ഇഷ്ടപ്പെട്ട മദ്യം ലഭിച്ചില്ല, കോണ്‍സ്റ്റബില്‍ ജീവനൊടുക്കി, സംഭവം ഇങ്ങനെ
പാറ്റ്‌ന: ബീഹാറിലെ സമ്പൂര്‍ണ മദ്യനിരോധനത്തില്‍ ഇഷ്ടപ്പെട്ട മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. ബീഹാര്‍ മിലിറ്ററി പോലീസിലെ 35 കാരനായ രാജ് കിഷോര്‍ ശര്‍മ്മയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ജെഹാബാദിലെ കനൗലി സ്വദേശിയാണ് കോണ്‍സ്റ്റബിള്‍.
ബീഹാറില്‍ ഏപ്രില്‍ ആദ്യവാരത്തോടെയാണ് പൂര്‍ണ മദ്യനിരോധനം നില്‍വില്‍ വന്നത്. ഇതേ തുടര്‍ന്ന് ഇഷ്ടപ്പെട്ട മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെ ടുത്തു. കോണ്‍സ്റ്റബിളിന്റെ മരണം ആത്മഹത്യയോണോ കൊലപാതകമാണോയെന്ന് പോലീസ് അന്വേഷിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതേ സമയം ഏപ്രില്‍ നാലിന് മറ്റ് പോലീസുകാരോടപ്പം ശര്‍മ്മയും മദ്യം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിരുന്നു.
മദ്യപാനത്തെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്ന് അഞ്ച് തവണ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേ സമയം ബീഹാറില്‍ മദ്യ നിരോധനത്തിന് ശേഷം വില്‍പ്പന നടത്തിയതിന് 44 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനം നിര്‍ത്താന്‍ ഒട്ടേറെ ഡി അഡിഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതേ സമയം ലഹരി മരുന്നുകളുടെ ഉപയോഗം വര്‍ധിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.












Click it and Unblock the Notifications