെയാണ് സൈന്യത്തിന് നേരെ കശ്മീരില്‍ രണ്ടിടത്ത് ആക്രമണമുണ്ടായിട്ടുള്ളത്. രണ്ട് ജവാന്മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+