കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലക്രമം മനസ്സിലായി.... ആദ്യം തൊഴിലുറപ്പ്, പിന്നെ രാജ്യം തകര്‍ക്കല്‍, അമിത് ഷായെ ട്രോളി പ്രിയങ്ക!

Google Oneindia Malayalam News

ദില്ലി: നിങ്ങള്‍ക്ക് കാലക്രമം മനസ്സിലായില്ലേയെന്ന അമിത് ഷാുടെ പരാമര്‍ശത്തെ ട്രോളി പ്രിയങ്ക ഗാന്ധി. പൗരത്വ നിയമത്തെ കുറിച്ചുള്ള കാര്യങ്ങളിലായിരുന്നു അമിത് ഷാ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അമിത് ഷായുടെ കാലഗണന മനസ്സിലായി. ആദ്യം അവര്‍ രണ്ട് കോടി തൊഴിലുറപ്പ് നല്‍കും. പിന്നീട് സര്‍ക്കാരുണ്ടാക്കും. അടുത്തതായി സര്‍വകലാശാലകള്‍ തകര്‍ക്കും. പിന്നീട് ഇന്ത്യന്‍ ഭരണഘടന തകര്‍ക്കും. അപ്പോള്‍ നിങ്ങള്‍ പ്രതിഷേധിക്കും. ഒടുവില്‍ അവര്‍ നിങ്ങളെ വിഡ്ഢികളെന്ന് വിളിക്കും. എന്നാല്‍ യുവാക്കള്‍ അതിനോട് വിയോജിക്കുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

1

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു അമിത് ഷാ കാലഗണന പരാമര്‍ശം നടത്തിയത്. ദയവായി കാലഗണന മനസ്സിലാക്കൂ. ആദ്യം ഞങ്ങള്‍ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരും. അതിന് ശേഷം പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരും. എന്‍ആര്‍സി ബംഗാളിന് മാത്രമല്ല, രാജ്യത്ത് മുഴുവന്‍ കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നാലെ പറഞ്ഞത് തിരുത്തി അമിത് ഷായും രംഗത്തെത്തിയിരുന്നു.

ആരെയും പൗരത്വത്തില്‍ നിന്ന് ഒഴിവാക്കില്ലെന്നും, കോണ്‍ഗ്രസ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ ഒന്നു കൊണ്ടും ഭയപ്പെടേണ്ടതില്ല. ആരുടെയെങ്കിലും പൗരത്വം ഇല്ലാതാക്കുമെന്ന ഏതെങ്കിലും ഭാഗം നിയമത്തില്‍ കണ്ടെത്താന്‍ രാഹുലിനെ താന്‍ വെല്ലുവിളിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. എന്‍ആര്‍സി നോട്ടുനിരോധനം പോലെയാണെന്ന് നേരത്തെ രാഹുല്‍ പറഞ്ഞിരുന്നു.

അതേസമയം കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയുമായി രാഷ്ട്രീയമായിട്ടാണ് കോണ്‍ഗ്രസ് പോരാടേണ്ടതെന്ന് രാം മാധവ് പറഞ്ഞു. അല്ലാതെ സര്‍ക്കാരിന്റെ വിവിധ ഭാഗങ്ങളെ അക്രമിക്കുകയല്ല നല്ല മാര്‍ഗം. പോലീസിനെ ആക്രമിക്കുന്നത് തീര്‍ത്തും തെറ്റാണ്. എന്‍പിആര്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന പദ്ധതിയാണെന്നും രാം മാധവ് പറഞ്ഞു. ഒരാളുടെയും പൗരത്വം ഈ നിയമം കാരണം ഇല്ലാതാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.

എന്‍ആര്‍സി നോട്ടുനിരോധനം പോലെ... പുതിയ നികുതിയെന്ന് രാഹുല്‍ ഗാന്ധി, ട്രോളുമായി ബിജെപി!!എന്‍ആര്‍സി നോട്ടുനിരോധനം പോലെ... പുതിയ നികുതിയെന്ന് രാഹുല്‍ ഗാന്ധി, ട്രോളുമായി ബിജെപി!!

English summary
understand the chronology priyanka gandhi mocks amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X