മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ നടു റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നു, വീഡിയോ വൈറല്‍

  • By: Akhila
Subscribe to Oneindia Malayalam

ഹൈദരബാദ്: സംഘം ചേര്‍ന്ന് യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹൈദരബാദിലെ അമ്പര്‍പേട്ട് പ്രദേശത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

മൂന്ന് പേര്‍ ചേര്‍ന്നാണ് യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത്. ആ സമയത്ത് രണ്ട് ബൈക്കുകള്‍ അതുവഴി കടന്നു പോകുന്നുണ്ട്. എന്നാല്‍ എന്ത് സംഭവിക്കുന്നത് എന്ന് അറിയാന്‍ ശ്രമിക്കാതെ ബൈക്ക് യാത്രക്കാര്‍ അതുവഴി കടന്ന് പോകുകയാണ്.

പോലീസില്‍ പരാതി നല്‍കി

പോലീസില്‍ പരാതി നല്‍കി

തിങ്കളാഴ്ച വൈകിട്ട് മൂന്ന് പേര്‍ ചേര്‍ന്ന് തന്റെ ഭാര്യയെ തട്ടികൊണ്ട് പോയെന്ന കെ ശ്രീനിവാസന്റെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍

സാമ്പത്തിക ബുദ്ധിമുട്ടുകള്‍

നാല് വര്‍ഷം മുമ്പ് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് പലിശക്കാരില്‍ നിന്ന് നാലു ലക്ഷം രൂപ കടം വാങ്ങിയത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്.

വീട്ടില്‍ എത്തി പണം ആവശ്യപ്പെട്ടു

വീട്ടില്‍ എത്തി പണം ആവശ്യപ്പെട്ടു

അതിന് ശേഷം പലിശക്കാര്‍ പണം ആവശ്യപ്പെട്ട് പല തവണ വീട്ടില്‍ വന്നു. എന്നാല്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയാണ് അവര്‍ ഇറങ്ങി പോയത്. പിന്നീടാണ് ശ്രീനിവാസന്റെ ഭാര്യയെ സംഘം ചേര്‍ന്ന് പലിശക്കാര്‍ തട്ടികൊണ്ട് പോയത്. പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.

പോലീസ് അറസ്റ്റ് ചെയ്തു

സംഭവത്തില്‍ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. വൈറലാകുന്ന വീഡിയോ..

English summary
shocking cctv footage shows two men dragging woman hyderabad road no one helped.
Please Wait while comments are loading...